എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന റീചാർജ് പ്ലാനുകൾ അന്വേഷിക്കുകയാണോ? ദൈനംദിന കോളുകളും ഇന്റർനെറ്റ് ഉപയോഗവും കണക്കിലെടുത്ത് BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) അവതരിപ്പിച്ച മികച്ച പ്ലാനിനെ കുറിച്ച് അറിയാം. Bharat Sanchar Nigam Limited ടെലികോമിൽ നിന്നും 225 രൂപയ്ക്ക് ബജറ്റ് പ്രീപെയ്ഡ് റീചാർജ് പ്ലാൻ ലഭ്യമാണ്. മാസത്തിൽ ഒരിക്കൽ മാത്രം റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും കുറഞ്ഞ തുകയിൽ പ്രീ പെയ്ഡ് പ്ലാൻ വേണമെന്നുള്ളവർക്കും അനുയോജ്യമായ പാക്കേജാണിത്. കൃത്യം ഒരു മാസക്കാലയളവുള്ള പ്ലാനിന്റെ വാലിഡിറ്റി, ആനുകൂല്യങ്ങൾ, ഡാറ്റ, കോളിങ് വിശദമായി പരിശോധിക്കാം.

BSNL Rs 225 Plan Benefits

സർക്കാർ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ കുറഞ്ഞ ചെലവിൽ റീചാർജ് ചെയ്യാനുള്ള അവസരമാണ് 225 രൂപ പ്ലാനിലൂടെ ഒരുക്കിയിട്ടുള്ളത്. ഉയർന്ന പ്രതിദിന ഡാറ്റ ആനുകൂല്യങ്ങൾ ഈ റീചാർജിൽ ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി ഡാറ്റയാണ് 225 രൂപ പാക്കേജിൽ അനുവദിച്ചിട്ടുള്ളത്.

225 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ലഭിക്കുന്നു. ലോക്കൽ, എസ്ടിഡി കോളുകൾ ഇന്ത്യയൊട്ടാകെ ഏത് സർക്കിളുകളിലും ലഭിക്കും. ദിവസേന രണ്ടര ജിബി എന്ന കണക്കിൽ 75 ജിബി ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. ഇതിൽ ദിവസേന 100 എസ്എംഎസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

Also Read: പവറിലും ഗെയിമിങ്ങിലും കിടിലൻ കോമ്പിനേഷൻ! 6000mAh ബാറ്ററിയുമായി Samsung Galaxy M47

225 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. റീചാർജ് പ്ലാനിൽ എല്ലാ നെറ്റ്‌വർക്കുകളിലും പരിധിയില്ലാത്ത വോയ്‌സ് കോളുകളും വാലിഡിറ്റി കാലയളവിൽ പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. ഈ പ്ലാനിൽ ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതിദിനം ഏകദേശം 7.5 രൂപയാണ് ചെലവാകുന്നത്.

ബിഎസ്എൻഎൽ 225 രൂപ പ്ലാൻ vs ജിയോ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയിൽ ജിയോയിൽ അധികം പ്ലാനുകളൊന്നുമില്ല. എന്നാൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോയിലെ പ്ലാനുകളൊന്നും 250 രൂപയ്ക്ക് താഴെയുള്ളവയല്ല. ജിയോയുടെ ഒരു മാസ പ്ലാനിന് വില 300 രൂപയിൽ മുകളിൽ വിലയാകും. ഇതിൽ അൺലിമിറ്റഡ് കോളിങ് ലഭ്യമാകും. 2GB–2.5GB വരെയുള്ള ഫാസ്റ്റ് ഡാറ്റ ജിയോയുടെ ഒരു മാസ പ്ലാനുകളിൽ ലഭിക്കും.

5G സേവനം, സ്ഥിരതയുള്ള നെറ്റ്‌വർക്ക്, അധിക ഒടിടി സേവനങ്ങൾ വേണമെങ്കിൽ ജിയോ, എയർടെൽ പോലുള്ള ടെലികോമുകളാണ് മികച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റിയും കോളിങ് സേവനവുമാണ് ലക്ഷ്യമെങ്കിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിന്നുള്ള റീചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :