വോയ്സ് കോളുകൾക്കായി BSNL പ്രീപെയ്ഡ് പ്ലാനുകൾ

Updated on 09-Feb-2023
HIGHLIGHTS

അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളുമായി രണ്ട് BSNL പ്രീപെയ്ഡ് പ്ലാനുകൾ

കുറച്ച് ഡാറ്റ അല്ലെങ്കിൽ തീരെ ഡാറ്റ വേണ്ടായെന്നുമുള്ളവർക്കാണ് ഈ പ്ലാനുകൾ

147 രൂപ , 319 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ചാണ് താഴെ പറയുന്നത്

വേഗതയുള്ള ഇന്റർനെറ്റ് കിട്ടില്ലെങ്കിലും വോയ്സ് കോളുകൾക്കും മറ്റും BSNL കണക്റ്റിവിറ്റി മതിയാകുമെന്നത് ത‍ർക്കമില്ലാത്ത കാര്യമാണ്.
തങ്ങളുടെ യൂസേഴ്സിന് വിപുലമായ പ്രീപെയ്ഡ് മൊബൈൽ കണക്റ്റിവിറ്റിയും പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. മോശമല്ലാത്ത കവറേജും BSNL നൽകുന്നുണ്ട്. പ്രത്യേകിച്ചും രാജ്യത്തെ വിദൂരമായ പ്രദേശങ്ങളിലും മലയോര മേഖലകളിലും ഒക്കെയുള്ള യൂസേഴ്സിന് പലപ്പോഴും BSNL മാത്രമാണ് ആശ്രയം. സ്വകാര്യ കമ്പനികൾ കടന്ന് ചെല്ലാൻ പോലും താത്പര്യപ്പെടാത്ത ഇത്തരം മേഖലകളിൽ സേവനങ്ങൾ നൽകാൻ BSNL പ്രത്യേക താത്പര്യം കാട്ടാറുണ്ടെന്നതാണ് ഇതിന് കാരണം. ഇവിടെ BSNL എന്ന പൊതുമേഖല ടെലിക്കോം സ്ഥാപനത്തിന്റെ പ്രാധാന്യം ഇരട്ടിയാകുന്നു.

എൻട്രി-ലെവൽ അൺലിമിറ്റഡ് പ്ലാനുകൾ

എൻട്രി ലെവലിൽ ലഭിക്കുന്ന അൺലിമിറ്റഡ് പ്ലാനുകളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. അൺലിമിറ്റഡ് വോയ്സ് കോളുകളും ചെറിയ ഉപയോഗത്തിന് ഉതകുന്ന വിധത്തിലുള്ള ഡാറ്റയും ഇത്തരം പ്ലാനുകളിൽ ലഭ്യമാകും. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളുമായി വരുന്ന രണ്ട് BSNL പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് വോയ്സ് കോളുകൾ ഏത് നെറ്റ്വർക്കിലേക്കും ലഭിക്കുമെന്നത് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. യൂസേഴ്സിന്റെ എല്ലാ വോയ്സ് യൂസ് ആവശ്യങ്ങളും നിറവേറ്റാൻ 147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ സഹായിക്കുന്നു. അപ്പോൾ തോന്നും ഇതിൽ ഡാറ്റ പാക്കുകൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്ന്. എന്നാൽ 147 രൂപയുടെ പ്ലാനിൽ 10 ജിബി ഡാറ്റയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. നിങ്ങളുടെ മേഖലയിലെ നെറ്റ്വർക്ക് ശേഷി അനുസരിച്ച് 2ജി, 3ജി അല്ലെങ്കിൽ 4ജി വേഗതയിൽ ഈ ഡാറ്റ ഉപയോഗിക്കാം. കോളർ ട്യൂണുകൾ ഇഷ്ടപ്പെടുന്നവർക്കായി ബിഎസ്എൻഎൽ ട്യൂൺസ് പ്ലാനിന് ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാൻ

രണ്ട് മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾക്കായി നോക്കുന്നവർക്ക് 319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാൻ ഒരു നല്ല ചോയ്സ് ആണ്. രണ്ട് മാസത്തിൽ പുറത്ത് അതായത് ആകെ 65 ദിവസത്തേക്കുള്ള ആനുകൂല്യങ്ങളാണ് 319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. വോയ്സ് കോളുകൾക്ക് ഒപ്പം 300 എസ്എംഎസുകളും 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. 147 രൂപയുടെ പ്ലാനിലേതിന് സമാനമായി 10 ജിബി ഡാറ്റയും 319 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

വളരെക്കുറച്ച് ഡാറ്റ ആവശ്യങ്ങൾ മാത്രമുള്ളവർക്കും അല്ലെങ്കിൽ തീരെ ഡാറ്റ വേണ്ടായെന്നുമുള്ളവർക്കും ഈ പ്രീപെയ്ഡ് പ്ലാനുകൾ ഏറെ അനുയോജ്യമാണ്. നിങ്ങളുടെ താത്പര്യം അനുസരിച്ച് ഏത് വാലിഡിറ്റിയിലുള്ള പ്ലാനും സെലക്റ്റ് ചെയ്യാൻ കഴിയും. രാജ്യത്തെ മിക്ക ടെലിക്കോം സർക്കിളുകളിലും 147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാനും 319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാനും ലഭ്യമാക്കിയിട്ടുണ്ട്.

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :