ഏറ്റവും വലിയ വയർലൈൻ നെറ്റ്‌വർക്കുകളിൽ ഒന്നാണ് ബിഎസ്എൻഎല്ലിലുള്ള
അൺലിമിറ്റഡ് കോളിങ്ങോടെ, 65 ദിവസം വാലിഡിറ്റിയിൽ ടെലികോം സേവനങ്ങൾ നൽകുന്ന പ്ലാനുണ്ട്
രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കും
BSNL 2 Months Plan: അൺലിമിറ്റഡ് കോളിങ്ങോടെ, 65 ദിവസം വാലിഡിറ്റിയിൽ ടെലികോം സേവനങ്ങൾ നൽകുന്നൊരു പ്ലാൻ നോക്കിയാലോ? അത്യാകർഷമായ ആനുകൂല്യങ്ങളാണ് ഈ ബിഎസ്എൻഎൽ പാക്കേജിലുള്ളത്. Bharat Sanchar Nigam Limited 2 മാസത്തിൽ കൂടുതൽ കാലയളവ് അനുവദിച്ചിട്ടുള്ള പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
SurveyBSNL 2 Months Plan: വിശദമായി…
ഏറ്റവും വലിയ വയർലൈൻ നെറ്റ്‌വർക്കുകളിൽ ഒന്നാണ് ബിഎസ്എൻഎല്ലിലുള്ളത്. ഇത് ബ്രോഡ്‌ബാൻഡ് വിപണിയിലും പേരുകേട്ട ടെലികോം കമ്പനിയാണ്. രാജ്യത്തുടനീളം 4G സേവനങ്ങൾ അവതരിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ബിഎസ്എൻഎൽ. ഈ വർഷം 4ജി പൂർത്തിയാക്കിയിൽ, കമ്പനി 5G നെറ്റ്‌വർക്ക് പരീക്ഷണങ്ങളും ആരംഭിക്കും.

BSNL 65 ദിവസത്തെ പ്ലാൻ
ഈ ടെലികോം പ്ലാനിൽ 60 ദിവസത്തേക്കാൾ കൂടുതലാണ് വാലിഡിറ്റി. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. ഇങ്ങനെ അൺലിമിറ്റഡായി വോയിസ് കോളിങ്ങുകൾ ലഭിക്കുന്നു. ബിഎസ്എൻഎൽ പാക്കേജിൽ 300 എസ്‌എംഎസുകളുണ്ട്. ഇതിൽ ആകെ 10 ജിബി ഡാറ്റയും ഉൾപ്പെടുന്നുണ്ട്. BSNL Tunes പാക്കേജിലെ അഡീഷണൽ ഓഫറാണ്.
Rs 319 Plan: ദിവസച്ചെലവ് 5 രൂപയിലും താഴെ!
ഈ ബിഎസ്എൻഎൽ പ്ലാനിന്റെ മാസച്ചെലവ് നോക്കിയാൽ 150 രൂപയ്ക്ക് അടുത്തുവരുന്നു. ഇത്രയും വിലക്കുറവിൽ മാസ പ്ലാൻ കിട്ടാൻ പ്രയാസമാണ്. എന്നാൽ 319 രൂപയുടെ പ്ലാനിൽ 65 ദിവസമാണ് വാലിഡിറ്റി. 319 രൂപ പാക്കേജിന്റെ ദിവസച്ചെലവ് കണക്കുകൂട്ടുമ്പോൾ അത് 4.9 രൂപ മാത്രമാണ്. 5 രൂപ നിരക്കിൽ അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്, ഇൻറർനെറ്റ് സേവനങ്ങളും ആസ്വദിക്കാം.
അതേ സമയം കമ്പനിയുടെ 5ജി ടവറുകളുടെ വിന്യാസം പുരോഗമിക്കുകയാണ്. ടാറ്റയുടെ കീഴിലുള്ള തേജസ് നെറ്റ്വർക്ക് കമ്പനിയ്ക്കുള്ള 4ജി ടവറുകളുടെ വിതരണം പൂർത്തിയാക്കിയെന്ന് അറിയിച്ചു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
BSNL vs Jio 319 രൂപ പ്ലാൻ
അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയിലും 319 രൂപയ്ക്ക് റീചാർജ് പ്ലാനുണ്ട്. 30 ദിവസമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് ലഭിക്കുന്ന വാലിഡിറ്റി.
ജിയോയുടെ 319 രൂപയുടെ പ്ലാൻ ഈ ഒരു മാസക്കാലയളവിൽ അൺലിമിറ്റഡ് കോളിങ് തരുന്നു. അതുപോലെ പ്രതിദിനം 1.5 ജിബി ഡാറ്റ ഇതിലുണ്ട്. ഒരു മാസം മുഴുവൻ ഡാറ്റ, കോളിങ്ങിനൊപ്പം മെസേജിങ് സേവനങ്ങളും പ്രയോജനപ്പെടുത്താം. ദിവസേന 100 എസ്എംഎസ് ഇതിൽ ലഭിക്കും. ജിയോടിവി, ജിയോക്ലൌഡ്, ജിയോസിനിമ എന്നിവ ഈ ജിയോ പാക്കേജിലെ കോംപ്ലിമെന്ററി ഓഫറുകളാണ്.
5 മാസത്തേക്ക് Best Plan
ബിഎസ്എൻഎല്ലിന് 5 മാസം വാലിഡിറ്റിയിൽ മറ്റൊരു പാക്കേജുമുണ്ട്. 150 ദിവസത്തെ കാലയളവിൽ റീചാർജ് ചെയ്യാനുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പാക്കേജിന് മാസച്ചെലവ് കണക്ക് കൂട്ടിയാൽ 80 രൂപയിലും താഴെയാണ് വരുന്നത്. 397 രൂപയുടെ പ്രീ-പെയ്ഡ് പാക്കേജാണിത്.
ALSO READ: Good News, 3 പ്ലാനുകളിൽ മാറ്റം! 120 രൂപ വരെ കുറച്ചു, BSNL Mothers Day Offer ശരിക്കും ഞെട്ടിച്ചു…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile