ഗെയിമിംഗ് പ്രേമികൾക്ക് Jio ബമ്പർ പ്ലാൻ! അൺലിമിറ്റഡ് ഓഫറുകളും സ്നാപ്ചാറ്റ് പ്ലസ്സും

ഗെയിമിംഗ് പ്രേമികൾക്ക് Jio ബമ്പർ പ്ലാൻ! അൺലിമിറ്റഡ് ഓഫറുകളും സ്നാപ്ചാറ്റ് പ്ലസ്സും

Reliance Jio തങ്ങളുടെ ഉപഭോക്താക്കൾക്കായി, പ്രത്യേകിച്ച് യുവാക്കളെയും ഗെയിമിംഗ് പ്രേമികളെയും ലക്ഷ്യമിട്ട് പുതിയൊരു റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. 28 ദിവസം വാലിഡിറ്റിയിൽ ഇതുവരെ ടെലികോം കമ്പനികൾ ഉൾപ്പെടുത്താത്ത ആനുകൂല്യങ്ങളാണ് പ്ലാനിലുള്ളത്. അതും ആദ്യമായി ഒരു ടെലികോം കമ്പനി തങ്ങളുടെ പ്ലാനിൽ സ്നാപ്ചാറ്റ് പ്ലസ് സബ്‌സ്‌ക്രിപ്‌ഷനും അനുവദിച്ചു. 4ജി വരിക്കാർക്കും 5ജി വരിക്കാർക്കും ബൾക്ക് ഡാറ്റ അനുവദിച്ചിട്ടുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. യൂത്ത് & ഗെയിമിങ് എന്ന വിഭാഗത്തിലേക്കാണ് പുതിയ ജിയോ പ്ലാൻ ചേർത്തിരിക്കുന്നത്. ഈ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Reliance Jio Plan

28 ദിവസത്തേക്കുള്ള പുതിയ ജിയോ പ്ലാനിന് 500 രൂപയിലും താഴെയാണ് വില. 61 ജിബി വരെയുള്ള 4ജി ഡാറ്റയും 5ജി വരിക്കാർക്ക് ലിമിറ്റില്ലാതെ 5ജി ഡാറ്റയും ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, നിരവധി സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളും ലഭിക്കുന്നു. 459 രൂപയാണ് പുതിയ യൂത്ത് & ഗെയിമിംഗ് പ്ലാനിന് വില.

Jio 459 plan details

Jio 459 Plan

  • 459 രൂപ വിലയുള്ള ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡായി വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്.
  • ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റയും 5 ജിബി അധിക ഹൈ-സ്പീഡ് ഡാറ്റയും ലഭിക്കുന്നു. ഇങ്ങനെ മൊത്തം 61 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിയുമ്പോൾ തന്നെ അധിക ഡാറ്റയിലേക്ക് ഓട്ടോമാറ്റിക്കായി ഡാറ്റ മാറും. ഇത് തടസ്സങ്ങളില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്നു. 5 ജിബി അധിക ഡാറ്റയുടെ വാലിഡിറ്റിയും 28 ദിവസമാണ്. അതിനാൽ ഈ കാലയളവിനുള്ളിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരിക്കണം.
  • 5ജി സപ്പോർട്ടുള്ള ഡിവൈസുകളിൽ ജിയോയുടെ അൺലിമിറ്റഡ് 5ജി ആസ്വദിക്കാം.
  • സാധാരണ പ്ലാനുകളിലുളള്ള മെസേജ് ഓഫറുകൾ 459 രൂപയുടെ പ്ലാനിലും ലഭ്യം. 100 SMS പ്രതിദിനം ജിയോ പ്ലാനിൽ ആസ്വദിക്കാം.

Also Read: വെക്കേഷന് വീട്ടിൽ ഹോം തിയേറ്റർ! 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്

സ്പെഷ്യൽ ഓഫറുകൾ

  1. ജിയോ ഗെയിംസ്, ഫാൻകോഡ് ആക്സസ് പ്ലാനിൽ ലഭ്യമാണ്.
  2. സ്നാപ്ചാറ്റ്+ സബ്‌സ്‌ക്രിപ്‌ഷനുകൾ 459 രൂപയിലുണ്ട്.
  3. ജിയോ ടിവി, ജിയോക്ലൗഡ് പോലുള്ള ഓഫറുകളും പുതിയ പ്ലാനിൽ ലഭ്യമാണ്.
  4. മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.
  5. ജിയോഎഐക്ലൗഡിലൂടെ 50 ജിബി സ്റ്റോറേജ് സ്വകാര്യ ടെലികോമിൽ ലഭ്യമാണ്.
  6. 35,100 രൂപ വിലമതിക്കുന്ന ഗൂഗിൾ ജെമിനി പ്രോയിലേക്കുള്ള 18 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും ജിയോയുടെ പാക്കേജിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo