1 വർഷത്തേക്ക് വെറും1,999 രൂപയിൽ BSNLന്റെ റീചാർജ് പ്ലാൻ!

HIGHLIGHTS

ബൾക്ക് ഡാറ്റ ആനുകൂല്യങ്ങലാണ്‌ 1,999 രൂപയുടെ പ്ലാൻ നൽകുന്നത്

365 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 100 SMS-ഉം ഉറപ്പ് നൽകുന്നു

30 ദിവസത്തെ സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും വാഗ്ദാനം ചെയ്യുന്നു

1 വർഷത്തേക്ക് വെറും1,999 രൂപയിൽ BSNLന്റെ റീചാർജ് പ്ലാൻ!

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകളുടെ വിപുലമായ ശ്രേണിയാണ് എപ്പോഴും ഒരുക്കുന്നത്. വിദ്യാർത്ഥികൾ, ഫാമിലി പാക്കുകൾ തുടങ്ങി വിവിധ ഉപഭോക്താക്കൾക്കായുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബിഎസ്എൻഎൽ എന്നും ശ്രമിക്കാറുണ്ട്. ബൾക്ക് ഡാറ്റ ആനുകൂല്യങ്ങളുമായി ഒരു വർഷത്തെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ BSNLഅവതരിപ്പിച്ചിട്ടുണ്ട്. 1,999 രൂപയുടെ വാർഷിക റീചാർജ് പ്ലാനാണ് ബൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത്. 

Digit.in Survey
✅ Thank you for completing the survey!

BSNL പ്രീപെയ്ഡ് 1999 വാർഷിക റീചാർജ്

ബൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അങ്ങനെ ബൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന  ഒരു റീചാർജ് ഓപ്ഷനാണ് ബിഎസ്എൻഎൽ 1,999 പ്ലാൻ. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് എന്നിങ്ങനെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും, ഹൈ-സ്പീഡ് ക്വാട്ടയ്ക്ക് ശേഷം 40 Kbps വേഗതയിൽ നിയന്ത്രിച്ചിരിക്കുന്ന 600GB ഹൈ-സ്പീഡ് മൊബൈൽ ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 100 SMS-ഉം ഉറപ്പ് നൽകുന്നു.

1999 രൂപയുടെ റീചാർജ് പ്ലാനിന്റെ പ്രത്യേകതകൾ 

വോയ്‌സ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം 30 ദിവസത്തെ സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും  വാഗ്ദാനം ചെയ്യുന്നു.

മറ്റ് ആനുകൂല്യങ്ങൾ

റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് സൗജന്യ ലോക്ധുനും Eros Now-ഉം വാഗ്ദാനം ചെയ്യുന്നു.

 

Nisana Nazeer
Digit.in
Logo
Digit.in
Logo