107 രൂപയ്ക്ക് 3GB ഡാറ്റ, 35 ദിവസം വാലിഡിറ്റി! BSNL കേരളക്കാർക്കുള്ള റീചാർജ് പാക്കേജിതാ…

HIGHLIGHTS

BSNL ചില മികച്ച Recharage plan കേരളത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്

107 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ഇതിൽ ഏറ്റവും ആകർഷകവും

കുറഞ്ഞ വിലയ്ക്ക് കൂടുതൽ വാലിഡിറ്റിയും ആകർഷകമായ ആനുകൂല്യങ്ങളും ഇതിലുണ്ട്

107 രൂപയ്ക്ക് 3GB ഡാറ്റ, 35 ദിവസം വാലിഡിറ്റി! BSNL കേരളക്കാർക്കുള്ള റീചാർജ് പാക്കേജിതാ…

BSNL നഷ്ടത്തിലോടുന്ന വണ്ടി ആണെങ്കിലും കേരളത്തിൽ കമ്പനിയ്ക്ക് ഭേദപ്പെട്ട വരിക്കാരുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി അടുത്ത വർഷത്തോടെ 4Gയും എത്തിക്കുകയാണെങ്കിൽ അത് സാധാരണക്കാർക്ക് കുറച്ചെങ്കിലും ആശ്വാസകരവുമാകും. ജിയോയുടെയും എയർടെലിന്റെയും കണക്ഷൻ ലഭിക്കാത്ത വിദൂര പ്രദേശങ്ങളിൽ വരെ ബിഎസ്എൻഎൽ ആണ് പലരുടെയും ആശ്രയം. കേരളത്തിൽ മികച്ച വരിക്കാരുള്ളതിനാൽ തന്നെ ബിഎസ്എൻഎൽ ചില മികച്ച Recharage plan സംസ്ഥാനത്തെ വരിക്കാർക്കായി കൊണ്ടുവന്നിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

BSNL Kerala റീചാർജ് പ്ലാൻ

107 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ഇതിൽ ഏറ്റവും ആകർഷകവും. കാരണം, കുറഞ്ഞ വിലയ്ക്ക് കൂടുതൽ വാലിഡിറ്റിയും ആകർഷകമായ ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട് എന്നത് തന്നെ. മറ്റ് ഏതൊരു ടെലികോം കമ്പനിയും തരുന്നതിനേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഇതിലൂടെ സർക്കാർ ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ 107 രൂപയുടെ റീചാർജ് പായ്ക്കിന്റെ ആകർഷകമായ ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

BSNL Kerala റീചാർജ് പ്ലാൻ
BSNL Kerala റീചാർജ് പ്ലാൻ

107 രൂപയുടെ BSNL പ്ലാൻ ആനുകൂല്യങ്ങൾ

ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് പാക്കിന് വെറും 107 രൂപയാണ് ചെലവാകുന്നത്. ഇതിൽ നിങ്ങൾക്ക് മൊത്തം 3 GB ഡാറ്റ ലഭിക്കും. പ്ലാനിന്റെ കാലാവധി 35 ദിവസമാണ്. അതിനാൽ ആവശ്യമുള്ളപ്പോൾ ഈ കാലാവധിയ്ക്കുള്ളിൽ ഡാറ്റ വിനോയോഗിച്ച് തീർക്കാം.

MTNL നെറ്റ്‌വർക്കിലേക്കുള്ള കോളുകൾ ഉൾപ്പെടെ 200 മിനിറ്റ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ആസ്വദിക്കാനാകും. ഒരു മാസത്തേക്കുള്ള പ്ലാൻ തിരയുന്നവർക്ക് 30 ദിവസത്തിലും കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.
35 ദിവസത്തേക്ക് ഫ്രീയായി ബിഎസ്എൻഎൽ കോളർ ട്യൂൺ ലഭിക്കാനും ഈ പ്ലാനിൽ റീചാർജ് ചെയ്യുന്നത് സഹായിക്കും.

റീചാർജ് ചെയ്യുന്നതെങ്ങനെ?

ബിഎസ്എൻഎൽ നൽകുന്ന ഈ 107 രൂപയുടെ റീചാർജ് പ്ലാൻ നിങ്ങൾക്ക് MyBSNL ആപ്പ് വഴി സ്വന്തമാക്കും, യുപിഐ പേയ്മെന്റുകൾ വഴിയോ, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നോ, ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വളരെ എളുപ്പം റീചാർജ് ചെയ്യാവുന്നതാണ്.

നിരവധി ആകർഷകമായ പ്ലാനുകളാണ് എപ്പോഴും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. വെറും 15 ദിവസം വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനുകൾ വരെ പൊതുമേഖല ടെലികോം കമ്പനിയുടെ പക്കലുണ്ട്. 36 രൂപ മുതൽ ഇവ ലഭ്യമാണ്.

Also Read: Google Pay Alert! നിങ്ങൾ കാണിക്കുന്ന ഈ മണ്ടത്തരം ഒഴിവാക്കണം, Google Pay സേഫ് ആക്കാൻ ഈ ആപ്പുകൾ വേണ്ടേ വേണ്ട!

107 രൂപയ്ക്ക് മാത്രമല്ല 106 രൂപയ്ക്കും ബിഎസ്എൻഎല്ലിന്റെ പക്കൽ റീചാർജ് പ്ലാനുകളുണ്ട്. ഈ 106 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനും 3ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo