ബിഗ്ബോസ്, പുതിയ ഒടിടി റിലീസുകൾ കാണാൻ BSNL ഓഫറിതാ
Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ ബിഎസ്എൻഎല്ലിന്റെ ആകർഷക പ്ലാൻ
ഇന്റർനെറ്റ് വേഗത 60 Mbps കിട്ടുന്ന മികച്ചൊരു പ്ലാൻ കൂടിയാണിത്
മലയാളി പ്രേക്ഷകർക്ക് ബിഗ്ബോസ്, പുതിയ ഒടിടി റിലീസുകൾ കാണാൻ BSNL ഓഫറിതാ. ജിയോ, എയർടെൽ മാത്രമല്ല, സർക്കാർ ടെലികോം കമ്പനിയും ഫ്രീയായി ഹോട്ട്സ്റ്റാർ തരും. Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നേടാനുള്ള ബിഎസ്എൻഎല്ലിന്റെ ആകർഷക പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
SurveyBSNL ഫ്രീ ഹോട്ട്സ്റ്റാർ പ്ലാൻ
BSNL ഫൈബർ ബ്രോഡ്‌ബാൻഡ് സർവ്വീസ് വരിക്കാർക്ക് വേണ്ടിയുള്ളതാണ് ഈ സൌജന്യം. Bharat Fibre എന്നാണ് ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് സർവ്വീസ് അറിയപ്പെടുന്നത്. ഫ്രീയായി ജനപ്രിയ ഒടിടി ആക്സസ് നേടാൻ ഇതിലൂടെ ബിഎസ്എൻഎൽ വരിക്കാർക്കും സാധിക്കും.

BSNL Bharat Fibre
ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ മാത്രമല്ല ഇതിലുള്ളത്. ഇന്റർനെറ്റ് വേഗത 60 Mbps കിട്ടുന്ന മികച്ചൊരു പ്ലാൻ കൂടിയാണിത്. ഫ്രീ ഒടിടിയും മികച്ച ഡാറ്റയും ഒരുമിച്ച് സ്വന്തമാക്കാം എന്നതാണ് പ്ലാനിന്റെ നേട്ടം.
60 Mbps പ്ലാനിനെ കുറിച്ച് വിശദമായി
2 ബിഎസ്എൻഎൽ ബ്രാഡ്ബാൻഡ് പ്ലാനുകളാണ് വിശദീകരിക്കുന്നത്. ഇവ രണ്ടും തുല്യമായ ആനുകൂല്യങ്ങളോടെ വരുന്നു. എന്നാൽ ഒന്നിൽ മാത്രമാണ് ഡിസ്നി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ളത്. ഇവ രണ്ടും പോക്കറ്റിന് താങ്ങാവുന്ന ബജറ്റിലുള്ള പ്ലാനുകളാണ്.
ഒന്നാമത്തേത് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്. 666 രൂപയുടെ പ്ലാനാണ് രണ്ടാമത്തേത്. 599 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാനിൽ OTT സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നില്ല. അതേ സമയം 666 രൂപ പ്ലാനിൽ സർക്കാർ കമ്പനി ഹോട്ട്സ്റ്റാർ നൽകുന്നുണ്ട്. ഇതിൽ ഫ്രീ ഹോട്ട്സ്റ്റാറുള്ള പ്ലാൻ തന്നെ ആദ്യം പരിശോധിക്കാം.
666 രൂപയുടെ ഹോട്ട്സ്റ്റാർ പ്ലാൻ
666 രൂപ പ്ലാൻ നിങ്ങൾക്ക് 60 Mbps വേഗതയിൽ ഡാറ്റ തരും. 3.3 TB പ്രതിമാസ ഡാറ്റയാണ് ഈ ഭാരത് ഫൈബർ പ്ലാനിലുള്ളത്. ഈ പ്രതിമാസ ഡാറ്റ ക്വാട്ട തീർന്നാൽ ഇന്റർനെറ്റ് സ്പീഡ് 4 Mbps ആയി കുറയുന്നു.
599 രൂപയുടെ പ്ലാൻ
666 രൂപ പ്ലാനിലുള്ള ബേസിക് ആനുകൂല്യങ്ങൾ 599 രൂപയിലും ലഭിക്കുന്നു. മാസം തോറും 3.3 ടിബി ഡാറ്റ ലഭിക്കും. ഡാറ്റ സ്പീഡ് 60എംബിപിഎസ് ആണ്. എന്നാൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിലില്ല.
Disney Hotstar
ബിഗ്ബോസ് മലയാളം സീസൺ 6 ആവേശകരമായ എപ്പിസോഡുകളിലേക്ക് കടക്കുകയാണ്. ഇനി 2 മാസങ്ങളാണ് സീസണിൽ ശേഷിക്കുന്നത്. 24*7 ബിഗ്ബോസ് ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. ഹോട്ട്സ്റ്റാറിലെ Deferred ലൈവിൽ നിങ്ങൾക്ക് റിയൽടൈം ചാറ്റിങ്ങും നടത്താം. ഇതിന് സബ്സ്ക്രിപ്ഷൻ എടുക്കണമെന്നില്ല. ജിയോ, എയർടെൽ തരുന്ന പോലെ ബിഎസ്എൻഎൽ റീചാർജിലും ആക്സസ് നേടാം.
READ MORE: Free ആയി നെറ്റ്ഫ്ലിക്സ് കിട്ടാൻ നല്ല ഒന്നാന്തരം Jio പ്ലാനുകൾ, ഒപ്പം Unlimited ഓഫറുകളും
കേരളത്തിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. ബജറ്റ്- ഫ്രെണ്ട്ലി പ്ലാൻ നോക്കുന്നവർക്ക് ഈ 666 രൂപ പ്ലാൻ ബെസ്റ്റ് ഓപ്ഷനാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile