BSNL 599 Plan Benefits
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധന തലവേദനയാണെങ്കിൽ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നിങ്ങൾക്ക് ആശ്വാസമാകും. സർക്കാർ ടെലികോം കമ്പനിയായ BSNL രണ്ടര മാസത്തേക്ക് പ്രീ പെയ്ഡ് സേവനങ്ങൾ ലഭിക്കും. ബിഎസ്എൻഎല്ലിന്റെ 599 രൂപയുടെ ജനപ്രിയ പ്ലാനിനെ കുറിച്ച് നിങ്ങൾക്കറിയാമോ? ഇപ്പോൾ 70 ദിവസത്തെ ദീർഘകാല വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും അതിവേഗ 4G ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എൻഎൽ നൽകുന്ന ഈ സ്വദേശി 4G പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും നേട്ടങ്ങളും അറിയാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ത്യയിലെ പ്രീ പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചത്. ഈ ഓഫർ വേണമെങ്കിൽ ബിഎസ്എൻഎൽ സിമ്മുള്ളവർ ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഉപയോഗിക്കാം. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോമിൽ നിന്ന് അൺലിമിറ്റഡ് കോളിങ്, ഡാറ്റ പോലുള്ള പ്രീ പെയ്ഡ് സേവനങ്ങൾ ആസ്വദിക്കാം. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില 599 രൂപയാണ്. ഇതിൽ 70 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിൽ സർക്കാർ ടെലികോം എല്ലാ ദിവസവും 3 ജിബി ഡാറ്റയും അനുവദിച്ചിരിക്കുന്നു.
ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. ലോക്കൽ, എസ്ടിഡി നിയന്ത്രണമില്ലാതെ, സൗജന്യ ദേശീയ റോമിംഗ് ബിഎസ്എൻഎൽ തരുന്നു. ഈ പ്ലാനിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്രതിദിനം 100 എസ്എംഎസ്സും അനുവദിച്ചിട്ടുണ്ട്.
ഈ പാക്കേജിന്റെ പ്രതിദിന ചിലവ് വെറും 8.50 രൂപ മാത്രമാണ്. സൗജന്യമായി ബിഎസ്എൻഎൽ തത്സമയ ടിവി എന്ന BiTV ആക്സസും സർക്കാർ ടെലികോം – ഓപ്പറേറ്റർ തരുന്നു. ഇത്രയും വാലിഡിറ്റിയുള്ള ജിയോ, എയർടെൽ പ്ലാനുകൾക്ക് 600 രൂപ മുതൽ 700 രൂപയാണ് പ്രാരംഭ വില.
60 ദിവസത്തേക്കുള്ള ഭാരതി എയർടെൽ പ്ലാനിന് 619 രൂപയാകുന്നു. ദിവസേന 1.5ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് സേവനങ്ങളും സ്വകാര്യ ടെലികോം തരുന്നു. അതേ സമയം ബിഎസ്എൻഎൽ പ്ലാൻ 70 ദിവസത്തേക്ക് 600 രൂപയിലും താഴെ മാത്രമാണ് വിലയാകുന്നത്.
Also Read: 60 ദിവസത്തേക്ക് വെറും 619 രൂപ! Airtel മാസ് പ്ലാനിലൂടെ റീചാർജ് ചിലവ് കുറയ്ക്കാം