200 ദിവസത്തേക്ക് Jio ബമ്പർ പ്ലാൻ; ദിവസവും 2.5 GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗും സൗജന്യ ജിയോഹോട്ട്സ്റ്റാറും
ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ മികച്ച പ്രീ പെയ്ഡ് പ്ലാൻ നോക്കാം! 200 ദിവസത്തെ നീണ്ട വാലിഡിറ്റിയുള്ള Jio റീചാർജിൽ അൺലിമിറ്റഡ് ഓഫറുകൾ ലഭിക്കും. ആറ് മാസത്തിലധികം വാലിഡിറ്റി ലഭിക്കുന്ന പ്ലാനിൽ കോളിങ് മാത്രമല്ല, ഡാറ്റയും എസ്എംഎസ്സും ജിയോഹോട്ട്സ്റ്റാർ പോലുള്ള മികച്ച ഒടിടി ഓഫറുകളും ലഭ്യമാണ്. ദിവസേന ഏകദേശം 10 രൂപ മാത്രമാണ് ജിയോയുടെ ഈ റീചാർജിന് ചെലവാകുന്നത്. 5G സ്മാർട്ട്ഫോണുമുള്ളവർക്ക് പരിധിയില്ലാത്ത അൺലിമിറ്റഡ് 5G ഡാറ്റയും ജിയോയുടെ 200 ദിവസ പാക്കേജിലൂടെ നേടാം. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും വിശദമായി അറിയാം.
Jio 2025 Plan
റിലയൻസ് ജിയോയുടെ പ്ലാനിന് 2025 രൂപയാണ് വില. 200 ദിവസത്തെ വാലിഡിറ്റിയോടൊപ്പം ആകെ 500 GB ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ് ഓഫറുകളും ലഭ്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് കോളിങ്ങും ഈ ജിയോ പാക്കേജിൽ നേടാം. സൗജന്യ ജിയോഹോട്ട്സ്റ്റാർ, കാൻവപ്രോ, ജിയോടിവി പോലുള്ള അധിക ആനുകൂല്യങ്ങളും 2025 രൂപ പാക്കേജിൽ നേടാം.
ജിയോ 2025 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
- വാലിഡിറ്റി: 200 ദിവസം വാലിഡിറ്റി
- ഡാറ്റ: പ്രതിദിനം 2.5 GB ഡാറ്റ ലഭിക്കും. എന്നുവച്ചാൽ ആകെ 500 GB ഡാറ്റ ലഭ്യമാണ്. പ്രതിദിന പരിധി കഴിഞ്ഞാൽ വേഗത 64 Kbps ആയി കുറയും.
- വോയിസ് കോളിങ്: 100 എസ്എംഎസ് പ്രതിദിനം നേടാം.
- അൺലിമിറ്റഡ് 5G: 5G കവറേജുള്ള പ്രദേശങ്ങളിൽ, 5G ഫോൺ ഉപയോഗിക്കുന്നവർക്ക് സൗജന്യ അൺലിമിറ്റഡ് ട്രൂ 5G ഡാറ്റ ലഭിക്കും.
- ഒടിടി ഓഫറുകൾ: സൗജന്യമായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാണ്. 2025 രൂപ പ്ലാനിൽ ജിയോടിവി ആക്സസും ആസ്വദിക്കാം.
- അധിക ആനുകൂല്യങ്ങൾ: കാൻവ പ്രോ ലൈറ്റ് സബ്സ്ക്രിപ്ഷൻ 12 മാസത്തേക്ക് ഈ ജിയോ പ്ലാനിലൂടെ നേടാം. 50 GB സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഓഫറും ഇതിലുണ്ട്.
Jio vs Airtel Plan
ജിയോയുടെ 2025 രൂപ പ്ലാനിന് സമാനമായ എയർടെൽ പ്രീ പെയ്ഡ് പ്ലാൻ ഏതൊക്കെയാണെന്ന് നോക്കാം. 200 ദിവസത്തെ വാലിഡിറ്റിയിൽ എയർടെലിൽ പ്രത്യേകിച്ച് പ്ലാനൊന്നും ലഭ്യമല്ല. ജിയോയിൽ തന്നെ ഒരൊറ്റ റീചാർജാണ് ഈ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ളത്.
2025 രൂപ പ്ലാനിന് സമാനമായ എയർടെൽ റീചാർജ് ഓപ്ഷനുകളായി 2249 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. എന്നാൽ ഇത് ഭാരതി എയർടെലിന്റെ പാക്കേജിന് 365 ദിവസത്തെ വാലിഡിറ്റി ലഭ്യമാണ്. 30 ജിബി ഡാറ്റയാണ് ഒരു വർഷത്തേക്ക് പ്ലാനിൽ ലഭിക്കുന്നത്. എന്നിരുന്നാലും 2249 രൂപ റീചാർജിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും ലഭ്യമാണ്.