3 മാസം റീചാർജ് ടെൻഷനില്ല, 20GB ബോണസ് ഡാറ്റയും! കിടിലനൊരു Jio പ്ലാൻ

ടെലികോം വിപണിയിൽ വരിക്കാർക്കായി മികച്ച ഓഫറുകൾ അവതരിപ്പിക്കുന്നതിൽ എപ്പോഴും മുന്നിലാണ് Reliance Jio. മിഡ്-ടേം വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് പല തരത്തിലുള്ള റീചാർജ് ഓപ്ഷനുകൾ ജിയോ തരുന്നു. 90 ദിവസത്തെ വാലിഡിറ്റിയും ഒപ്പം 20 ജിബി അധിക ഡാറ്റയും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 3 മാസത്തേക്ക് റീചാർജ് ടെൻഷനില്ലാതെ നിങ്ങൾക്ക് ടെലികോം സേവനങ്ങൾ ആസ്വദിക്കാം. അൺലിമിറ്റഡ് കോളിങ് സഹിതം ജിയോയുടെ ഈ മൂന്ന് മാസ പ്ലാനിൽ ലഭിക്കുന്നു. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Reliance Jio 90 Days Plan

റിലയൻസ് ജിയോയുടെ ഈ പ്ലാനിന് മൂന്ന് മാസത്തേക്ക് 899 രൂപയാണ് ചെലവ്. മാസം 299 രൂപ നിരക്കിലാണ് ജിയോ ഈടാക്കുന്നതെന്ന് പറയാം. ഇതിന് പ്രതിദിനം 2 ജിബി ഡാറ്റ ബണ്ടിൽ ചെയ്തിരിക്കുന്നു. ജിയോ വരിക്കാർക്ക് പരിധിയില്ലാത്ത 5 ജി ഡാറ്റയും റിലയൻസ് ജിയോ അനുവദിച്ചിട്ടുണ്ട്. 899 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് 5ജി അടക്കം ലഭ്യമാണ്.

സാധാരണ 28 ദിവസത്തെ അൺലിമിറ്റഡ് 5ജി പ്ലാനിന് 350 രൂപയിലും കൂടുതലാണ് വില. ഇതുമായി നോക്കുമ്പോൾ 899 രൂപയ്ക്ക് ഒറ്റത്തവണ റീചാർജ് ചെയ്താൽ മാസച്ചെലവ് 299 രൂപ മാത്രമാണ്. അതിനാൽ ഇതൊരു ലാഭകരമായ 5ജി പാക്കേജാണ്.

Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!

Jio 899 Plan Benefits

899 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഡാറ്റ, വോയിസ് കോളിങ്, എസ്എംഎസ്, ഒടിടി സേവനങ്ങളെല്ലാം ലഭ്യമാണ്.

  • ഡാറ്റ: ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് 4ജി വരിക്കാർക്ക് ലഭിക്കുന്നത്. ഇതിൽ റിലയൻസ് ജിയോ അൺലിമിറ്റഡായുള്ള ട്രൂ 5ജിയും അനുവദിച്ചിട്ടുണ്ട്. 4ജി വരിക്കാർക്ക് 2ജിബി ഡാറ്റയ്ക്ക് പുറമെ ബോണസ് ഡാറ്റയും ലഭിക്കുന്നു. അതിനാൽ 4ജി, 5ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരുപോലെ ലാഭകരമായ ജിയോ പ്ലാനാണിത്. ദിവസവും 2 ജിബി കഴിഞ്ഞാൽ ബോണസ് ഡാറ്റ ഓട്ടോമാറ്റിക്കായി ഉപയോഗിക്കാനാകും.
  • കോളിങ്: ഇതിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സേവനവും ജിയോ തരുന്നു. ലോക്കൽ, നാഷണൽ വോയിസ് കോളിങ് റോമിങ് ഉൾപ്പെടെ ലഭ്യമാകും.
  • എസ്എംഎസ്: 899 രൂപ പാക്കേജിൽ പ്രതിദിനം 100 എസ്എംഎസ് ലഭിക്കും.

899 രൂപയിലെ കോംപ്ലിമെന്ററി ഓഫറുകൾ!

899 രൂപ പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ മൊബൈലിന്റെ 90 ദിവസത്തെ ആക്സസ് ഫ്രീയായി ലഭിക്കുന്നു. ഇതിൽ ജിയോ ഒരു അധിക ആനുകൂല്യം കൂടി തരുന്നു. 18 മാസത്തേക്ക് ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനുണ്ട്. ശരിക്കും ഈ സബ്‌സ്‌ക്രിപ്‌ഷന്റെ വില 35,100 രൂപയാകുന്നു. ഗൂഗിൾ നാനോ ബനാന പോലുള്ള സേവനങ്ങൾക്ക് ഈ ജെമിനി സബ്‌സ്‌ക്രിപ്‌ഷൻ പ്രയോജനപ്പെടുത്താം. ഇതിന് പുറമെ JioAICloud, ജിയോടിവി പോലുള്ള ആക്സസും 899 രൂപ പ്ലാനിൽ ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :