ആമസോണിലില്ല, ZEISS T കോട്ടിങ് vivo X200T ഫ്ലിപ്കാർട്ടിൽ ഗംഭീര ഓഫറിൽ!

ആമസോണിലില്ല, ZEISS T കോട്ടിങ് vivo X200T ഫ്ലിപ്കാർട്ടിൽ ഗംഭീര ഓഫറിൽ!

പ്രീമിയം ക്യാമറ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രീമിയം സ്മാർട്ട് ഫോൺ ഓഫർ ഇതാ. ഫോട്ടോഗ്രാഫി പ്രേമികൾക്കായി ZEISS T* കോട്ടിങ് ക്യാമറയുള്ള vivo X200T ഫോണിനാണ് വിലക്കിഴിവ്. ആമസോണിൽ ഈ പ്രീമിയം വിവോ ഫോൺ ലഭിക്കില്ല, എന്നാൽ പ്രമുഖ ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിലാണ് ഇളവ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടിന് പുറമെ 3000 രൂപയ്ക്ക് മുകളിൽ മികച്ച ബാങ്ക് ഓഫറും, ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. ഐഫോണിനോടും സാംസങ്ങിന്റെ പ്രീമിയം ഫോണുകളോടും നേരിട്ട് മുട്ടാൻ കെൽപ്പുള്ള വിവോയുടെ പ്രീമിയം സെറ്റുകളാണിവ. 50000 രൂപയ്ക്ക് താഴെയുള്ള എക്സ്ചേഞ്ച് ബോണസാണ് പരിമിതകാലത്തേക്കുള്ള ഓഫറിൽ ലഭിക്കുന്നത്. ഈ വിവോ എക്സ്200 ടിയുടെ ഓഫറും സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

vivo X200T Price Discount Flipkart

12 GB റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് കിഴിവ്. 79,999 രൂപയ്ക്കാണ് വിവോ എക്സ്200ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ട് 20000 രൂപയുടെ ഡിസ്കൗണ്ട് ഓഫർ ചെയ്യുന്നു. ഇത് പരിമിതകാലത്തേക്കുള്ള കിഴിവാണ്. ബാങ്ക് ഓഫറോ, ഇഎംഐ ഡീലോ ചേർക്കാതെയുള്ള ഓഫറാണിത്.

വിവോ എക്സ്200ടി 5ജി 59,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റെല്ലാർ ബ്ലാക്ക്, സീസൈഡ് ലൈലാക് എന്നീ നിറങ്ങളിലുള്ള രണ്ട് വേരിയന്റുകൾക്കും ഓഫർ ലഭ്യമാണ്. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 3000 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ 56999 രൂപയ്ക്ക് വിവോ എക്സ്100ടി വാങ്ങിക്കാം.

Also Read: മിഡ് റേഞ്ചിന്റെ 200MP ക്യാമറ Vivo V70 FE, ആമസോണിൽ തകർപ്പൻ ഓഫർ!

ഇനിയും കൂടുതൽ ലാഭം എക്സ്ചേഞ്ചിലൂടെയും ഇഎംഐ ഓഫറിലൂടെയും സ്വന്തമാക്കാം. 43650 രൂപയുടെ എക്സ്ചേഞ്ച് ഡീൽ വിവോ എക്സ്200 ടി ലഭ്യമാണ്. രണ്ട് തരത്തിലുള്ള ഇഎംഐ ഓപ്ഷനുകൾ പ്രീമിയം ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് തരുന്നു. 9917 രൂപയുടെ 6 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുണ്ട്. ഇതുകൂടാതെ വിവോ ഫോണിന് 5000 രൂപയുടെ സാധാരണ ഇഎംഐ ഡീലും ലഭ്യമാണ്.

വിവോ എക്സ്200ടി ഫീച്ചറുകൾ എന്തൊക്കെ?

  1. ഡിസ്പ്ലേ: വിവോ X200T യിൽ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇത് FHD+ റെസല്യൂഷൻ, 120Hz വരെ റിഫ്രഷ് റേറ്റ്, 5,000 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു.
  2. ബാറ്ററി: ഏറ്റവും വലിയ 6,200mAh ബാറ്ററിയാണ് വിവോ X200T-യിലുള്ളത്. 44 മിനിറ്റിനുള്ളിൽ ഫോൺ 100 ​​ശതമാനം വരെ ചാർജ് ആകുന്നു. ഇതിന് 90W ഫ്ലാഷ്ചാർജ് വയർഡ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. 40 വാട്ടിന്റെ വയർലെസ് ചാർജിങ് സപ്പോർട്ട് കൂടി ഫോണിനുണ്ട്.
  3. പ്രോസസർ: 12 ജിബി റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC ആണ് ഫോണിലെ പ്രോസസർ.
  4. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയാണ് വിവോ എക്സ്200ടിയിലുള്ളത്. ഇതിലെ മെയിൻ ക്യാമറയ്ക്ക് ZEISS T കോട്ടിങ്ങുണ്ട്. 50MP സോണി LYT702 OIS സെൻസറിനൊപ്പം 50MP സാംസങ് JN1 അൾട്രാവൈഡ് ലെൻസുമുണ്ട്. ഇതിന് പുറമെ 3x 50MP സോണി LYT600 ടെലിഫോട്ടോ ക്യാമറ കൂടി ചേർന്നതാണ് ഫോട്ടോഗ്രാഫി സിസ്റ്റം.
  5. ഫ്രണ്ട് ക്യാമറ: 32MP സെൻസറും ഈ വിവോ സ്മാർട്ട്ഫോണിലുണ്ട്.
  6. ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണാണിത്.
  7. സോഫ്റ്റ് വെയർ: Origin OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

,

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile