Free നെറ്റ്ഫ്ലിക്സിനും Prime Video ആക്സസിനും പുതിയ Jio AirFiber പ്ലാൻ

HIGHLIGHTS

Reliance Jio എയർഫൈബറിൽ പുതിയൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു

ഈ പ്ലാനിന് പ്രതിമാസം 888 രൂപ മാത്രം ചെലവാക്കിയാൽ മതി

അൾട്ടിമേറ്റ് സ്ട്രീമിങ് പ്ലാനാണ് മുകേഷ് അംബാനിയുടെ റിലയൻസ് കൊണ്ടുവന്നിട്ടുള്ളത്

Free നെറ്റ്ഫ്ലിക്സിനും Prime Video ആക്സസിനും പുതിയ Jio AirFiber പ്ലാൻ

Reliance Jio ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയാണ്. ജിയോ എപ്പോഴും ലാഭകരമായ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ OTT പ്ലാനുകളെല്ലാം ജിയോയുടെ പ്ലാനുകളിൽ ഫ്രീയാണ്.

Digit.in Survey
✅ Thank you for completing the survey!

മുകേഷ് അംബാനിയുടെ വിപ്ലവകരമായ ടെലികോം സേവനമാണ് Jio AirFiber. ഒടിടി ആനുകൂല്യങ്ങളും ആവശ്യത്തിലധികം ഡാറ്റയും നൽകുന്ന ഫാസ്റ്റ് സർവ്വീസ്. ഈ ജിയോ എയർഫൈബർ ഫാസ്റ്റ് സർവ്വീസിലൂടെ ഡൌൺലോഡുകളും വീഡിയോ സ്ട്രീമിങ്ങും ഫാസ്റ്റായി ലഭിക്കും.

Reliance Jio AirFiber
Reliance Jio AirFiber

Reliance Jio ഒടിടി പ്ലാൻ

ഇപ്പോഴിതാ Reliance Jio എയർഫൈബറിൽ പുതിയൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. അൾട്ടിമേറ്റ് സ്ട്രീമിങ് പ്ലാനാണ് മുകേഷ് അംബാനിയുടെ റിലയൻസ് കൊണ്ടുവന്നിട്ടുള്ളത്. ഒന്നിൽ കൂടുതൽ ഒടിടി സേവനങ്ങൾ ഈ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കും. ജിയോ എയർഫൈബർ വരിക്കാർക്ക് പ്രതിമാലം 888 രൂപ മാത്രം ചെലവാക്കിയാൽ മതി. ഇത്രയും തുച്ഛ വിലയ്ക്ക് നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമും ഫ്രീയായി കിട്ടും.

30 Mbps വേഗതയുള്ള Reliance Jio പ്ലാൻ

തടസ്സമില്ലാത്ത സ്ട്രീമിങ്ങിന് ജിയോ എയർഫൈബർ പ്ലാൻ അനുയോജ്യമാണ്. അതുപോലെ പരിധിയില്ലാതെ ഒടിടി ആക്‌സസും ഇതിൽ നിന്ന് ലഭിക്കും. ഈ പ്ലാനിൽ 30 Mbps വേഗതയാണ് വരുന്നത്. ബഫർ പ്രശ്‌നങ്ങളില്ലാതെ സുഗമമായ സ്ട്രീമിങ് ഇതിലുണ്ട്. കൂടാതെ 15-ലധികം പ്രീമിയം OTT സബ്‌സ്‌ക്രിപ്‌ഷനുകളും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊരു പോസ്റ്റ്- പെയ്ഡ് എയർഫൈബർ പ്ലാനാണ്.

ജിയോ എയർഫൈബർ പുതിയ പ്ലാൻ

ഈ പ്ലാൻ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള വമ്പൻ ഒടിടികളും നൽകുന്നു. നെറ്റ്ഫ്ലിക്സിന്റെ അടിസ്ഥാന പ്ലാനാണ് റിലയൻസ് ജിയോ നൽകുന്നത്. ആമസോൺ പ്രൈം വീഡിയോയുടെ ലൈറ്റ് സബ്സ്ക്രിപ്ഷനും ലഭിക്കും. ജിയോസിനിമ പ്രീമിയം എന്ന ജനപ്രിയ ഒടിടിയും ഇതിലുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി Liv പോലുള്ള ഒടിടികൾ ഇതിൽ നൽകുന്നു. സീ5, സൺ NXT എന്നീ ജനപ്രിയ ഒടിടികളും ജിയോ തരുന്നു. ഇതുകൂടാതെ ഇന്റർനാഷണൽ ഒടിടികൾ വരെ ഉൾപ്പെടുത്തിയാണ് ജിയോ എയർഫൈബർ വന്നിരിക്കുന്നത്.

READ MORE: Snapdragon പ്രോസസറും Triple ക്യാമറയുമുള്ള OnePlus 5G ഫോൺ വിലക്കിഴിവിൽ

Hoichoi, Discovery+, ALTBalaji എന്നീ ഒടിടികൾ ഇതിൽ ലഭിക്കുന്നു. Eros Now, Lionsgate Play, ShemarooMe എന്നിവയാണ് മറ്റുള്ളവ. DocuBay, EPICON, ETV വിൻ (ഇടിവി വിൻ) ഒടിടി പ്ലാറ്റ്ഫോമുകളുമുണ്ട്. ഇതിന് പുറമെ JioTV+ സേവനവും ഉപയോഗിക്കാം.

ജിയോ അടുത്തിടെ പ്രഖ്യാപിച്ച ഐപിഎൽ ധനാ ധൻ ഓഫറും ഇതിലുണ്ടാകും. അതായത് 50 ദിവസത്തെ കിഴിവ് നേടുന്നതാണ് ജിയോ ഓഫർ. യോഗ്യരായ വരിക്കാർക്ക് ജിയോ ഹോം ബ്രോഡ്‌ബാൻഡ് കണക്ഷനിലൂടെ ഈ സൌകര്യം പ്രയോജനപ്പെടുത്താം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo