Vivo T5 5G vs Vivo S2: 7050mAh ബാറ്ററിയുമായി രണ്ട് വിവോ ഫോണുകൾ; ആര് ജയിക്കും?
സ്മാർട്ട് ഫോൺ വിപണിയിൽ തരംഗമാകാൻ വമ്പൻ ബാറ്ററി ഫീച്ചറുമായി വിവോയുടെ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചിരുന്നു. 7050mAh എന്ന ഭീമൻ ബാറ്ററിയുമായി Vivo T5 5G, Vivo S2 ഫോണുകൾ പുറത്തിറക്കി. ബാറ്ററി മാത്രമല്ല ഒരേ ഡിസൈൻ ഡിഎൻഎ പങ്കിടുന്ന മോഡലുകളാണിവ. ഇവയുടെ റിയർ ക്യാമറയും അമോലെഡ് ഡിസ്പ്ലേയും ഡ്യൂറബിലിറ്റിയും ഒരുപോലെയാണ്. വിലയിലും ഫീച്ചറുകളിലും ഒരുപോലെയുള്ള വിവോ ടി5 5ജി, വിവോ എസ്2 സ്മാർട്ട് ഫോണുകളെ താരതമ്യം ചെയ്യാം.
SurveyVivo T5 5G vs Vivo S2: ഡിസ്പ്ലേ
6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയിലാണ് ഈ രണ്ട് വിവോ സ്മാർട്ട് ഫോണുകളും പുറത്തിറക്കിയത്. 1.5K റെസല്യൂഷനുള്ള സ്ക്രീനാണ് ഫോണിനുള്ളത്. വിവോ എസ്2 ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റാണുള്ളത്. എന്നാൽ വിവോ ടി5 5ജിയ്ക്ക് 144 Hz സ്മൂത്ത് സ്ക്രോളിങ്ങുണ്ട്.

Vivo T5 5G vs Vivo S2: ക്യാമറ
50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണ് വിവോ ടി5 5ജിയിലുള്ളത്. വിവോ എസ്2 മൊബൈലിലും രണ്ട് ക്യാമറകൾ തന്നെയാണുള്ളത്. ഇതിൽ ഒന്നാമത്തേത് 50MP ക്യാമറയും, 2MP സെക്കൻഡറി സെൻസറുമുണ്ട്. എന്നാൽ ടി5 5ജിയിലുള്ളത് ഓട്ടോഫോക്കസ് മെയിൻ സെൻസറാണ്. അതേ സമയം രണ്ട് ഡിവൈസുകളിലും 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് വരുന്നത്.
Vivo T5 5G vs Vivo S2: ബാറ്ററി
രണ്ട് ഹാൻഡ്സെറ്റുകളിലും കരുത്തുറ്റ 7050എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇത് 44 വാട്ട് ഫ്ലാഷ് ചാർജിങ് പിന്തുണയ്ക്കുന്നു. അതുപോലെ രണ്ട് മോഡലുകളും വയർലെസ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു.
പ്രൊസസറിൽ ആരാണ് മികച്ചത്?
ഒക്ടാ കോർ മീഡിയാടെക് ഡൈമൻസിറ്റി 7500 ടർബോയാണ് വിവോ ടി5 5ജിയിലുള്ളത്. വിവോ എസ്2 വിൽ ഒക്ടാ കോർ മീഡിയാടെക് ഡൈമൻസിറ്റി 7360 ടർബോ ചിപ്സെറ്റാണുള്ളത്. എസ് സീരീസ് ഫോൺ ഒരൊറ്റ സ്റ്റോറേജ് (8ജിബി) ഓപ്ഷൻ മാത്രമാണ് പിന്തുണയ്ക്കുന്നത്. അതേ സമയം ടി സീരീസിലെ പുതിയ ഫോൺ 6GB, 8GB, 12GB സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്നു.
Vivo T5 5G vs Vivo S2: ഡ്യൂറബിലിറ്റി
ടച്ച് സ്ക്രീനും പ്ലാസ്റ്റിക് ബോഡിയുമുള്ള വിവോ ടി5 5ജി, വിവോ എസ്2 ഫോണുകൾക്ക് IP69 റേറ്റിങ്ങാണുള്ളത്.
Also Read: വീട് തിയേറ്ററാക്കാൻ 85 ഇഞ്ച് TCL QLED ടിവി പകുതി വിലയ്ക്ക് വാങ്ങാം
ഇന്ത്യയിലെ വില
വിവോ ടി5 5ജിയ്ക്ക് 34,999 രൂപ മുതലാണ് വില. 39999 രൂപ മുതലാണ് വിവോ എസ്2 സ്മാർട്ട് ഫോണിന്റെ വില ആരംഭിക്കുന്നത്. എന്നാൽ സ്റ്റോറേജുകൾ തമ്മിൽ വ്യത്യാസമുണ്ട്. ഇവയുടെ ഒരേ കോൺഫിഗറേഷൻ ഫോണുകൾ നോക്കിയാൽ…
- വിവോ ടി5 5ജി: 8GB RAM, 128GB: 39,999 രൂപ
- വിവോ എസ്2: 8GB RAM, 128GB: 39,999 രൂപ
വില ഒരുപോലെയാണെങ്കിലും ഗെയിമിംഗ്, പെർഫോമൻസ് എന്നിവയിൽ നോക്കുമ്പോൾ വിവോ ടി5 5ജിയാണ് കൂടുതൽ മികച്ചത്. കാരണം റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയിലും മികവുറ്റ പ്രൊസസറിലും അൾട്രാ വൈഡ് ലെൻസിലും മുന്നിൽ വിവോ ടി5 5ജിയാണ് മികച്ചത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
