പവറിലും ഗെയിമിങ്ങിലും കിടിലൻ കോമ്പിനേഷൻ! 6000mAh ബാറ്ററിയുമായി Samsung Galaxy M47

പവറിലും ഗെയിമിങ്ങിലും കിടിലൻ കോമ്പിനേഷൻ! 6000mAh ബാറ്ററിയുമായി Samsung Galaxy M47

സാംസങ് ആരാധകരും സ്മാർട്ട്ഫോൺ പ്രേമികളും കാത്തിരിക്കുന്ന മിഡ് റേഞ്ച് മോഡൽ ഇന്ത്യയിലേക്ക് വരുന്നു! കരുത്തൻ 6000mAh ബാറ്ററി, മികച്ച പെർഫോമൻസുമുള്ള Samsung Galaxy M47 5G ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. ദൈനംദിന ഉപയോഗത്തിനൊപ്പം ഹെവി മൾട്ടിടാസ്കിംഗും മൊബൈൽ ഗെയിമിംഗും ലക്ഷ്യമിടുന്നവർക്ക് ഈ സാംസങ് സ്മാർട്ട് ഫോൺ അനുയോജ്യമാകും. സാംസങ് ഔദ്യോഗികമായി ഫോണിന്റെ ലോഞ്ച് തീയതി ജൂൺ 29 നാണെന്ന് അറിയിച്ചിരുന്നു. മിഡ്-റേഞ്ച് വിഭാഗത്തിൽ ശക്തമായ മത്സരാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Also Read: BSNL 5 Months Plan: ഒരു ഗംഭീര പ്ലാൻ, അൺലിമിറ്റഡ് കോളുകളും 2GB പ്രതിദിന ഡാറ്റയും!

Samsung Galaxy M47 5G Expected Specs

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഈ സാംസങ് ഫോണിലുണ്ടാകുക. ഇത് ആപ്പുകൾക്കും, വീഡിയോകൾക്കും അനുയോജ്യമായ സ്മാർട്ട് ഫോണാകും. സാംസങ് ഗാലക്‌സി എം47 5ജി ഫോണിന് വീഴ്ചകളെ പ്രതിരോധിക്കാൻ ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സപ്പോർട്ടും സ്ക്രീനിൽ ലഭിക്കുന്നു.
  2. പ്രോസസർ: Snapdragon 6 Gen 3 പ്രോസസർ ഈ സാംസങ് ഫോണിൽ ഉൾപ്പെടുത്തിയേക്കും. ഇത് ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും അനുയോജ്യമായ സ്മാർട്ട് ഫോണാണ്.
  3. ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 50MP ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 5 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ മുൻവശത്ത് 12MP HDR ക്യാമറ ഉൾപ്പെടുത്തുമെന്നാണ് സൂചന. 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എം47 5ജി.
  4. ഡ്യൂറബിലിറ്റി: IP68 ഡ്യൂറബിലിറ്റിയുള്ള സ്മാർട്ട് ഫോണാണിത്.
  5. സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 16 ആസ്പദമാക്കിയുള്ള വൺ UI 8.5 ഒഎസ് വേർഷനിലാകും ഫോൺ പ്രവർത്തിക്കുന്നതെന്നാണ് സൂചന.
  6. ബാറ്ററി: ഈ സ്മാർട്ട്‌ഫോണിൽ 6000mAh ബാറ്ററിയാണുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സാംസങ് ഗാലക്സി എം47 ഫോണിന് ബൈപാസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.

സാംസങ് ഗാലക്സി എ47 5ജി വിലയും വേരിയന്റുകളും

സാംസങ് എം47 5ജി സ്മാർട്ട് ഫോണിന് 30000 രൂപയിലും താഴെയായിരിക്കും വില. റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile