70 ദിവസം നോ റീചാർജ് ടെൻഷൻ! ദിവസവും 1.5GB ഡാറ്റയും കോളിങ്ങും Jio തരും

സാധാരണക്കാരായ മൊബൈൽ ഉപഭോക്താക്കൾ ഇന്നത്തെ റീചാർജ് നിരക്കുകളിൽ ശരിക്കും ആശങ്കരാണ്. എന്നാലും Reliance Jio ഉൾപ്പെടെയുള്ള ടെലികോമുകളിൽ ചില മികച്ചതും ലാഭകരവുമായ പ്രീ പെയ്ഡ് പ്ലാനുകൾ ഇപ്പോഴും ലഭ്യമാണ്. മാസം മാസം റീചാർജ് ചെയ്ത് നിങ്ങൾക്ക് മടുത്തെങ്കിൽ ജിയോയുടെ ഈ 70 ദിവസത്തെ പ്ലാൻ ലാഭകരമാണ്. കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച റീചാർജ് ഓപ്ഷനാണിത്. തുടർച്ചയായി റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ 70 ദിവസത്തേക്കുള്ള പ്ലാൻ മതിയാകും. ഇതിൽ അൺലിമിറ്റിഡ് കോളിങ് സഹിതമുള്ള റീചാർജ് പ്ലാനാണിത്. ഈ പ്ലാനിന്റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Jio 70 Days Plan

കുറഞ്ഞ ചെലവിൽ മികച്ച പ്രീ പെയ്ഡ് പ്ലാൻ നോക്കുന്നവർക്ക് ഇത് അനുയോജ്യമായ പാക്കേജാണ്. 70 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ ലഭിക്കുന്നത്. റിലയൻസ് ജിയോയുടെ പാക്കേജിൽ ദിവസേന 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോളിംഗ് സൗകര്യവും ലഭ്യമാണ്. ഇതിൽ ദിവസവും 100 സൗജന്യ എസ്എംഎസുകളും അനുവദിച്ചിരിക്കുന്നു. ജിയോ ടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും പാക്കേജിലുണ്ട്. 70 ദിവസത്തെ ജിയോ പ്ലാനിന്റെ വില 666 രൂപയാണ്.

Jio 666 Plan: ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

രണ്ടര മാസത്തേക്കുള്ള ഈ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ അറിയാം.

  • ഡാറ്റ: ദിവസേന 1.5GB ഡാറ്റ
  • എസ്എംഎസ്: പ്രതിദിനം 100 SMS
  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
  • വാലിഡിറ്റി: 70 ദിവസം

ഇതിൽ റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഒന്നും ഓഫർ ചെയ്യുന്നില്ല. ഇനി പ്ലാനിലൂടെ ലഭിക്കുന്ന കോംപ്ലിമെന്ററി ആനുകൂല്യങ്ങളും നോക്കാം.

Jio 666

666 രൂപയുടെ പ്ലാനിലെ അധിക ഓഫറുകൾ!

ഈ 666 രൂപ പ്ലാനിൽ ഗൂഗിൾ ജെമിനി സബ്സ്ക്രിപ്ഷനും ഫ്രീയായി അനുവദിച്ചിട്ടുണ്ട്. 5000 GB ക്ലൗഡ് സ്റ്റോറേജ് അടക്കം ലഭിക്കുന്ന 35100 രൂപയുടെ Google Gemini സബ്സ്ക്രിപ്ഷനാണ് ജിയോ പ്ലാനിലൂടെ അനുവദിച്ചിരിക്കുന്നത്. ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കുക. 666 രൂപ പ്ലാനിന്റെ ദിവസച്ചെലവ് വെറും 9.5 രൂപയാണ്.

Also Read: ആമസോണിലില്ല, ZEISS T കോട്ടിങ് vivo X200T ഫ്ലിപ്കാർട്ടിൽ ഗംഭീര ഓഫറിൽ!

ജിയോ vs എയർടെൽ

ജിയോയുടെ 666 രൂപ പ്ലാനിന് സമാനമായ എയർടെൽ പ്ലാൻ ഏതാണെന്ന് നോക്കിയാലോ! 70 ദിവസത്തേക്കാൾ കാലാവധി കുറഞ്ഞ പ്രീ പെയ്ഡ് പ്ലാനാണ് എയർടെലിലുള്ളത്. 649 രൂപയുടെ ഭാരതി എയർടെൽ പാക്കേജിൽ 56 ദിവസമാണ് വാലിഡിറ്റി. ഇതിൽ ദിവസവും 1.5 GB ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങളും ലഭ്യം. ദിവസവും 100 SMS ആനുകൂല്യങ്ങളും എയർടെലിന്റെ 649 രൂപ പാക്കേജിൽ ആസ്വദിക്കാം. ഇതിൽ അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക് തുടങ്ങിയ കോംപ്ലിമെന്ററി ഓഫറുകൾ കൂടി അനുവദിച്ചിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :