Reliance Jio തങ്ങളുടെ ഉപഭോക്താക്കൾക്കായി, പ്രത്യേകിച്ച് യുവാക്കളെയും ഗെയിമിംഗ് പ്രേമികളെയും ലക്ഷ്യമിട്ട് പുതിയൊരു റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. 28 ദിവസം വാലിഡിറ്റിയിൽ ഇതുവരെ ടെലികോം കമ്പനികൾ ഉൾപ്പെടുത്താത്ത ആനുകൂല്യങ്ങളാണ് പ്ലാനിലുള്ളത്. അതും ആദ്യമായി ഒരു ടെലികോം കമ്പനി തങ്ങളുടെ പ്ലാനിൽ സ്നാപ്ചാറ്റ് പ്ലസ് സബ്‌സ്‌ക്രിപ്‌ഷനും അനുവദിച്ചു. 4ജി വരിക്കാർക്കും 5ജി വരിക്കാർക്കും ബൾക്ക് ഡാറ്റ അനുവദിച്ചിട്ടുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. യൂത്ത് & ഗെയിമിങ് എന്ന വിഭാഗത്തിലേക്കാണ് പുതിയ ജിയോ പ്ലാൻ ചേർത്തിരിക്കുന്നത്. ഈ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Reliance Jio Plan
28 ദിവസത്തേക്കുള്ള പുതിയ ജിയോ പ്ലാനിന് 500 രൂപയിലും താഴെയാണ് വില. 61 ജിബി വരെയുള്ള 4ജി ഡാറ്റയും 5ജി വരിക്കാർക്ക് ലിമിറ്റില്ലാതെ 5ജി ഡാറ്റയും ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, നിരവധി സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളും ലഭിക്കുന്നു. 459 രൂപയാണ് പുതിയ യൂത്ത് & ഗെയിമിംഗ് പ്ലാനിന് വില.
Jio 459 Plan
459 രൂപ വിലയുള്ള ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡായി വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്.
ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റയും 5 ജിബി അധിക ഹൈ-സ്പീഡ് ഡാറ്റയും ലഭിക്കുന്നു. ഇങ്ങനെ മൊത്തം 61 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിയുമ്പോൾ തന്നെ അധിക ഡാറ്റയിലേക്ക് ഓട്ടോമാറ്റിക്കായി ഡാറ്റ മാറും. ഇത് തടസ്സങ്ങളില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്നു. 5 ജിബി അധിക ഡാറ്റയുടെ വാലിഡിറ്റിയും 28 ദിവസമാണ്. അതിനാൽ ഈ കാലയളവിനുള്ളിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരിക്കണം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.