Good News: BSNL കേരളത്തിന് പറയാൻ നേട്ടത്തിന്റെ കഥ മാത്രം, 25-ാം വാർഷികത്തിൽ കുതിച്ചുചാടി സർക്കാർ കമ്പനി

HIGHLIGHTS

BSNL Kerala വരുമാനത്തിൽ വമ്പൻ കുതിച്ചുചാട്ടം

കേരള സർക്കിളിലെ ബിഎസ്എൻഎല്ലിന്റെ ലാഭത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്

രജതജൂബിലി വർഷത്തിൽ കേരള സർക്കിളിൽ കമ്പനി പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്

Good News:  BSNL കേരളത്തിന് പറയാൻ നേട്ടത്തിന്റെ കഥ മാത്രം, 25-ാം വാർഷികത്തിൽ കുതിച്ചുചാടി സർക്കാർ കമ്പനി

BSNL Kerala വരുമാനത്തിൽ വമ്പൻ കുതിച്ചുചാട്ടം. Bharat Sanchar Nigam Likited കോടിക്കണക്കിന് വരുമാനം കൊയ്യുന്നു. കേരളത്തിൽ നേട്ടത്തിന്റെ കഥയാണ് സർക്കാർ കമ്പനിയ്ക്ക് പറയാനുള്ളത്. ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

BSNL കുതിക്കുന്നു

കേരള സർക്കിളിലെ ബിഎസ്എൻഎല്ലിന്റെ ലാഭത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 1,859.09 കോടി രൂപയുടെ മൊത്ത വരുമാനം ബിഎസ്എൻഎല്ലിന് ലഭിച്ചിട്ടുണ്ട്. ഒരു വർഷത്തിൽ ടെലികോം കമ്പനി 90 കോടിയ്ക്കടുത്ത് ലാഭം നേടിയിട്ടുണ്ട്. 2023-24 കാലയളവിലാണ് നേട്ടം. ദി ഹിന്ദു റിപ്പോർട്ടിലാണ് ബിഎസ്എൻഎല്ലിന്റെ നേട്ടം വിവരിക്കുന്നത്.

രജത ജൂബിലിയിൽ ലാഭം കൊയ്ക് BSNL

ഈ വർഷം ബിഎസ്എൻഎൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി വർഷത്തിൽ കേരള സർക്കിളിൽ കമ്പനി പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ ടെലികോം മുന്നേറുകയാണെന്ന് ചീഫ് ജനറൽ മാനേജർ ബി.സുനിൽ കുമാർ പറഞ്ഞു.

2024-25ലെ ആദ്യ പാദത്തിൽ 63 കോടി രൂപ ലാഭം നേടുന്നു. 512.11 കോടി രൂപ മൊത്ത വരുമാനവും കമ്പനി നേടിക്കഴിഞ്ഞു. മൊബൈൽ ഉപഭോക്തൃ രജിസ്ട്രേഷനിൽ ബിഎസ്എൻഎൽ കേരള സർക്കിൾ വൻ കുതിച്ചുചാട്ടം നടത്തുകയാണ്. പോർട്ട് ചെയ്യുന്നവരിലും പുരോഗതി ഉള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.  (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ഒന്ന് പോയാൽ പകരം മൂന്ന്!

മറ്റ് സേവന ദാതാക്കളിൽ നിന്ന് വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നത് നേട്ടത്തിന് കാരണമായിട്ടുണ്ട്. എണ്ണത്തിലുണ്ടായ വർധനവിന് ഇത് പ്രധാന കാരണമാണ്. ഒരാൾ ബിഎസ്എൻഎൽ വിട്ടാൽ അതിന്റെ സ്ഥാനത്ത് മൂന്ന് പേർ സിം തെരഞ്ഞെടുക്കുന്നുണ്ട്. ഇത് കമ്പനിയുടെ വിജയത്തിന്റെ ഉദാഹരണമാണ്. ഇങ്ങനെ വരിക്കാരുടെ എണ്ണത്തിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ.

മൊബൈൽ വരിക്കാരിൽ മാത്രമല്ല ബിഎസ്എൻഎൽ ലാഭം കൊയ്യുന്നത്. വീടുകളിലേക്കുള്ള ഫൈബർ കണക്ഷനുകളിലും വൻ വർധനവുണ്ടായി. ഈ വർഷം വീടുകളിലേക്കുള്ള FTTH കണക്ഷനുകൾ 6.7 ലക്ഷമായി. 2024 അവസാനത്തോടെ 10 ലക്ഷം വരിക്കാരെ ചേർക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി.

Read More: BSNL Good News: 1.5GB മാറ്റി 2GB ആക്കി, വീണ്ടും വരിക്കാരെ ഞെട്ടിച്ച് സർക്കാർ കമ്പനി

ഇനി 7000 4G ടവറുകൾ

ടെലികോം കമ്പനിയുടെ 4G പ്രവർത്തനങ്ങൾ തകൃതിയായി മുന്നേറുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കേരളത്തിലുടനീളം 4ജി ടവറുകൾ സ്ഥാപിക്കും. അതും 7,000 ടവറുകൾ കൊണ്ടുവരാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിനകം 2,500 പുതിയ ടവറുകൾ സർക്കാർ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 2025 മാർച്ചോടെ എല്ലാ ടവറുകളിലും 4G സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo