Jio Airfiber Availability: ദക്ഷിണേന്ത്യക്കാർക്കും ഇനി Jio Airfiber ലഭിക്കും, കൂടുതൽ നഗരങ്ങളിലേക്ക്…

Jio Airfiber Availability: ദക്ഷിണേന്ത്യക്കാർക്കും ഇനി Jio Airfiber ലഭിക്കും, കൂടുതൽ നഗരങ്ങളിലേക്ക്…
HIGHLIGHTS

എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ജിയോ എയർ​ഫൈബർ സേവനം ആരംഭിച്ചത്

8 സംസ്ഥാനങ്ങളിലെ 115 നഗരങ്ങളിൽ ഇപ്പോൾ ജിയോ എയർ​ഫൈബർ സേവനം ലഭ്യമാകും

പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർ​ഫൈബർ

Jio എയർ​ഫൈബർ (Jio AirFiber) സേവനങ്ങളുടെ പുത്തൻ പട്ടികയിൽ കേരളത്തിന് ഇടമില്ല. എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ജിയോ എയർ​ഫൈബർ സേവനം ആരംഭിച്ചത്. ​വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും എയർ​ഫൈബർ സേവനം വ്യാപിപ്പിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ജിയോയുടെ എയർ​ഫൈബർ സേവനം വളർന്നിരിക്കുന്നു. എന്നാൽ പുതിയ പട്ടികയിലും കേരളം ഇടംപിടിച്ചിട്ടില്ല. .

Jio എയർ​ഫൈബർ സേവനം 115 നഗരങ്ങളിൽ

ജിയോയുടെ എയർ​ഫൈബർ സേവനത്തിന്റെ മേന്മ അറിയാൻ കേരളീയർ കാത്തിരിക്കണം. എട്ട് നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന ജിയോ എയർ​ഫൈബർ സേവനം ഇപ്പോൾ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലേക്ക് വളർന്നിരിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവയാണ് ആ 8 സംസ്ഥാനങ്ങൾ. ഈ 8 സംസ്ഥാനങ്ങളിലെ 115 നഗരങ്ങളിൽ ഇപ്പോൾ ജിയോ എയർ​ഫൈബർ സേവനം ലഭ്യമാകും.

Jio എയർ​ഫൈബർ സേവനം കേരളത്തെ ഒഴിവാക്കി

നഗരങ്ങളൊഴിച്ചുള്ള ബാക്കി സംസ്ഥാനങ്ങളെല്ലാം ജിയോ എയർഫൈബർ സേവനങ്ങൾക്കായി കാത്തിരിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് മാത്രമാണ് പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത്.

115 നഗരങ്ങളിൽ എയർ​ഫൈബർ സേവനം ലഭ്യമാക്കി Jio
115 നഗരങ്ങളിൽ എയർ​ഫൈബർ സേവനം ലഭ്യമാക്കി Jio

Jio എയർ​ഫൈബർ സേവനം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങൾ ജിയോയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എയർ​ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്ന അ‌ടുത്ത ഘട്ടത്തിൽ ഉറപ്പായും കേരളത്തെയും ജിയോ പരിഗണിക്കും എന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോകാം

Jio എയർ​ഫൈബർ സേവനത്തിന്റെ പ്രത്യേകത

മികച്ച വേഗത്തിൽ തടസമില്ലാത്ത 5G ഇന്റർനെറ്റ് നൽകാൻ ജിയോ എയർ​ഫൈബറിന് സാധിക്കും. കേബിളുകളുടെയും മറ്റും ശല്യമില്ലാതെ വീട്ടിൽ ഇന്റർനെറ്റ് ലഭ്യമാക്കും എന്നതുതന്നെയാണ് ജിയോ എയർ​ഫൈബർ സേവനത്തിന്റെ പ്രധാന പ്രത്യേകത. ഈ ഫിക്സഡ് വയർലെസ് ആക്സസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ: iQOO 12 5G Launch: അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി iQOO 12 5G ഉടൻ ഇന്ത്യയിൽ

ജിയോ എയർ​ഫൈബർ സേവനം ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലും

വളരെ ലളിതമായി ഉപയോക്താക്കൾക്ക് തന്നെ വീട്ടിൽ 5G ഇന്റർനെറ്റ് സെറ്റ് ചെയ്യാം എന്നതാണ് എയർ​ഫൈബർ ഡി​​വൈസുകളുടെ ഒരു പ്രത്യേകത. സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ഈ ഡി​വൈസ് പ്രവർത്തിക്കുന്നത്. അ‌തിനാൽത്തന്നെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം അ‌വതരിപ്പിക്കാൻ ജിയേ എയർ​ഫൈബർ സേവനത്തിന് സാധിക്കും.

ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും

എയർ​ഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും, ഇത് കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത.

ജിയോ എയർ​ഫൈബർ പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തം

പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർ​ഫൈബർ. അ‌ടുത്ത ഘട്ടത്തിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള കേരളത്തിലെ നഗരങ്ങളും ജിയോ എയർ​ഫൈബറിന്റെ കീഴിൽ എത്തിയേക്കാം.

Digit.in
Logo
Digit.in
Logo