BSNL നൽകുന്നത് കീശയ്ക്ക് ഇണങ്ങിയ റീചാർജ് പ്ലാനുകളാണ്
BSNL വളരെ തുച്ഛമായ വിലയ്ക്ക് മികച്ച പ്ലാൻ അവതരിപ്പിച്ചു
ഈ പ്ലാനിൽ നിങ്ങൾക്ക് 150 ദിവസമാണ് വാലിഡിറ്റി ലഭിക്കുക
സ്വകാര്യ ടെലികോം കമ്പനികളെയും തോൽപ്പിച്ച് BSNL മുന്നേറുകയാണ്. Bharat Sanchar Nigam Limited ആകർഷകമായ പ്ലാനുകളാണ് പുറത്തിറക്കുന്നത്. താരിഫ് വർധന തലവേദനയായ സാധാരണക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് ബിഎസ്എൻഎല്ലിനെ ആണ്.
Surveyകീശയ്ക്ക് നല്ലത് BSNL
സ്വകാര്യ ടെലികോം കമ്പനികൾ വലിയ നിരക്കിലുള്ള പ്ലാനുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ കമ്പനിയായ ബിഎസ്എൻഎൽ നൽകുന്നത് കീശയ്ക്ക് ഇണങ്ങിയവയും. ഇതുതന്നെയാണ് എയർടെൽ, ജിയോ, വിഐ വരിക്കാർ സിം പോർട്ട് ചെയ്യാനും കാരണമായത്.

ആകർഷകമായ പ്ലാനുകൾ മാത്രമല്ല, ഏറെ നാളുകളായുള്ള പരാതിയും ബിഎസ്എൻഎൽ പരിഹരിക്കുന്നു. കമ്പനി ഉടനെ 4G വിന്യസിക്കുന്നത് രാജ്യമെമ്പാടും പൂർത്തിയാക്കും. ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഒക്ടോബറിൽ എല്ലാവരിലേക്കും എത്തിയേക്കും. ഇതിനൊപ്പം ചില മികച്ച വാലിഡിറ്റി പ്ലാനുകളും ബിഎസ്എൻഎൽ തരുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
150 ദിവസ BSNL പ്ലാൻ
ജിയോ, എയർടെൽ, വിഐ എന്നിവയിൽ ലഭ്യമല്ലാത്ത ഒരു താരിഫ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് 150 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. അതായത് ഏകദേശം 5 മാസത്തെ കാലാവധി. ഇതിന് വളരെ തുച്ഛമായ വില മാത്രമാണ് സർക്കാർ ടെലികോം കമ്പനി ഈടാക്കുന്നത്.
Read More: 4G Update: കേരളത്തിലെ BSNL നെറ്റ്‌വര്‍ക്ക് പ്രശ്‌നം 4G കാരണം, താൽക്കാലികം മാത്രം
ബിഎസ്എൻഎൽ ഇത് പ്രീപെയ്ഡ് റീചാർജ് പ്ലാനായാണ് അവതരിപ്പിച്ചത്. 397 രൂപയാണ് പ്ലാനിന് ഈടാക്കുന്നത്. ബിഎസ്എൻഎല്ലിനെ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ഉപകരിക്കും.
പ്ലാനിലെ ആനുകൂല്യങ്ങൾ
150 ദിവസത്തേക്ക് സൗജന്യ ഇൻകമിങ് കോളുകൾ ഇതിൽ ആസ്വദിക്കാനാകും. ആദ്യ 30 ദിവസത്തേക്ക് നിങ്ങൾക്ക് അൺലിമിറ്റഡ് സൗജന്യ കോളിങ്ങും ചെയ്യാം. കോളുകൾ രാജ്യത്തെ ഏത് നമ്പറിലേക്കും പരിധിയില്ലാതെ സേവനം നൽകുന്നു. 150 ദിവസവും ഇൻകമിങ് കോളുകൾക്ക് തടസ്സമില്ല. ഇതേ പ്ലാനിൽ വരിക്കാർക്ക് സൗജന്യ റോമിങ്ങും ആസ്വദിക്കാവുന്നതാണ്. 30 ദിവസത്തിന് ശേഷം ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ടോപ്പ്-അപ്പ് ചെയ്യേണ്ടതുണ്ട്.
2GB ദിവസേന
ഇനി ഡാറ്റയും ഭേദപ്പെട്ട രീതിയിൽ തന്നെ ലഭിക്കുന്നു. ഈ പ്രീ-പെയ്ഡ് പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ അലവൻസുണ്ട്. ആദ്യ 30 ദിവസത്തേക്കാണ് ഈ ഡാറ്റ നൽകുക. ശേഷം ഡാറ്റ വേഗത 40kbps ആയി കുറയും. അതുപോലെ 30 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും അനുവദിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile