BSNL Smart Offer! വെറും 51 രൂപയ്ക്ക് ബമ്പർ മാസ പ്ലാൻ, അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും

BSNL വരിക്കാർക്ക് വേണ്ടി ഇതാ മികച്ച റീചാർജ് ഓഫർ അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാരുടെ ആശ്രയമായി മാറിയ പൊതുമേഖല ടെലികോം കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നിസ്സാര തുകയ്ക്കുള്ള പ്രീ പെയ്ഡ് പ്ലാനാണ് പുറത്തിറക്കിയത്. വെറും 51 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിലാണ്, പരിമിതകാലത്തേക്ക് റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 4ജി ഡാറ്റയും ബിഎസ്എൻഎൽ തരുന്നു. ഇത്രയും കുറഞ്ഞ ചിലവിൽ ബൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന പാക്കേജാണിത്. ബിഎസ്എൻഎല്ലിന്റെ 51 രൂപ പ്ലാൻ എല്ലാവർക്കും ലഭ്യമാണോ? പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

BSNL 51 Plan Details

ബിഎസ്എൻഎൽ ഇന്ത്യയുടെ എക്സ് വെബ്സൈറ്റിലൂടെയാണ് പുതിയ 51 രൂപ പ്ലാനിനെ വ്യക്തമാക്കിയത്. ജൂൺ 30, 2026 വരെ ഈ റീചാർജ് പാക്കേജ് ലഭിക്കുന്നു. നിങ്ങൾ നിലവിൽ ഒരു ബിഎസ്എൻഎൽ വരിക്കാരനാണെങ്കിൽ, ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നാൽ പുതിയതായി ഒരു സിം കണക്ഷനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 51 രൂപ ഓഫർ പ്രയോജനപ്പെടുത്താം. മുമ്പ് കമ്പനി 1 രൂപയ്ക്കായിരുന്നു ഇങ്ങനെയുള്ള ഓഫർ നൽകിയിരുന്നത്.

ഇപ്പോൾ 51 രൂപയാണെങ്കിലും അൺലിമിറ്റഡ് കോളിങ്, ഡാറ്റ സഹിതം പ്ലാനിൽ ലഭ്യമാണ്. 28 ദിവസമാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനിലുള്ള വാലിഡിറ്റി. 51 രൂപയുടെ ഈ പുതിയ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

51 രൂപ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ!

ബി‌എസ്‌എൻ‌എൽ 51 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സേവനങ്ങൾ ലഭ്യമാണ്. ഇതിൽ സർക്കാർ ടെലികോം കമ്പനി പ്രതിദിനം 2 ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. പ്ലാനിലൂടെ നിങ്ങൾക്ക് പ്രതിദിനം 100 എസ്‌എം‌എസ് ആനുകൂല്യവും ആസ്വദിക്കാം. പുതിയ കണക്ഷനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 51 രൂപ ഓഫർ തെരഞ്ഞെടുത്ത്, ബിഎസ്എൻഎൽ സിം സൗജന്യമായി ലഭിക്കുന്നു. പ്ലാനിലെ സേവന വാലിഡിറ്റി 28 ദിവസമാണ്.

  • വാലിഡിറ്റി: 28 ദിവസം
  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
  • ഡാറ്റ: 2ജിബി ദിവസേന
  • എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്

എന്നാൽ ഓൺലൈൻ പേയ്മെന്റ് ആപ്പുകളിലൂടെയോ,ബിഎസ്എൻഎൽ വെബ്സൈറ്റിലൂടെയോ ഈ റീചാർജ് ലഭിക്കില്ല. ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ, അംഗീകൃത റീട്ടെയിൽ ഷോപ്പുകളിലും റീചാർജ് ചെയ്യുന്നവർക്ക് 51 രൂപ ഓഫർ ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :