84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും കോളുകളും, ആമസോൺ പ്രൈമും ഫ്രീ! Jio യുടെ വമ്പൻ ഓഫർ

ദീർഘകാല വാലിഡിറ്റിയും ആകർഷകമായ OTT ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവർക്കായി Reliance Jio തരുന്ന മികച്ച പ്ലാനിനെ കുറിച്ച് അറിയാമോ?കൃത്യം 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന മികച്ച റീചാർജ് പാക്കേജാണിത്. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ വോയ്‌സ് കോളുകൾ ജിയോ പ്ലാനിൽ ലഭിക്കും. സൗജന്യമായി ലഭിക്കുന്ന ആമസോൺ പ്രൈം ലൈറ്റ് ലഭിക്കുമെന്നതാണ് പ്ലാനിലെ നേട്ടം. തുടർച്ചയായ റീച്ചാർജ്ജ് ബാധ്യതയില്ലാതെ രണ്ടര മാസത്തെ കാലാവധി പ്ലാനിൽ ലഭിക്കും. ഡാറ്റയും വിനോദവും ഒരുമിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിയോയുടെ 84 ദിവസ പ്ലാനിനെ കുറിച്ചും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Reliance Jio 1029 Plan

1199 രൂപ, 1049 രൂപ, 1799 രൂപ, 1229 രൂപ, 1028 രൂപ, 1049 രൂപ എന്നിവയെല്ലാം ജിയോയുടെ 84 ദിവസ പ്രീപെയ്ഡ് പ്ലാനുകളാണ്. ഇവയിൽ ഓരോന്നിലും ലഭിക്കുന്ന ഒടിടി ഓഫറുകളിലാണ് വ്യത്യാസം വരുന്നത്. ഇവിടെ വിവരിക്കുന്ന പാക്കേജിന് വില 1029 രൂപയുടേതാണ്. ഇതിൽ 84 ദിവസത്തെ ടെലികോം സേവനങ്ങളും ആമസോൺ പ്രൈം ലൈറ്റും ലഭിക്കും. ഒരു ദിവസത്തേക്ക് പ്ലാനിന്റെ ചെലവ് 12.25 രൂപയെന്ന് കണക്കുകൂട്ടാം.

Jio-1029.jpg

1029 രൂപ പ്ലാനിൽ എന്തെല്ലാം ഓഫറുകളാണ് ലഭിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം.

Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ

ജിയോ 1029 രൂപ പ്ലാനിൽ എന്തെല്ലാം ആനുകൂല്യങ്ങൾ?

  • കാലാവധി: 84 ദിവസത്തേക്കുള്ള ജിയോ പ്രീ പെയ്ഡ് പ്ലാനാണിത്.
    ഡാറ്റ: പ്രതിദിനം 2GB ഡാറ്റ ഇതിലുണ്ട്. 5ജി സപ്പോർട്ടില്ലാത്തവർക്ക് ഈ 4ജി ഡാറ്റ വിനിയോഗിക്കാം. ഇന്റർനെറ്റ് പ്രതിദിന ക്വാട്ട ഉപയോഗിച്ച് തീർന്നാൽ വേഗത 64 Kbps ആയി പരിമിതപ്പെടും. ഇങ്ങനെ മൊത്തം 168 GB ഡാറ്റ ലഭ്യമാകും.
  • 5G ഡാറ്റ: 5ജി കവറേജും 5ജി ആക്സസുമുള്ള ഫോണുകളിൽ അൺലിമിറ്റഡ് 5ജിയും 84 ദിവസത്തേക്ക് ലഭ്യമാകും.
  • കോളിങ്: അൺലിമിറ്റഡ് കോളിംഗ് ജിയോ പ്ലാനിൽ അനുവദിച്ചിരിക്കുന്നു.
  • SMS: പ്രതിദിനം 100 SMS 1029 രൂപ പ്ലാനിലുണ്ട്.
  • ഒടിടി: ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനും ജിയോ പാക്കേജിൽ ലഭ്യമാണ്. ഷോപ്പിങ്ങിനും ഒടിടി പുത്തൻ റിലീസുകൾക്കും ഈ സബ്സ്ക്രിപ്ഷൻ വിനിയോഗിക്കാം. ഇതിൽ ജിയോഹോട്ട്സ്റ്റാർ, JioTV, JioCloud തുടങ്ങിയ ഒടിടി ആക്സസും ലഭ്യമാണ്.
  • മറ്റ് ഓഫറുകൾ: പ്രധാനപ്പെട്ട ഫയലുകളും ഫോട്ടോകളും സുരക്ഷിതമായി ബാക്കപ്പ് ചെയ്യാൻ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും. 18 മാസത്തേക്ക് ഫ്രീ ഗൂഗിൾ ജെമിനി പ്രോ ആക്സസും പ്ലാനിൽ നിന്ന് നേടാം.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :