ഓഗസ്റ്റ് മാസത്തിലാണ് ബിഎസ്എൻഎൽ ഒരു രൂപയുടെ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചത്
ഈ പ്ലാനിൽ ടെലികോം സേവനങ്ങളും 4ജി സിമ്മും ലഭിക്കും എന്നതാണ് നേട്ടം
ഈ പ്ലാൻ ഇന്ന്, സെപ്തംബർ 15-ന് അവസാനിക്കുകയാണ്
BSNL Freedom Offer: സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഫ്രീഡം ഓഫർ ഇന്ന് കൂടി മാത്രം. നിങ്ങളുടെ സെക്കൻഡറി സിമ്മായി ബിഎസ്എൻഎല്ലിനെ പരിഗണിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ ഒരു രൂപ ഓഫർ വിട്ടുകളയണ്ട. കാരണം ഇത്രയും നിസ്സാര വിലയ്ക്ക് നിങ്ങൾക്ക് കിട്ടുന്നത് അടിപൊളി ടെലികോം സേവനങ്ങളും പിന്നൊരു ഫ്രീ 4ജി സിമ്മുമാണ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് Bharat Sanchar Nigam Limited അവതരിപ്പിച്ച ഈ പ്ലാൻ ഇന്ന്, സെപ്തംബർ 15-ന് അവസാനിക്കുകയാണ്.
SurveyBSNL Freedom Offer: ഇന്ന് കൂടി മാത്രം
ഓഗസ്റ്റ് മാസത്തിലാണ് ബിഎസ്എൻഎൽ ഒരു രൂപയുടെ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചത്. ഓഗസ്റ്റ് 30 വരെയായിരുന്നു ഫ്രീഡം ഓഫർ ആദ്യം നൽകിയത്. എന്നാൽ ഇത് സെപ്തംബർ 15 വരെ സർക്കാർ ടെലികോം നീട്ടിവച്ചു. ഈ പ്ലാനിൽ ടെലികോം സേവനങ്ങളും 4ജി സിമ്മും ലഭിക്കും എന്നതാണ് നേട്ടം. Bharat Sanchar Nigam Ltd-ന്റെ ഫ്രീഡം ഓഫറിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

BSNL 1 Rupee Plan: ആനുകൂല്യങ്ങൾ
ഒരു രൂപയ്ക്ക് നിങ്ങളൊരു 4ജി ബിഎസ്എൻഎൽ സിം വാങ്ങുക എന്നതാണ് മുഖ്യം. അതിനാൽ ഇത് നിലവിലുള്ള വരിക്കാർക്ക് പ്രയോജനപ്പെടുന്നില്ല. പുതിയ വരിക്കാരെ സർക്കാർ ടെലികോമിലേക്ക് ആകർഷിക്കാനുള്ള തന്ത്രമാണിത്.
ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2 ജിബി ദിവസേന ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് 4ജി ഡാറ്റ ബണ്ടിലായി ലഭിക്കുന്നുവെന്ന് പറയാം. ഒരു രൂപയ്ക്ക് സിം കിട്ടുമ്പോൾ പ്രതിദിനം 100 എസ്എംഎസും ടെലികോം തരുന്നു. നിങ്ങൾ ഇന്ന് ഒരു രൂപ ഓഫർ വാങ്ങുന്നെങ്കിൽ 30 ദിവസത്തേക്ക് ഈ ടെലികോം സേവനങ്ങളെല്ലാം ആസ്വദിക്കാം. ഇങ്ങനെ ബിഎസ്എൻഎൽ കണക്ഷൻ വെറും ഒരു രൂപയ്ക്ക് നേടാം.
Bharat Sanchar Nigam Limited 5ജി, 4ജി
ബിഎസ്എൻഎൽ 4G, 5G സേവനങ്ങൾ വിന്യസിക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തുലുൾപ്പെടെ 4ജി വിന്യാസം ഏറെക്കുറേയായി. ഇടുക്കി പോലുള്ള പ്രദേശങ്ങളിലും 4ജി എത്തിക്കഴിഞ്ഞു. ഒരു ലക്ഷം 4G സൈറ്റുകൾ സ്ഥാപിക്കാനാണ് ടെലികോമിന്റെ ലക്ഷ്യം. ഇതിൽ 90,000-ത്തിലധികം ടവറുകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. സ്ഥാപിച്ച ടവറുകളിൽ 76,000-ൽ അധികം കമ്മീഷൻ ചെയ്തിട്ടുണ്ട്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
4ജി സ്ഥിരത കൈവരിച്ച ശേഷം 5G-യിലേക്ക് മാറുകയെന്നതാണ് അടുത്ത പദ്ധതി. സർക്കാർ ടെലികോം Q-5G എന്ന പേരിൽ 5G സേവനങ്ങൾ ഉടൻ ആരംഭിച്ചേക്കും. തദ്ദേശീയമായി വികസിപ്പിക്കുന്ന 4ജി, 5ജി സേവങ്ങളാണ് ബിഎസ്എൻഎൽ തരുന്നത്.
Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile