Disney plus hotstar 3 മാസത്തേക്ക് ഫ്രീ, Jioയുടെ 2 ബജറ്റ്- ഫ്രെണ്ട്ലി പ്ലാനുകളിൽ!

HIGHLIGHTS

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലോകകപ്പ് ലൈവായി കണ്ട് ആസ്വദിക്കാം

എന്നാൽ ജിയോയുടെ 2 പ്ലാനുകളിൽ ഫ്രീ ആക്സസ് ലഭ്യമാണ്

300 രൂപ റേഞ്ചിൽ വരുന്ന ചെറിയ റീചാർജ് പ്ലാനിൽ വരെ Jio ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നൽകുന്നുണ്ട്

Disney plus hotstar 3 മാസത്തേക്ക് ഫ്രീ, Jioയുടെ 2 ബജറ്റ്- ഫ്രെണ്ട്ലി പ്ലാനുകളിൽ!

ഇനി ലോകത്തിന്റെ കണ്ണുകൾ ലോകകപ്പിലാണ്. ബോളും പന്തും ഉരസി മൈതാനത്തിലേക്ക് ആവേശം പായ്ക്കുന്ന ക്രിക്കറ്റ് പോരാട്ടം ലൈവായി ആസ്വദിക്കാനും ഇപ്പോൾ അവസരമുണ്ട്. Disney plus hotstarലാണ് ക്രിക്കറ്റ് തത്സമയ സംപ്രേഷണം ലഭ്യമാകുന്നത്. എന്നാൽ hotstar subscription ഇല്ലാത്തവർക്കായി Reliance jio ഏതാനും റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Jioയുടെ പ്ലാനുകളിൽ ഇനി ലൈവ് ക്രിക്കറ്റ് കാണാം…

ഇന്ന് മിക്കവരും ജിയോ സിമ്മിലേക്ക് മാറിക്കഴിഞ്ഞു. ഒരുപക്ഷേ എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളും നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാനുള്ള സാഹചര്യമില്ലെങ്കിൽ ഫോൺ റീചാർജ് ചെയ്യുമ്പോൾ ഒന്ന് ചിന്തിച്ച് റീചാർജ് ചെയ്താൽ മതി.

വെറുതെ ഇന്റർനെറ്റ് ഡാറ്റ മാത്രമുള്ള റീചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാതെ ഏത് Recharge planലാണ് ഒടിടി ആക്സസ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. ഇപ്പോൾ ICC Men’s world cup നടക്കുന്നതിനാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള പാക്കേജുകൾ നോക്കുക. ജിയോയുടെ 2 പ്ലാനുകളിലാണ് disney hotstar സൗജന്യമായി ലഭിക്കുന്നത്. ഇവയെല്ലാം പ്രീ -പെയ്ഡ് പ്ലാനുകളുമാണ്. അതും ദീർഘനാളുകളിലേക്ക് വാലിഡിറ്റി ലഭിക്കുന്ന പാക്കേജുകളും ഇതിൽ ഉൾപ്പെടുന്നു.

Jioയുടെ hotstar പ്ലാനുകൾ

388 രൂപയ്ക്കും 808 രൂപയ്ക്കുമുള്ള പ്രീ- പെയ്ഡ് പ്ലാനുകളിൽ നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കും. ഇവയുടെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും പരിശോധിക്കാം.

Rs 388ന്റെ റീചാർജ് പ്ലാൻ

388 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്ന പ്ലാനാണിത്. കൂടാതെ, ഈ കാലാവധിയിൽ നിങ്ങൾക്ക് ദിവസേന 100 SMSകൾ ഫ്രീയായി ലഭിക്കും. 28 ദിവസത്തേക്ക് 56GB ഡാറ്റയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Jio plan
388 രൂപ Recharge plan

ഇതിന് പുറമെ ഒടിടി സബ്സ്ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് പുറമെ, ജിയോസിനിമ, ജിയോക്ലൌഡ്, ജിയോടിവി എന്നിവയിലേക്കുള്ള സൗജന്യ ആക്സസസും ഇതിൽ ലഭിക്കും. എന്നാൽ 3 മാസത്തേക്കുള്ള ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതല്ല. 5G ഫോണുള്ളവർക്ക് ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയും ഉപയോഗിക്കാം.

Rs 808ന്റെ റീചാർജ് പ്ലാൻ

808 രൂപയുടെ ജിയോ പ്ലാൻ ഏകദേശം മൂന്ന് മാസത്തേക്ക് വാലിഡിറ്റി വരുന്നതാണ്. പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നു. 84 ദിവസം കാലാവധിയുടെ റിലയൻസ് ജിയോ റീചാർജ് പാക്കേജിൽ മൊത്തം 168 GB ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം 100 SMS വീതം സൗജന്യമായി 808 രൂപയുടെ റീചാർജിലും ലഭിക്കും.

Jio plan
808 രൂപ Recharge plan

ഇനി ഒടിടി സബ്സ്ക്രിപ്ഷനിലേക്കും ആനുകൂല്യങ്ങളിലേക്കും വന്നാൽ 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. ജിയോസിനിമ, ജിയോക്ലൌഡ്, ജിയോടിവി എന്നിവയുടെ ഫ്രീ ആക്സസസും ഇതിലുണ്ട്. ഈ പ്ലാനിലും അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാണ്. എന്നാൽ, ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ജിയോ ഇതിൽ ഉൾപ്പെടുത്തുന്നില്ല.

Also Read: Moto Razr 40 Amazing Deal: കിക്ക്സ്റ്റാർട്ടർ ഡീലിൽ നന്നായി വില കുറച്ച് Motorola റേസർ 40

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo