സർക്കാർ ടെലികോം കമ്പനി BSNL 4ജി അവതരിപ്പിച്ചതിന് ശേഷം വമ്പൻ മാറ്റങ്ങളാണ് നടക്കുന്നത്. കമ്പനി സ്വദേശി 4ജിയാണ് ഇന്ത്യയിലെ വരിക്കാർക്ക് വേണ്ടി അവതരിപ്പിച്ചത്. ഇത് വിദൂരപ്രദേശങ്ങളിൽ വരെ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. 4ജി എത്തിയതിന് ശേഷം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനുകളിലും ചില മാറ്റങ്ങളുണ്ടായി. പ്രധാനമായും 3 പ്രീ പെയ്ഡ് ഓപ്ഷനുകളിലാണ് കമ്പനി വ്യത്യാസം വരുത്തിയത്.
SurveyBSNL 300 Days Plan
മാറ്റം വരുത്തിയ മൂന്ന് പ്ലാനുകളിൽ പ്രധാനപ്പെട്ടത് 336 ദിവസത്തെ പാക്കേജിലാണ്. ഇതിൽ ടെലികോം ഡാറ്റയുടെ അളവ് വർധിപ്പിച്ചു. എങ്കിലും വാലിഡിറ്റിയിൽ വ്യത്യാസം വന്നു. മുമ്പ് 336 ദിവസത്തേക്കുള്ള പ്ലാനിന് ദിവസച്ചെലവ് 4.4 രൂപയായിരുന്നു. എന്നാൽ പ്ലാനിലെ കാലാവധി കുറച്ചതോടെ 4.9 രൂപയാണ് പ്രതിദിനം ചെലവാകുന്നത്. 336 രൂപ പ്ലാൻ 300 ദിവസത്തിലേക്ക് ചുരുങ്ങിയപ്പോൾ എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് ചുരുക്കത്തിൽ വിശദീകരിക്കാം.
ബിഎസ്എൻഎൽ 300 ദിവസ പ്ലാനിലെ ആനുകൂല്യങ്ങൾ
ബിഎസ്‌എൻഎല്ലിന്റെ 1499 രൂപ പ്ലാനിന് ഇപ്പോൾ 300 ദിവസമാണ് കാലാവധി. ഈ പ്ലാൻ ഇപ്പോഴും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ തരുന്നു. എന്നാൽ മുമ്പുണ്ടായിരുന്നതിൽ നിന്ന് 36 ദിവസത്തെ വാലിഡിറ്റി കുറഞ്ഞു.
ഇതുവരെ കമ്പനി 24ജിബി ഡാറ്റയായിരുന്നു കാലയളവിൽ മൊത്തമായി അനുവദിച്ചിരുന്നത്. എന്നാൽ ഇനി 300 ദിവസത്തേക്ക് മൊത്തെ 32 ജിബി 4ജി ഡാറ്റ ആസ്വദിക്കാം. ഈ ഇന്റർനെറ്റ് ഉപയോഗം കഴിഞ്ഞാൽ 40 Kbps ആയി വേഗത പരിമിതപ്പെടും. ദിവസേന 100 എസ്എംഎസ്സും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചിട്ടുണ്ട്. കേരള വരിക്കാർക്കും ഈ വ്യത്യാസം ബാധകമാണ്.

BSNL Rs 1499 പ്ലാനിന് സമാനമായ മറ്റ് പ്ലാനുകൾ
300 ദിവസത്തിലേക്ക് പ്ലാൻ ചുരുങ്ങിയെങ്കിലും ഇതിൽ കൂടുതൽ വാലിഡിറ്റിയുള്ള വേറെ ഓപ്ഷനുകളുണ്ട്. 1999 രൂപയ്ക്കുള്ള ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനിൽ 330 ദിവസത്തെ വാലിഡിറ്റി വരുന്നു. ഈ പാക്കേജിൽ നിന്ന് അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. കൂടാതെ അൺലിമിറ്റഡ് ഡാറ്റയും 100 എസ്എംഎസ്സും പ്രതിദിനം ലഭ്യമാണ്.
365 ദിവസത്തേക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പാക്കേജുകളുണ്ട്. ഇതിന് 2399 രൂപയാണ് വിലയാകുന്നത്. അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് ഡാറ്റയും 2399 രൂപയിൽ നിന്ന് നേടാം.
ഇതിന് പുറമെ നിരവധി മാസ പ്ലാനുകളിലും ബജറ്റ് പ്ലാനുകളിലും വ്യത്യാസം വന്നു. 897 രൂപ പ്ലാനിലും 997 രൂപ പ്ലാനിലും വാലിഡിറ്റി കുറച്ചു. 599 രൂപ, 439 രൂപ, 319 രൂപ, 197 രൂപ പ്ലാനുകളിലും വാലിഡിറ്റി കുറച്ചു. 147 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഡാറ്റ അളവ് കുറച്ചു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile