jio 3599 plan benefits
Reliance Jio തങ്ങളുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇതാ അധിക ഡാറ്റ ഓഫർ പ്രഖ്യാപിച്ചു. മെഗാ ആനിവേഴ്സറി ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 120 ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 365 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോ പ്ലാനിലാണ് മാസം 20ഡിബി അധിക ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ വാർഷിക പ്ലാനിൽ സാധാരണ ലഭിക്കാറുള്ള 912.5GB ഡാറ്റയ്ക്ക് പുറമെയാണ് 120 ജിബി ഇന്റർനെറ്റ് കൂടി അനുവദിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് റീച്ചാർജ് ടെൻഷനില്ലാതെ അൺലിമിറ്റഡ് സേവനങ്ങൾ ആസ്വദിക്കാനുള്ള ആനിവേഴ്സറി പാക്കേജാണിത്. ജിയോ 10 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ നൽകുന്ന ഓഫറിനെ കുറിച്ചും ഇതിന്റെ വിലയും വിശദമായി അറിയാം.
റിലയൻസ് ജിയോ കമ്പനിയുടെ 3,599 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിലാണ് മെഗാ ആനിവേഴ്‌സറി ഓഫർ അനുവദിച്ചിരിക്കുന്നത്. ഇതിൽ 120GB ബോണസ് ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഒപ്പം 12 ജിയോ ടിവി പ്രോ പാക്ക് വൗച്ചറുകൾ കൂടി ഉൾപ്പെടുന്നു.
ഈ പ്ലാനിന് 365 ദിവസത്തെ കാലാവധിയാണുള്ളത്. ഇതിൽ പ്രതിദിനം 2.5GB ഹൈ-സ്പീഡ് ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. എന്നുവച്ചാൽ മൊത്തം കാലാവധിയിൽ 912.5GB ഡാറ്റ അനുവദിച്ചിരുന്നു. ഇപ്പോൾ 120ജിബി ഡാറ്റ കൂടി ചേരുമ്പോൾ 365 ദിവസത്തേക്ക് 1032.5GB ഡാറ്റ ലഭിക്കുന്നു. എന്നുവച്ചാൽ മാസം തോറും 10 ജിബി വീതം ബോണസ് ഡാറ്റയായി ലഭിക്കും.
Also Read: Vivo T5 5G vs Vivo S2: 7050mAh ബാറ്ററിയുമായി രണ്ട് വിവോ ഫോണുകൾ; ആര് ജയിക്കും?
3,599 രൂപയുടെ പാക്കേജിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രതിദിനം 100 SMS ഓഫറും ഉൾപ്പെടുന്നു. ഈ പ്ലാനിൽ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും. എന്നാൽ 5G സപ്പോർട്ടുള്ള ഡിവൈസും 5G കവറേജ് ഏരിയയുമായിരിക്കണം എന്ന നിബന്ധനയുണ്ട്.
1000 ത്തിലധികം TV ചാനലുകളിലേക്ക് ആക്സസ് കിട്ടുന്ന ജിയോടിവി പ്രോ സേവനവും ആനിവേഴ്സറി ഓഫറിൽ നേടാം.
ജിയോയുടെ അധിക ഓഫർ ശരിക്കും 4ജി വരിക്കാർക്കാണ് പ്രയോജനപ്പെടുന്നത്. കാരണം 5ജി അൺലിമിറ്റഡായി പ്ലാനിൽ എപ്പോഴും ലഭിക്കുന്നുണ്ട്. എന്നാൽ 4ജി വരിക്കാർക്ക് 912.5 ജിബി ഡാറ്റയ്ക്ക് പുറമെ 120 ജിബി 4ജി ഡാറ്റ കൂടി അനുവദിച്ചിട്ടുണ്ട്. ഈ പ്ലാനിന്റെ ദിവസച്ചെലവ് 9.86 രൂപ മാത്രമാണ്.
ഈ ജിയോ പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ ആക്സസും ലഭ്യമാണ്. 18 മാസത്തേക്ക് Google AI Pro സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. 5TB ക്ലൗഡ് സ്റ്റോറേജും പ്ലാനിലുണ്ട്. 50 GB JioAICloud സ്റ്റോറേജും ജിയോ 3599 രൂപ പ്ലാനിൽ ലഭ്യമാണ്.
ആനുകൂല്യങ്ങൾ ചുരുക്കത്തിൽ: