പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL
ഫ്രീയായി Disney+Hotstar ആക്സസ് ലഭിക്കുന്ന പ്ലാനും ഇതിലുണ്ട്
നിലവിലുള്ള വരിക്കാർക്കും പുതിയ ബ്രോഡ്ബാൻഡ് വരിക്കാർക്കും ഇവ ലഭ്യമായിരിക്കും
125Mbps വരെ സ്പീഡ് നൽകുന്ന സൂപ്പർ പ്ലാനുകളുമായി BSNL. സർക്കാർ ടെലികോം കമ്പനിയിൽ നിന്നും പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. ഫ്രീയായി Disney+Hotstar ആക്സസ് ലഭിക്കുന്ന ഫൈബർ പ്ലാനും ഇതിലുണ്ട്.
SurveyBSNL 2 പുതിയ പ്ലാനുകൾ
ഫൈബർ ബേസിക് OTT പ്ലാനായും ഫൈബർ ബേസിക് സൂപ്പർ പ്ലാനായുമാണ് ബിഎസ്എൻഎൽ ഇവ അവതരിപ്പിച്ചത്. ന്യായമായ വിലയിൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് റീചാർജ് ചെയ്യാവുന്ന പ്ലാനുകളാണിവ. ഇന്ത്യയുടെ എല്ലാ സർക്കിളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പ്ലാനുകൾ വിനിയോഗിക്കാം. നിലവിലുള്ള വരിക്കാർക്കും പുതിയ ബ്രോഡ്ബാൻഡ് വരിക്കാർക്കും ഇവ ലഭ്യമായിരിക്കും.

BSNL ബ്രോഡ്ബാൻഡ് വരിക്കാർക്കായി…
ഈ രണ്ട് പ്ലാനുകളും 1000 രൂപയിൽ താഴെ വിലയുള്ളവയാണ്. ഇതിലൊന്നിൽ OTT ആനുകൂല്യങ്ങളും നേടാം. 599 രൂപയും 699 രൂപയും വില വരുന്ന പ്ലാനുകളാണ് എത്തിയിട്ടുള്ളത്. ഫൈബർ ബേസിക് ഒടിടി എന്നാണ് 599 രൂപ പ്ലാനിന്റെ വില. ഫൈബർ ബേസിക് സൂപ്പർ എന്നാണ് 699 രൂപയുടെ പ്ലാനിന്റെ പേര്. രണ്ടാമത്തെ പ്ലാൻ പഞ്ചാബ് ടെലികോം സർക്കിളിൽ മാത്രം ലഭിക്കുന്നതല്ല.
ഈ 2 പ്ലാനുകളിൽ റീചാർജ് ചെയ്യുകയാണെങ്കിൽ മറ്റൊരു നേട്ടം കൂടിയുണ്ട്. എന്തെന്നാൽ ഇതിൽ സ്റ്റാറ്റിക് IPv4/6-ന് സ്റ്റാറ്റിക് ഐപി അഡ്രസ് ലഭിക്കും. പ്രതിവർഷം 3,000 രൂപ വിലയുള്ള സ്റ്റാറ്റിക് IP അഡ്രസാണിത്.
599 രൂപയുടെ OTT പ്ലാൻ
599 രൂപയുടെ പ്ലാനിലാണ് ഫ്രീയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്നത്. 75 Mbps സ്പീഡിലാണ് കണക്ഷൻ ലഭിക്കുന്നത്. പ്രതിമാസം ഇതിൽ നിങ്ങൾക്ക് 4TB അല്ലെങ്കിൽ 4000GB ഡാറ്റ ലഭിക്കും. ഈ ഡാറ്റ ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4 Mbps ആയി കുറയുന്നു.
ഈ പ്ലാനിൽ സൗജന്യമായി ഫിക്‌സഡ്-ലൈൻ കണക്ഷനും ലഭിക്കുന്നതാണ്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സൂപ്പറിന്റെ സൗജന്യ OTT സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭ്യമാണ്.
Read More: പ്രതീക്ഷിച്ചതിനേക്കാൾ കുറവ്! Realme 12X ലോഞ്ചിന് മുന്നേ വില എത്തി| TECH NEWS
699 രൂപയുടെ Super പ്ലാൻ
699 രൂപയുടെ പ്ലാനിൽ 125Mbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. 4TB വരെ പ്രതിമാസ ഡാറ്റ പ്രദാനം ചെയ്യുന്ന ബ്രോഡ്ബാൻഡ് പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവുമുണ്ട്. കൂടാതെ സൗജന്യ ഫിക്സഡ് ലൈൻ കണക്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു. 4TB വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 8 Mbps ആയി കുറയുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile