BSNL 300 Days Plan
കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ തരുന്ന ലാഭകരമായ പ്ലാൻ അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത! ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL കമ്പനിയിൽ നിന്നും ദീർഘകാല വാലിഡിറ്റിയുള്ള കിടിലനൊരു പ്ലാൻ തെരഞ്ഞെടുക്കാം. ഏകദേശം 11 മാസത്തോളം, അതായത് 330 ദിവസത്തെ നീണ്ട വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനമുൾപ്പെടെ ബിഎസ്എൻഎൽ തരുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ ഇത്രയും ലാഭകരമാണെന്ന് പറയാൻ കാരണം ഇതിലെ ദിവസച്ചെലവ് 6 രൂപ മാത്രമാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ടെങ്കിൽ ബിഎസ്എൻഎൽ പ്ലാൻ തെരഞ്ഞെടുക്കാം. ബിഎസ്എൻഎൽ പ്ലാനിന്റെ വിശദവിവരങ്ങൾ അറിയാം.
ഇടയ്ക്കിടെ റീച്ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടില്ലാതെ, ഒരു വർഷത്തിനടുത്ത് ടെൻഷൻ ഫ്രീയായി ഇന്റർനെറ്റും കോളിംഗും ഒരു പോലെ ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എൻഎൽ അവതരിപ്പിച്ച ഏറ്റവും ജനപ്രിയമായ പ്ലാനിന്റെ വില 1999 രൂപയാണ്. ഇത്രയും കുറഞ്ഞ ചിലവിൽ പ്രതിദിനം ബൾക്ക് ഡാറ്റയും, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനവും എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു. 1999 രൂപ ബിഎസ്എൻഎൽ പ്ലാനിന് മാസച്ചെലവ് കണക്കാക്കിയാൽ 181.7 രൂപയാകുന്നു. 330 ദിവസത്തെ ടെലികോം പ്ലാനിന്റെ ആനുകൂല്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു.
BSNL prepaid plans and offers. pic.twitter.com/SeNpNvH9cc
— BSNL_Kerala (@BSNL_KL) June 6, 2026
1999 രൂപ ബിഎസ്എൻഎൽ പ്ലാനിൽ കോളിങ്, എസ്എംഎസ്, ഡാറ്റ ഓഫറുകളെല്ലാം ലഭ്യമാണ്.
Also Read: iOS 27 Update: പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, പുതിയ iOS അപ്‌ഡേറ്റുമായി ആപ്പിൾ!
ഓരോ മാസവും റീച്ചാർജ് ചെയ്യാതെ 11 മാസത്തേക്ക് എല്ലാ സേവനങ്ങളും ഒറ്റത്തവണ റീചാർജിലൂടെ ആസ്വദിക്കാം. ജിയോ, എയർടെൽ ടെലികോമുകളിൽ നിന്നും ലഭിക്കാത്ത അത്രയും മികച്ച ബജറ്റ് പ്ലാൻ. എന്നാൽ ബിഎസ്എൻഎൽ 4G കണക്റ്റിവിറ്റി കൃത്യമായി ലഭിക്കുന്ന സ്ഥലങ്ങളിലാണെങ്കിൽ മാത്രമാണ് അത്യാവശ്യം മികച്ച വേഗതയിൽ ഇന്റർനെറ്റ് ഉൾപ്പെടെ കണക്റ്റിവിറ്റി ലഭിക്കുക.