BSNL 1 Rupee Plan: സമയം തീരാറായി, ഒരു രൂപയുടെ സ്പെഷ്യൽ ഓഫറുകൾക്ക് വേഗമായിക്കോട്ടെ!

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്കുള്ള 1 രൂപ പ്ലാൻ അവസാനിക്കാറായി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് BSNL അവതരിപ്പിച്ച ഫ്രീഡം പ്ലാൻ തരംഗമായിരുന്നു. നിരവധി പുതിയ വരിക്കാരെ പൊതുമേഖല ടെലികോമിലേക്ക് ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചു. വൈറലായ ഒരു രൂപ പ്ലാൻ ഈ മാസം കമ്പനി വീണ്ടും അവതരിപ്പിച്ചു. എന്നാൽ ഒരു രൂപ റീചാർജ് പ്ലാൻ ഏകദേശം അവസാനിക്കാറായി.

വെറും ഒരു രൂപയ്ക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്ന ഈ ലിമിറ്റഡ് ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

BSNL 1 Rupee Plan

ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാനിൽ ഒരു മാസമാണ് വാലിഡിറ്റി. ഏപ്രിൽ 30-ഓടെ ഈ സേവനം നിർത്തലാക്കുന്നു. പുതിയ കണക്ഷനെടുക്കുന്ന വരിക്കാർക്ക് വേണ്ടിയാണ് സർക്കാർ ടെലികോമിന്റെ ഓഫർ. ഒരു രൂപയ്ക്ക് സിം വാങ്ങുമ്പോൾ 30 ദിവസം മുഴുവൻ ടെലികോം സേവനങ്ങൾ ലഭിക്കുന്നു. 1 രൂപയുടെ റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

ഒരു രൂപയ്ക്ക് 4ജി സിം എടുക്കുന്നവർക്ക് എല്ലാ ടെലികോം സേവനങ്ങളും സർക്കാർ ടെലികോം ഫ്രീയായി തരുന്നു. 30 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ കാലാവധിയിൽ ലോക്കൽ, എസ്ടിഡി അൺലിമിറ്റഡ് കോളുകൾ പരിധിയില്ലാതെ ആസ്വദിക്കാം. പ്രതിദിനം 2 ജിബി 4 ജി ഡാറ്റയും ബിഎസ്എൻഎൽ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസ് 1 രൂപ ഓഫറിൽ സർക്കാർ ടെലികോം ഓപ്പറേറ്റർ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 30 ദിവസത്തേക്ക് 300 എസ്എംഎസ് മൊത്തം ലഭിക്കുന്നു. ജിയോ, എയർടെൽ കമ്പനികൾ ഇന്നേ വരെ അനുവദിക്കാത്ത റീചാർജ് പാക്കേജാണിത്.

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

ശ്രദ്ധിക്കേണ്ടത് ഇത് പുതിയ കണക്ഷൻ എടുക്കുന്നവർക്ക് വേണ്ടി മാത്രമുള്ള ഓഫറാണ്. നിലവിലെ വരിക്കാർക്ക് ഒരു രൂപ പ്ലാൻ ലഭ്യമല്ല. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി വയ്ക്കാൻ പ്ലാനുള്ളവർക്ക്, പുതിയ കണക്ഷൻ വളരെ ലാഭകരമായി സ്വന്തമാക്കാമെന്നതാണ് നേട്ടം.

BSNL- Vodafone Idea

അതേ സമയം ബിഎസ്എൻഎല്ലും വോഡഫോൺ ഐഡിയയും തമ്മിലുള്ള കൂട്ടുകെട്ടിന്റെയും വാർത്തകൾ ഇപ്പോൾ വരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നതിന് വിഐ ലിമിറ്റഡും ബിഎസ്എൻഎല്ലുമായി ചർച്ചകൾ നടത്തിവരികയാണെന്ന് സൂചനയുണ്ട്. രാജ്യത്തുടനീളമുള്ള നെറ്റ്‌വർക്ക് വിടവുകൾ നികത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഈ ഒത്തൊരുമ സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നതിനൊപ്പം, രണ്ട് ടെലികോം കമ്പനികൾക്കും സ്പെക്ട്രം ഷെയറിങ്ങിലും താൽപ്പര്യമുണ്ട്. ഇത് ഇരുവരുടെയും സേവനങ്ങൾ നൽകുന്നതിലെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നാണ് സൂചന.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :