IPL ഫൈനൽ കാണാൻ അൺലിമിറ്റഡ് 5G ഓഫറുകളുമായി ജിയോയും എയർടെല്ലും

IPL ഫൈനൽ കാണാൻ അൺലിമിറ്റഡ് 5G ഓഫറുകളുമായി ജിയോയും എയർടെല്ലും
HIGHLIGHTS

മെയ് 28 ന് ആണ് ഐപിഎൽ 2023 ഫൈനൽ നടക്കുന്നത്

എയർടെല്ലും ജിയോയും 15 പ്ലാനുകൾ അവതരിപ്പിക്കുന്നു

അൺലിമിറ്റഡ് 5G ഡാറ്റ നൽകുന്ന ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ താഴെ കൊടുക്കുന്നു

അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്ന 500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെയും റിലയൻസ് ജിയോയുടെയും 15 പ്ലാനുകൾ താഴെ നൽകുന്നു. മെയ് 28 ന് നടക്കുന്ന ഐപിഎൽ 2023 ഫൈനൽ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്ലാനുകൾ പ്രയോജനപ്പെട്ടേക്കാം.

ജിയോയുടെ 239 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്ന റിലയൻസ് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണ് 239 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1.5GB  4ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

എയർടെൽ 239 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ പ്ലാനിന് സമാനമായ വിലയുള്ള, അൺലിമിറ്റഡ് 5G ഡാറ്റയുമായി വരുന്ന എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ഇതാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 200GB ഡാറ്റ റോൾഓവർ, 1 ജിബി / ദിവസം 4G ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 24 ദിവസത്തെ വാലിഡിറ്റി എന്നിവ ഉൾപ്പെടുന്നു.

ജിയോയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് 5Gഡാറ്റയ്ക്ക് പുറമെ 23 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1.5 GB 4G ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായാണ് പ്ലാൻ വരുന്നത്.

എയർടെൽ 265 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1GB  ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും.

ജിയോയുടെ 259 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5GB ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

എയർടെൽ 295 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

295 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5G ഡാറ്റ എന്നിവയ്‌ക്കൊപ്പം 25GB മൊത്തം ഡാറ്റയും ഉൾപ്പെടുന്നു.

ജിയോയുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ് 5G ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2GB ഡാറ്റ എന്നിവയാണ് ഈ പ്ലാൻ നൽകുന്നത്.

എയർടെൽ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ്, അൺലിമിറ്റഡ് 5G ഡാറ്റ, പ്രതിദിനം 1.5GB 4G ഡാറ്റ, പ്രതിദിനം 100 SMS എന്നിവ വാഗ്ദാനം ചെയ്യുന്നു.

എയർടെൽ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയും കോളിംഗും ലഭിക്കും. കൂടാതെ പ്രതിദിനം 100 എസ്എംഎസും 2GB ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു

ജിയോയുടെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്, കൂടാതെ ഫീച്ചറുകളുടെ കാര്യത്തിൽ, ഇത് അൺലിമിറ്റഡ് കോളിംഗും 5G ഡാറ്റയും, പ്രതിദിനം 100 എസ്എംഎസും 2.5GB പ്രതിദിന 4G ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

എയർടെൽ 359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് 5G ഡാറ്റയ്‌ക്ക് പുറമേ, പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 5G ഡാറ്റ, പ്രതിദിനം 2GB 4G ഡാറ്റ, പ്രതിദിനം 100 SMS എന്നിവയും ഉൾപ്പെടുന്നു. ഇത് 1 മാസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

എയർടെൽ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയും 2.5GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും ഉൾപ്പെടുന്നു.

 ജിയോ 419 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് കോളിംഗ്, അൺലിമിറ്റഡ് 5G  ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 3GB പ്രതിദിന 4G ഡാറ്റ എന്നിവ 28 ദിവസത്തേക്ക് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

എയർടെൽ 455 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും 5G ഡാറ്റയും നൽകുന്നു. ഇവ കൂടാതെ ഉപഭോക്താക്കൾക്ക് 6GB ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നു.

എയർടെൽ 479 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്ലാൻ 1.5GB 4G ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും സഹിതം 56 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

 

Nisana Nazeer
Digit.in
Logo
Digit.in
Logo