10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!

10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!

സ്മാർട്ട്‌ഫോൺ ലോകത്തെ ഞെട്ടിച്ച റിയൽമിയുടെ പവർഹൗസ് മോഡലിന് വലിയ വിലയിടിവ്. പവർബാങ്കിന്റെ കരുത്തുമായി എത്തിയ realme P4 Power 5G ഇപ്പോൾ ആമസോണിൽ വില കുറച്ച് വിൽക്കുന്നു. അതിശക്തനായ 10001mAh ബാറ്ററിയ്ക്കൊപ്പം 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ റിയൽമി ഫോണിനുണ്ട്. ഈ വർഷം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലെ വിലയേക്കാൾ 4000 രൂപയുടെ കൂടുതൽ ഇളവ് ആമസോണിൽ ലഭിക്കുന്നു. ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഓഫറിൽ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീലുകളും ലഭ്യമാണ്. റിയൽമി പി4 പവർ 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

realme P4 Power 5G Price Amazon India

32,999 രൂപയ്ക്കാണ് റിയൽമി പി4 പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 GB RAM + 128 GB സ്റ്റോറേജിലാണ് ബേസിക് വേരിയന്റ് വരുന്നത്. ഇതിന് ഫ്ലിപ്കാർട്ടിൽ 29999 രൂപയാണെങ്കിലും, ആമസോണിലെ വില ശരിക്കും ഞെട്ടിക്കും.

ബാറ്ററി രാജാവെന്ന് വാഴ്ത്തപ്പെടുന്ന ഈ റിയൽമി സ്മാർട്ട് ഫോണിന് ആമസോണിൽ 25,429 രൂപ മാത്രമാണ് ഇപ്പോൾ വില. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണ്. നിലവിൽ സ്മാർട്ട് ഫോണിന് ബാങ്ക് ഡിസ്കൌണ്ടുകൾ ആമസോണിൽ ലഭ്യമല്ല. എന്നാൽ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് കൂടുതൽ ഇളവ് നേടാം. ഇതിനായി 23850 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്. സ്മാർട്ട് ഫോണിന് നിലവിൽ 894 രൂപയുടെ ആകർഷകമായ ഇഎംഐ പർച്ചേസും ലഭ്യമാണ്.

Also Read: കളി മാറും? ലെയ്ക ക്യാമറയും 6500mAh ബാറ്ററിയുമായി Xiaomi 17T ഇന്ത്യയിലേക്ക്!

റിയൽമി പി4 പവർ 5ജി പ്രത്യേകതകൾ ഇങ്ങനെ…

ദീർഘകാലത്തേക്കുള്ള ബാറ്ററി ലൈഫ്, മികച്ച ഡിസ്പ്ലേ, മികവുറ്റ പെർഫോമൻസ്, ഈടുനിൽക്കുന്ന ഡിസൈനുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിലെ ഈ ഗംഭീര കിഴിവ് പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ളവർ, റിയൽമി ഫോണിന്റെ സവിശേഷതകളും മനസിലാക്കൂ…

realme P4 Power 5G
  • ബാറ്ററി: 10,001mAh ന്റെ കരുത്തൻ ബാറ്ററിയിലാണ് സ്മാർട്ട് ഫോൺ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങും 25 വാട്ട് റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.
  • ഡിസ്പ്ലേ: സ്മൂത്ത് സ്ക്രോളിങ്ങിനായി 144Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിലുള്ളത്. ഇതിന് 6.8 ഇഞ്ച് വലിപ്പത്തിൽ 1.5K AMOLED ഹൈപ്പർഗ്ലോ 4D കർവ്+ പാനൽ വരുന്നു. 144 ഹെർട്സ് റിഫ്രഷ് റേറ്റെന്ന് പറയാമെങ്കിലും, കാൽക്കുലേറ്റർ, കോംപസ്, റെക്കോഡർ പോലുള്ള ആപ്ലിക്കേഷനുകൾക്കാണ് ഇത് പിന്തുണയ്ക്കുന്നത്.
  • ക്യാമറ: റിയൽമി പി4 പവറിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP സോണി പ്രൈമറി സെൻസറും OIS സപ്പോർട്ടുള്ള, 8MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഫോണിന് മുൻവശത്ത്, 16MP സെൽഫി ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം. AI ലാൻഡ്‌സ്‌കേപ്പ്, സ്ട്രീറ്റ് മോഡുകൾ ഉൾപ്പെടെയുള്ള സപ്പോർട്ട് ഈ റിയൽമി ഫോണിനുണ്ട്.
  • പ്രോസസർ:ഹൈപ്പർവിഷൻ+ AI ചിപ്പുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റാണ് റിയൽമി പി4 പവറിന് മികച്ച പെർഫോമൻസ് കൊടുക്കുന്നത്.
  • ഡ്യൂറബിലിറ്റി: മൂന്ന് തരത്തിലുള്ള ഐപി റേറ്റിങ് റിയൽമിയുടെ പി4 പവറിനുണ്ട്. IP69, ആർമർഷെൽ പ്രൊട്ടക്ഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുമുള്ള ഫോണാണിത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile