Jio 198 Plan
കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന റീചാർജ് പ്ലാൻ അന്വേഷിക്കുന്നവർക്ക് Reliance Jio പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാമോ? പരിമിതമായ ബജറ്റിൽ അൺലിമിറ്റഡ് കോളിംഗും അതിവേഗ 5G ഡാറ്റയും ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനിനെ കുറിച്ച് അറിയാം. അര മാസത്തേക്ക് കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ലഭിക്കുന്ന പാക്കേജാണിത്.
അൺലിമിറ്റഡ് ട്രൂ 5G ഡാറ്റയാണ് ജിയോ പ്ലാനിന്റെ ഹൈലൈറ്റ്. ദിവസേനയുള്ള ഡാറ്റാ പരിധി കഴിഞ്ഞാലും 5G നെറ്റ്‌വർക്കിൽ നിങ്ങൾക്ക് തടസ്സമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം. കൂടാതെ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനവും ലഭിക്കും. കുറഞ്ഞ ചിലവിൽ 5G വേഗത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഈ പാക്കേജ് അനുയോജ്യമാകും. ജിയോയുടെ ഈ ബജറ്റ് പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
200 രൂപയ്ക്ക് താഴെയുള്ള മികച്ച റീചാർജ് പ്ലാനാണിത്. ഇതിന്റെ വില 198 രൂപയാണ്. 14 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇടയ്ക്ക് എപ്പോഴെങ്കിലും സിം ആക്ടീവാക്കി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ബജറ്റ് പാക്കേജാണിത്. രണ്ട് സിമ്മുള്ളവരോ, വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവരോ ആണെങ്കിൽ ഇടയ്ക്ക് യാത്ര ചെയ്യുമ്പോഴോ ദൂരേ എവിടേക്കെങ്കിലും പോകുമ്പോഴോ 198 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ഈ ജിയോ പ്ലാനിൽ പ്രതിദിനം 2GB അതിവേഗ ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 SMS ആനുകൂല്യങ്ങളും തരുന്നു. ഇങ്ങനെ അര മാസത്തേക്ക് ആകെ 28GB ഡാറ്റയാണ് ലഭിക്കുന്നത്. ഇന്റർനെറ്റ് പരിധിയിലെത്തിയ ശേഷം, വേഗത 64 Kbps ആയി കുറയുന്നു. 4ജി വരിക്കാർക്കുള്ള ഡാറ്റ അളവാണിത്. ഇനി 5ജി ഉപയോഗിക്കുന്നവരാണെങ്കിൽ 14 ദിവസവും അൺലിമിറ്റഡ് 5G നെറ്റ്‌വർക്ക് ആസ്വദിക്കാം.
Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!
ജിയോയുടെ അൺലിമിറ്റഡ് 5ജി കിട്ടുന്ന ഏറ്റവും ചെറിയ പ്ലാനിന് 349 രൂപയാണ്. ഇത് ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാനാണ്. എന്നാൽ 200 രൂപയിലും താഴെ റേഞ്ചിൽ അൺലിമിറ്റഡ് 5ജി വേണമെങ്കിൽ ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കാം. എന്നാൽ പകുതി വാലിഡിറ്റി മാത്രമാണ് ലഭിക്കുക.
ജിയോയുടെ 198 രൂപ പ്ലാനിനേക്കാൾ ലാഭകരമായ പാക്കേജ് ഭാരതി എയർടെലിലുണ്ട്. Airtel 199 പ്ലാനിൽ 28 ദിവസത്തെ കാലാവധിയുണ്ട്. ഇതിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും മെസേജ് സേവനങ്ങളും ലഭ്യമാണ്. പാക്കേജിൽ എന്നാൽ അൺലിമിറ്റഡ് 5ജി ഇല്ലെന്നതാണ് പോരായ്മ.
എങ്കിലും 189 രൂപയ്ക്ക് മറ്റൊരു പ്ലാൻ ജിയോയുടെ പക്കലുണ്ട്. ഇതിൽ 28 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് 5ജി ഇല്ലെങ്കിലും കാലയളവ് മൊത്തമായി 2ജിബി ഡാറ്റ ലഭിക്കുന്നു. പാക്കേജിൽ അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ഓഫറുകളുമുണ്ട്. അതിനാൽ അൺലിമിറ്റഡ് 5ജി 200 രൂപയിൽ താഴെ നോക്കുന്നവർക്ക് കോളിങ് സേവനം ഉൾപ്പെടെ ലഭിക്കുന്ന റീചാർജ് ഓപ്ഷനായി 198 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.