ജിയോ, എയർടെൽ പോരാഞ്ഞിട്ട് വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾ ജൂലൈയിൽ നിരക്ക് വർധിപ്പിച്ചു
BSNL 17 വർഷത്തിന് ശേഷം ലാഭത്തിന്റെ കണക്കുകളുമായാണ് വരുന്നത്
മൂന്നാം പാദത്തിൽ 262 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
BSNL 17 വർഷത്തിന് ശേഷം ലാഭത്തിന്റെ കണക്കുകളുമായാണ് വരുന്നത്. ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. പബ്ലിക് ടെലികോം ആയ ബിഎസ്എൻഎല്ലിന് ഇപ്പോൾ വരിക്കാരെ ശരിക്കും നഷ്ടമാവുകയാണോ? അതോ ലാഭത്തിലാണോ?
Surveyജിയോ, എയർടെൽ പോരാഞ്ഞിട്ട് വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾ ജൂലൈയിൽ നിരക്ക് വർധിപ്പിച്ചു. ഈ വിലയിൽ റീചാർജ് ചെയ്താൽ വരുമാനം മുഴുവൻ റീചാർജിന് പോകുമെന്നായി വരിക്കാർ. പലരും ഇത്രയും ഭീമമായ തുക ചെലവഴിക്കാനാകാതെ സിം പോർട്ട് ചെയ്തു. ജിയോ വരിക്കാരും എയർടെൽ വരിക്കാരും തങ്ങളുടെ സിം മാറ്റി ബിഎസ്എൻഎല്ലിലേക്ക് മാറി.
എന്നാൽ വർഷാവസാനമായപ്പോൾ വീണ്ടും വരിക്കാരുടെ കൊഴിഞ്ഞുപോക്കും ബിഎസ്എൻഎൽ നേരിട്ടു. 4ജി വരുമെന്ന കാത്തിരിപ്പ് നടപ്പിലാക്കാത്തതിനാലാണ് വരിക്കാർ സിം മാറ്റി പ്രൈവറ്റ് കമ്പനികളിലേക്ക് തിരികെ പോയത്.േ
BSNL 2025 കണക്ക്

എന്നാൽ ബിഎസ്എൻഎല്ലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ത്? ശനിയാഴ്ച 2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 262 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ശരിക്കും ബിഎസ്എൻഎല്ലിന് പ്രതീക്ഷ നൽകുന്ന കണക്കാണ്. 2007-ന് ശേഷം ഇതാദ്യമായാണ് കമ്പനിയ്ക്ക് ലാഭത്തിന്റെ കണക്ക് ലഭിക്കുന്നത്. എന്നുവച്ചാൽ കഴിഞ്ഞ 17 വർഷമായി ബിഎസ്എൻഎൽ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്.
സർക്കാർ കമ്പനി മൊബിലിറ്റി സേവനങ്ങൾ വർഷം തോറും 15 ശതമാനം വർധിച്ചത് ശരിക്കും ഗുണം ചെയ്തു. കൂടാതെ ഫൈബർ-ടു-ദി-ഹോം (FTTH) വരുമാനവും 18 ശതമാനം വർധിച്ചു.
വരുമാനം 20% കൂട്ടാൻ BSNL
BSNL സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും വെട്ടിക്കുറയ്ക്കുന്നതിൽ വിജയിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1800 കോടിയിലധികം രൂപയുടെ നഷ്ടത്തിന് കാരണമായി. ബിഎസ്എൻഎല്ലിന്റെ EBITDA കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇരട്ടിയായി. ഇത് FY24-ൽ 2,100 കോടി രൂപയിലെത്തി.
5ജി പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ പരിവർത്തനത്തിനുമായി കമ്പനി നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനത്തിൽ കൂടുതലാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനുള്ള പ്രയത്നത്തിലാണ് ടെലികോം കമ്പനി.
വളർച്ച ഈ മേഖലയിൽ
മൊബിലിറ്റി സേവന വരുമാനം 15% വർധിച്ചിട്ടുണ്ട്. FTTH അഥവാ ഫൈബർ-ടു-ദി-ഹോം സേവനത്തിൽ നിന്നുള്ള വരുമാനവും 18% വർധിച്ചു. ലീസ്ഡ് ലൈൻ സേവനങ്ങളുടെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 14% വർധിച്ചതായാണ് കണക്ക്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Also Read: Good News Kerala! BSNL 4G കിട്ടുന്നില്ലെന്ന പരാതി കേരളത്തിന് വേണ്ടി പരിഹരിച്ചു…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile