പകച്ചുപോയി എയർടെലും ജിയോയും, 80 ദിവസത്തേക്ക് പ്രതിദിനം 5 രൂപ നിരക്കിൽ BSNL സൂപ്പർ പ്ലാൻ!

സ്വകാര്യ ടെലികോം കമ്പനികൾക്ക് തരാനാകാത്ത BSNL ൽ നിന്നുള്ള മികച്ച പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ! തുച്ഛ വിലയിൽ 80 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പ്ലാനാണിത്. രണ്ടര മാസം കാലാവധിയുള്ള പ്രീ പെയ്ഡ് പ്ലാനിൽ പ്രതിദിനം ഏകദേശം 5 രൂപ മാത്രമാണ് ചെലവാകുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സേവനങ്ങളും ബിഎസ്എൻഎൽ തരുന്നു. അനാവശ്യ ചിലവുകൾ കുറച്ച് ദീർഘകാലത്തേക്ക് കണക്റ്റിവിറ്റി ആഗ്രഹിക്കുന്നവർക്ക് സർക്കാർ ടെലികോമിന്റെ ഈ പ്ലാൻ അനുയോജ്യമാണ്. ബിഎസ്എൻഎല്ലിന്റെ ആനുകൂല്യങ്ങളും വിലയും വിശദമായി അറിയാം.

BSNL 80 ദിവസ പ്ലാൻ

ഇന്റർനെറ്റ് അധികമായി ഉപയോഗിക്കാത്തവർക്കും, വീട്ടിലെ മുതിർന്നവർക്കും, സെക്കൻഡറി സിം ആയി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കും പ്ലാൻ അനുയോജ്യമാണ്. വെറും 5.48 രൂപ മാത്രമാണ് പൊതുമേഖല ടെലികോം ഇതിൽ ഈടാക്കുന്നത്. കോളുകളും എസ്എംഎസ് സേവനങ്ങളും പ്ലാനിലുണ്ട്. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും അറിയാം.

BSNL 439 Plan Benefits

ദിവസേന 5 രൂപയാണെങ്കിലും ബിഎസ്എൻഎല്ലിൽ ഈ പ്ലാനിന് മൊത്തം ചെലവാകുന്നത് 439 രൂപയാണ്. ഈ പ്രീപെയ്ഡ് പ്ലാനിൽ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ആസ്വദിക്കാം. അതും ലോക്കൽ/എസ്ടിഡി കോളുകളും നാഷണൽ റോമിംഗ് സേവനങ്ങളുമാണ് ബിഎസ്എൻഎൽ തരുന്നത്. 439 രൂപ പാക്കേജിൽ 300 എസ്എംഎസുകൾ വാലിഡിറ്റിയിലുടനീളം ലഭിക്കുന്നു. മുമ്പ് 90 ദിവസമായിരുന്നു പ്ലാനിൽ അനുവദിച്ചിരുന്ന വാലിഡിറ്റി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പൊതുമേഖല ടെലികോം 80 ദിവസങ്ങളിലേക്ക് പ്ലാനിന്റെ വാലിഡിറ്റി ചുരുക്കിയത്.

ശ്രദ്ധിക്കേണ്ടത്…

439 രൂപയുടെ പ്ലാൻ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമാകുന്നു. കാരണം ഇതിൽ ഇനറർനെറ്റ് ലഭ്യമല്ല. കോളിങ്ങിനും എസ്എംഎസ്സിനും മാത്രമായുള്ള പാക്കേജാണിത്. ഡാറ്റ ആവശ്യമുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ മറ്റ് ഡാറ്റാ വൗച്ചറുകൾ ആസ്വദിക്കാം.

BSNL vs Jio Plan

80 ദിവസത്തെ ബിഎസ്എൻഎൽ പ്ലാനിന് സമാനമായി ജിയോയിൽ പാക്കേജുകളൊന്നുമില്ല. എന്നാൽ ഏകദേശ ഇതേ വില വരുന്ന ജിയോ പ്ലാനിന് വില 479 രൂപയാണ്. ഇതിന് 56 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് കോളുകളും എസ്എംഎസ്സും ലഭിക്കുന്ന പ്ലാനിൽ ഡാറ്റയും ലഭ്യമാണ്.

ബിഎസ്എൻഎൽ vs എയർടെൽ പ്ലാൻ

എയർടെലിന്റെ സമാനമായ പ്രീ പെയ്ഡ് പാക്കേജിന് വില 509 രൂപയാണ്. 60 ദിവസമാണ് ഇതിന്റെ കാലാവധി. അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ഇതിലും ലഭ്യമാണ്.

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :