JioHotstar Free ആയി കിട്ടും! റീചാർജ് പ്ലാനിലൂടെ ബോണസ് ഓഫറായി…

JioHotstar Free ആയി കിട്ടും! റീചാർജ് പ്ലാനിലൂടെ ബോണസ് ഓഫറായി…
HIGHLIGHTS

JioCinema, Disney+ Hotstar മെമ്പർമാർ പുതിയതായി സബ്സ്ക്രൈബ് ചെയ്യേണ്ട

ഇവർക്ക് സബ്‌സ്ക്രിപ്ഷൻ തീരുമ്പോൾ ജിയോഹോട്ട്സ്റ്റാർ പ്ലാനെടുത്താൽ മതി

ഭാരതി എയർടെലിൽ 3 വ്യത്യസ്ത പ്രീ-പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്

JioHotstar Free: ജിയോഹോട്ട്സ്റ്റാർ വരുമോ JioStar വരുമോ എന്ന ഊഹാപോഹങ്ങൾക്ക് അങ്ങനെ മറുപടിയായിരുന്നു. ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർത്ത് ജിയോഹോട്ട്സ്റ്റാർ തന്നെ ഒടുവിൽ അവതരിപ്പിച്ചു. ഡൊമെയ്ൻ പ്രശ്നങ്ങളെല്ലാം പുഷ്പം പോലെ പരിഹരിച്ചാണ് അംബാനിയും കൂട്ടരും ജിയോഹോട്ട്സ്റ്റാറുമായി എത്തിയിരിക്കുന്നത്.

JioHotstar Free ആയി എങ്ങനെ?

എന്നാൽ പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ആക്സസിനെ കുറിച്ച് ആശങ്കയൊന്നും വേണ്ട. ജിയോ ഹോട്ട്‌സ്റ്റാർ കഴിഞ്ഞയാഴ്ച അരങ്ങേറ്റം കുറിച്ച ഒടിടി പ്ലാറ്റ്‌ഫോമാണ്. എന്നാലും JioCinema, Disney+ Hotstar മെമ്പർമാർ പുതിയതായി സബ്സ്ക്രൈബ് ചെയ്യേണ്ട. ഇവർക്ക് സബ്സ്ക്രിപ്ഷൻ തീരുമ്പോൾ ജിയോഹോട്ട്സ്റ്റാർ പ്ലാനെടുത്താൽ മതി. ഇവരുടെ ആപ്പുകൾ ഇതിനകം ജിയോഹോട്ട്സ്റ്റാറായി മോഡിഫൈ ചെയ്യപ്പെട്ടാണ് ഫോണിൽ കാണാവുന്നത്.

JioHotstar Free
JioHotstar Free

എന്നാൽ നിങ്ങൾ പുതിയതായി പ്ലാൻ നോക്കുന്നെങ്കിൽ ഫ്രീയായി സബ്സ്ക്രിപ്ഷൻ എടുക്കാം. ഇതിനായി Airtel സിം ഉപയോഗിച്ചാൽ മതി

Airtel തരുന്ന ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ

ICC ഇവന്റുകൾ, IPL, വാർണർ ബ്രോസ്േ, ഡിസ്നി തുടങ്ങിയവയെല്ലാം ജിയോഹോട്ട്സ്റ്റാറിലുണ്ട്. NBCUniversal, പീകോക്ക് എന്നിവയിൽ നിന്നുള്ള ആക്‌സസും ഇങ്ങനെ സ്വന്തമാക്കാം.

അംബാനിയുടെ തന്നെ റിലയൻസ് ജിയോ ഒരൊറ്റ പ്ലാനാണ് ജിയോഹോട്ട്സ്റ്റാറിനായി അനുവദിച്ചിട്ടുള്ളത്. എന്നാൽ ഭാരതി എയർടെലിൽ 3 വ്യത്യസ്ത പ്രീ-പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്.

നിങ്ങൾ ടെലികോം സേവനങ്ങൾക്ക് റീചാർജ് ചെയ്യുമ്പോൾ ഈ പ്ലാനുകൾ തെരഞ്ഞെടുക്കുക. അങ്ങനെയെങ്കിൽ ഒരു വെടിയ്ക്ക് രണ്ട് പക്ഷി വീഴും. റീചാർജും നടക്കും ജിയോഹോട്ട്സ്റ്റാർ ബോണസ് പോലെ ഫ്രീയായും ലഭിക്കുന്നതാണ്.

JioHotstar Free: 3 എയർടെൽ പ്ലാനുകൾ

398 രൂപയുടെ എയർടെൽ പ്ലാനാണ് ലിസ്റ്റിലെ ഒന്നാമത്തേത്. ഇത് പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും തരുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 5 ജി ഡാറ്റ ആക്സസും പ്ലാനിലുണ്ട്. ഇതിലൂടെ നിങ്ങൾക്ക് JioHotstar മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

3,999 രൂപയുടെ എയർടെൽ പ്ലാനിൽ ഒരു വർഷത്തേക്ക് ജിയോ ഹോട്ട്‌സ്റ്റാർ ആക്സസുണ്ട്. ജിയോഹോട്ട്സ്റ്റാർ മൊബൈലിൽ കാണാനാഗ്രഹിക്കുന്നവർക്ക് ഈ പ്ലാനാണ് ഉത്തമം. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് 5 ജി ഡാറ്റയും പാക്കേജിലുണ്ട്.

അതുപോലെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഇതിൽ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ഇതിലുണ്ട്. Xstream Play, Apollo 24|7, Hellotunes എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ. എയർടെൽ 5ജി പ്ലാനുകൾ ഇതാ…

Also Read: JioHotstar Plans: ഹോട്ട്സ്റ്റാർ ജിയോസിനിമയും മിക്സായല്ലോ, 149 രൂപ മുതൽ സബ്‌സ്ക്രിപ്ഷൻ! എല്ലാ പ്ലാനുകളും വിശദമായി അറിയാം

1,029 രൂപ പ്ലാൻ: ഈ പ്ലാൻ 2 ജിബി ഡാറ്റ, 100 എസ്എംഎസ് പ്രതിദിനം തരുന്നു. അൺലിമിറ്റഡ് 5 ജി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഇതിൽ ലഭിക്കും. 3 മാസത്തേക്ക് ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും നേടാം. ഇതിലും മ്യൂസിക് അപ്പോളോ സേവനങ്ങൾ ബോണസ് പോയിന്റായി ലഭിക്കുന്നു. Airtel Xstream Play, RewardsMini, Apollo 24|7 Circle എന്നിവയുടെ ആക്സസാണ് പ്ലാനിലുള്ളത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo