BSNL 2988 Plan: 2988 രൂപയ്ക്ക് 13 മാസത്തേക്ക് BSNL പ്ലാൻ, ഓരോ മാസവും 10GB!

HIGHLIGHTS

2988 രൂപയ്ക്ക് 12 മാസം വാലിഡിറ്റി വരുന്ന BSNL പ്ലാനിതാ

ദീർഘ വാലിഡിറ്റി പ്ലാനിൽ 1 മാസത്തെ സൗജന്യ സേവനം കൂടി ലഭിക്കും

ഫൈബർ-ടു-ഹോം എന്നറിയപ്പെടുന്ന FTTH സർവ്വീസാണിത്

BSNL 2988 Plan: 2988 രൂപയ്ക്ക് 13 മാസത്തേക്ക് BSNL പ്ലാൻ, ഓരോ മാസവും 10GB!

2988 രൂപയ്ക്ക് 13 മാസത്തെ പ്ലാനുമായി BSNL ഇതാ വരുന്നു. ഓരോ മാസവും 10 GB ഡാറ്റ ഇതിലൂടെ ലഭിക്കും. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ഓഫർ ചെയ്യുന്ന ഈ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

2988 രൂപയുടെ BSNL പ്ലാൻ

ഇതൊരു ബ്രോഡ്‌ബാൻഡ് പ്ലാനാണ്. എന്നാൽ ഇത് പഴയ DSL കണക്ഷനോ കോപ്പർ വയർ കണക്ഷനോ അല്ല. ഫൈബർ-ടു-ഹോം എന്നറിയപ്പെടുന്ന FTTH സർവ്വീസാണിത്. ശരിക്കും ഇത് 12 മാസം വാലിഡിറ്റി വരുന്ന പ്ലാനാണിത്. എന്നാൽ ദീർഘ വാലിഡിറ്റി പ്ലാനിൽ 1 മാസത്തെ സൗജന്യ സേവനം കൂടി ലഭിക്കും. ഇങ്ങനെയാണ് പ്ലാനിന് 13 മാസത്തെ വാലിഡിറ്റി വരുന്നത്.

2988 രൂപയുടെ BSNL പ്ലാൻ
2988 രൂപയുടെ BSNL പ്ലാൻ

BSNL ഭാരത് ഫൈബർ പ്ലാൻ

ഓരോ മാസവും നിങ്ങൾക്ക് 10 ജിബി ഡാറ്റ വരെ ലഭിക്കും. എന്നാൽ ഇന്റർനെറ്റ് വേഗത 10 Mbps മാത്രമാണ്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാലും ഇന്റർനെറ്റ് സേവനം ലഭിക്കുന്നു. എന്നാൽ ഡാറ്റ വേഗത 1 Mbps ആയി കുറയുന്നു.

മൾട്ടി ആക്ടിവിറ്റികൾക്കായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ അത്ര മികച്ചതല്ല. ഒറ്റയ്ക്ക് താമസിക്കുന്നവർക്കും ബാച്ച്ലേഴ്സിനും ഈ ബ്രോഡ്ബാൻഡ് പ്ലാൻ നല്ലതാണ്. പരിമിതമായി ഇന്റർനെറ്റ് ബ്രൗസിങ് ഉപയോഗിക്കുന്നവർക്കും ഇത് മികച്ച ഓപ്ഷനാണ്.

2988 രൂപ പ്ലാനിന്റെ പരിമിതികൾ

സിനിമ ഡൗൺലോഡുകളും മറ്റും ഈ പ്ലാൻ അനുയോജ്യമല്ല. ഇതിനായി ബിഎസ്എൻഎല്ലിൽ തന്നെ നിരവധി ബ്രാഡ്ബാൻഡ് പ്ലാനുകളുണ്ട്. BSNL ഭാരത് ഫൈബറിൽ നിന്നുള്ള പ്ലാനുകൾ ഇതിന് ഉപയോഗിക്കാം.

ഈ പ്ലാൻ നിങ്ങൾക്ക് Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാനാകും. എന്നാൽ രണ്ടോ മൂന്നോ ഉപകരണങ്ങളിലേക്ക് മാത്രമാണ് ബന്ധിപ്പിക്കാൻ സാധിക്കുക. ഈ പ്ലാനിൽ സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷൻ ലഭിക്കുന്നു.

ALSO READ: Vivo X100 Launch: അതെ, അവനെത്തി… Vivo X100 സീരീസ് വിലയും ഫീച്ചറും ആദ്യ സെയിലും അറിയാം…

BSNL 4G

BSNL 4G ഈ വർഷം തന്നെ വരിക്കാരിലേക്ക് എത്തിക്കും. ഇതിന്റെ ആദ്യപടി ഉത്തർപ്രദേശിൽ തുടങ്ങി. യുപിയിലെ ഈസ്റ്റ് സർക്കിളിൽ സർക്കാർ ടെലികോം കമ്പനി 4G എത്തിക്കുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. മഹർഷി വാൽമീകി എയർപോർട്ട്, രാമക്ഷേത്രത്തിന് സമീപം, ടെന്റ് സിറ്റി എന്നിവിടങ്ങളിൽ പുതിയ മൊബൈൽ ഫോൺ ടവറുകളും സ്ഥാപിക്കുന്നുണ്ട്. ശേഷം റെയിൽവേ സ്റ്റേഷനുകളിലേക്കും 4G പ്രവർത്തനങ്ങൾ നീളും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo