BSNL ദീപാവലി ബോണസ് ഓഫർ! അധിക വാലിഡിറ്റി ചേർത്ത് 395 ദിവസത്തേക്ക് അൺലിമിറ്റഡ് സേവനങ്ങൾ…
ആവർത്തിച്ചുള്ള മാസ റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതാ BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) പുത്തൻ ഓഫർ അവതരിപ്പിച്ചു. ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന പുതിയ ഓഫർ ഒരു പ്രീ പെയ്ഡ് പ്ലാനിൽ സർക്കാർ ടെലികോം അവതരിപ്പിച്ചു. ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനിൽ അധിക വാലിഡിറ്റി ചേർത്ത് ദീപാവലിയ്ക്ക് ഒരു ബമ്പർ സമ്മാനം തന്നെയാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളിങ് ഓഫറുകളും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന റീചാർജാണിത്. സ്വകാര്യ കമ്പനികളായ ജിയോയും എയർടെലും തരാത്ത ലാഭകരമായ പ്രീ പെയ്ഡ് പ്ലാനാണിത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
BSNL Rs 2799 പ്ലാൻ: പ്രധാന ആനുകൂല്യങ്ങൾ
ബിഎസ്എൻഎല്ലിന്റെ 2,799 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു. നിങ്ങൾക്ക് ഒരു വർഷം മുഴുവൻ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകിയിരുന്നത്. എന്നാൽ ദീപാവലി ഓഫറിന്റെ ഭാഗമായി ഈ ബിഎസ്എൻഎൽ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി അധികമായി അനുവദിച്ചിരിക്കുന്നു. 365 ദിവസത്തിന് പകരം, 395 ദിവസമാണ് ഈ പ്രീ പെയ്ഡ് പ്ലാനിൽ കാലാവധി ലഭിക്കുന്നത്.
ഒരു വർഷത്തിലധികം റീചാർജ് മുക്തം
ഒരു വർഷത്തിലധികം വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ആവശ്യമുള്ളവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. 365 ദിവസം + 30 ദിവസം ബോണസ് വാലിഡിറ്റി കൂടി ലഭിക്കുന്നതിനാൽ 395 ദിവസത്തെ കാലാവധി ലഭ്യമാണ്. ഇങ്ങനെ 13 മാസത്തേക്ക് റീചാർജ് ഫ്രീയാകാം. ഈ ഓഫർ 2026 നവംബർ 30 വരെ മാത്രമാണ്. അതിനാൽ ഈ ഒരു മാസത്തിനകം റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ബോണസ് കാലാവധി ലഭിക്കും.
ആർക്കൊക്കെയാണ് കൂടുതൽ ലാഭകരം?
ഈ റീചാർജിൽ മാസ നിരക്ക് കണക്കാക്കിയാൽ അത് വെറും 190 രൂപ മുതൽ 210 രൂപ മാത്രമാണ് ചെലവ്. മറ്റ് സ്വകാര്യ കമ്പനികളുടെ മാസ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ലാഭകരമാണ്. മാസം മാസം റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ബിഎസ്എൻഎൽ ദീപാവലി ഓഫർ പ്രയോജനപ്പെടും. ദിവസവും വലിയ അളവിൽ ഇന്റർനെറ്റും വോയ്സ് കോളുകളും ആവശ്യമുള്ളവർക്ക് പ്ലാൻ അനുയോജ്യമാണ്. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും 5ജിയ്ക്ക് പകരം 4ജി സ്പീഡിലാണ് ഇന്റർനെറ്റ് നൽകുന്നത്.
സ്ഥിരമായി റീച്ചാർജ് ചെയ്യാൻ മറക്കുന്നവർക്കും ഈ റീചാർജ് തെരഞ്ഞെടുത്താൽ പിന്നീട് ഒരു വർഷത്തേക്ക് തിരിഞ്ഞുനോക്കണ്ട. ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിം കാർഡായി ഉപയോഗിക്കുന്നവർക്ക്, 2799 രൂപയുടെ വാർഷിക പ്ലാൻ ലാഭം തന്നെയാണ്.
BSNL 2799 Plan: ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
- വാലിഡിറ്റി: 395 ദിവസം കാലാവധി (365 ദിവസം കാലാവധി, 30 ദിവസം ദീപാവലി അധിക ഓഫർ)
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ഓഫർ. ഇതിൽ റോമിങ് സേവനവും ലഭ്യമാണ്.
- എസ്എംഎസ്: 100 എസ്എംഎസ് പ്രതിദിനം
- ഡാറ്റ: 3 ജിബി പ്രതിദിനം. 1,185 ജിബി ഡാറ്റയാണ് കാലാവധി മുഴുവൻ ലഭിക്കുന്നത്.
റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ കമ്പനികളിലേത് പോലെ ഫാസ്റ്റ് ഇന്റർനെറ്റ് (5ജി) ഇതിൽ ലഭ്യമല്ല. ബിഎസ്എൻഎൽ 4G സിഗ്നൽ എല്ലാ പ്രദേശങ്ങളിലും ഒരേപോലെ ശക്തമല്ല. ഇതിൽ ഒടിടി ആനുകൂല്യങ്ങളൊന്നുമില്ല എന്നതും ശ്രദ്ധിക്കുക.