Jio
ഓരോ മാസവും റീചാർജ് ചെയ്ത് മടുത്തവർക്കും, കുറഞ്ഞ ചിലവിൽ സിം എപ്പോഴും ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു റീചാർജ് പ്ലാൻ നോക്കിയാലോ! 365 ദിവസത്തെ വാലിഡിറ്റിയിൽ എല്ലാ സേവനങ്ങളും ബൾക്കായി ലഭിക്കുന്ന Jio Recharge Plan നിങ്ങൾക്കറിയാമോ? ഒരൊറ്റ റീചാർജിൽ ഒരു വർഷം മുഴുവൻ സിം ആക്ടീവായിരിക്കുമെന്ന് മാത്രമല്ല, ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഇതിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ വിലയും മറ്റ് ആനുകൂല്യങ്ങളും വിശദമായി മനസിലാക്കാം.
ഇന്ത്യയിൽ 48 കോടിയിലധികം വരിക്കാരുള്ള, രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ജിയോ. വരിക്കാർക്ക് ഇടയ്ക്കിടെയുള്ള റീചാർജ് ഭാരം കുറയ്ക്കാൻ ഈ പ്ലാൻ ഉപകരിക്കും. റിലയൻസ് ജിയോയുടെ ഏറ്റവും താങ്ങാനാവുന്ന പ്ലാനാണിത്. ഇതിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്രീ പ്ലാനിന്റെ വില വെറും 3599 രൂപയാണ്. ഈ വാർഷിക പ്ലാനിന്റെ ആനുകൂല്യങ്ങളും നേട്ടങ്ങളും വിശദമായി അറിയാം.
വർഷം മുഴുവനും തടസ്സമില്ലാത്ത സേവനം ആഗ്രഹിക്കുന്ന വരിക്കാർക്ക് ജിയോയുടെ 3599 രൂപയുടെ പ്ലാൻ മികച്ചതാകും. ഈ വാർഷിക റീചാർജ് പ്ലാനിൽ ലഭിക്കുന്ന പ്രീ പെയ്ഡ് കോളിങ്, ഡാറ്റ എസ്എംഎസ് ഓഫറുകൾ വിശദമായി അറിയാം.
പതിവ് റീചാർജുകളുടെ ബുദ്ധിമുട്ടില്ലാതെ സ്പീഡ് ഇന്റർനെറ്റ് പരിധിയില്ലാതെ ആസ്വദിക്കാം. ഇതിൽ സ്വകാര്യ ടെലികോം കോൾ സേവനങ്ങളും അനുവദിച്ചിട്ടുണ്ട്.
3599 രൂപ പാക്കേജിലേക്ക് ജിയോ മികച്ച കോംപ്ലിമെന്ററി ഓഫറുകളും തരുന്നു. ജിയോഹോട്ട്സ്റ്റാർ പ്രീമിയം ആക്സസ് റിലയൻസ് ജിയോ തരുന്നു.90 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ ആക്സസ് സൗജന്യമായി ലഭിക്കുന്നു. ഇതിൽ ജിയോടിവി ആക്‌സസ് നൽകിയിരിക്കുന്നു. ജിയോക്ലൗഡ് എഐ സബ്സ്ക്രിപ്ഷനും 3599 രൂപ പാക്കേജിലുണ്ട്. ഇതിൽ 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജാണുള്ളത്.
Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!
3599 രൂപ പ്ലാൻ ശരിക്കും ലാഭകരമാണ്. കാരണം സാധാരണ ജിയോയുടെ ഒരു മാസത്തേക്കുള്ള അൺലിമിറ്റഡ് 5ജി, കോളിങ് പ്ലാനിന് 350 രൂപയോളം വിലയാകുന്നു. എന്നാൽ ഈ പ്രീ പെയ്ഡ് പാക്കേജിൽ ഒരു മാസത്തെ ചിലവ് 300 രൂപയാണ് ഏകദേശം ചെലവാകുന്നത്. ദിവസവും ഓഫീസ് ആവശ്യങ്ങൾക്കോ, വീഡിയോകൾ കാണാനോ ബൾക്ക് ഡാറ്റ ആവശ്യമുള്ളവർക്ക് 3599 രൂപ പാക്കേജ് അനുയോജ്യമാകും.