2026 ൽ റീചാർജ് ടെൻഷൻ വേണ്ട, BSNL വരിക്കാർക്ക് സന്തോഷ വാർത്ത

2026 ൽ റീചാർജ് ടെൻഷൻ വേണ്ട, BSNL വരിക്കാർക്ക് സന്തോഷ വാർത്ത

BSNL വരിക്കാർക്ക് ഇതാ സന്തോഷ വാർത്ത. ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന കിടിലൻ ഒരു പ്രീ പെയ്ഡ് പ്ലാൻ ലഭ്യമാണ്. ഇതിൽ വലിയ പണച്ചെലവില്ല എന്നതാണ് ഒരു നേട്ടം. പ്ലാനിൽ 300 ദിവസത്തെ കാലാവധി അനുവദിച്ചിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

BSNL 300 Days Plan

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് 300 ദിവസത്തെ വാലിഡിറ്റി തരുന്ന പ്ലാനെതെന്നാണോ? Jio, Airtel എന്നീ സ്വകാര്യ ടെലികോം കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സർക്കാർ ടെലികോം 4ജി അവതരിപ്പിച്ചത്. ഇതിന് ശേഷം പല പ്ലാനുകളിലും മാറ്റം വന്നു. ജിയോ, എയർടെലിനെ പോലെ നിരക്കുകളിൽ മാറ്റം വരുത്തുകയല്ല ചെയ്തത്. പകരം ബിഎസ്എൻഎൽ പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു.

ഈ പറയുന്ന പ്ലാനിൽ മുമ്പ് 336 ദിവസമാണ് കാലാവധി നൽകിയത്. പ്ലാൻ പുതുക്കിയ ശേഷം ഇതിൽ 300 ദിവസമാണ് കാലാവധി. എന്നുവച്ചാൽ 10 മാസം ടെലികോം സേവനങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാം. കുറഞ്ഞ ചെലവിൽ ദീർഘകാലത്തേക്ക് സിം കാർഡുകൾ ആക്ടീവാക്കി നിലനിർത്താൻ ഇത് സഹായകരമാകും. 1499 രൂപയാണ് പ്ലാനിന്റെ വില.

bsnl 10 months plan worth rs 1499 only for unlimited calls and data
BSNL 300 Days Plan

BSNL Rs 1,499 recharge plan

300 ദിവസത്തെ തുടർച്ചയായ സേവനം ലഭിക്കുന്നതിനാൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതില്ല. അടുത്ത 10 മാസത്തെ സിം ആക്ടീവായി തുടരും. പോരാഞ്ഞിട്ട് നിരവധി ടെലികോം സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പരിധിയില്ലാത്ത കോളിംഗ് സേവനം ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. അതും ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്.

നാഷണൽ റോമിംഗ് സേവനവും 1499 രൂപ പ്ലാനിൽ ബിഎസ്എൻഎൽ തരുന്നു. രാജ്യവ്യാപകമായി യാത്ര ചെയ്യുമ്പോൾ വേറെ നിരക്കുകളില്ലാതെ കോളിങ്, എസ്എംഎസ് സേവനം ലഭിക്കും. ആകെ 32GB ഹൈ-സ്പീഡ് ഡാറ്റയാണ് ബിഎസ്എൻഎൽ നൽകിയിട്ടുള്ളത്. പ്രതിദിനം ഇതിൽ 100 സൗജന്യ SMS ആനുകൂല്യവും ലഭിക്കുന്നു.

Also Read: Upcoming Mobile Phones: പുതുവർഷത്തിലെ പുതിയ മാസത്തിലെ താരങ്ങൾ, OnePlus Turbo 6 മുതൽ റെഡ്മി നോട്ട് 15 വരെ…

1499 രൂപ പ്ലാൻ ലാഭമാണോ നഷ്ടമാണോ?

4.9 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ദിവസച്ചെലവ്. അതിനാൽ തന്നെ ഇത്രയും കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് സേവനങ്ങൾ ലഭിക്കുന്നുവെന്നത് വിരളമാണ്. ഇതുതന്നെയാണ് 1499 രൂപ പ്ലാനിനെ ലാഭകരമാക്കുന്നതും.

ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് ശരിക്കും കീശ കീറാതെ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo