വിശ്വസിച്ചാലും ഇല്ലെങ്കിലും! Airtel തരുന്നത് Unlimited ഡാറ്റ, വെറും 9 രൂപയ്ക്ക്

HIGHLIGHTS

അവിശ്വസനീയമായ ഒരു പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്

വെറും 9 രൂപയാണ് Airtel ഈ പ്ലാനിന് ഈടാക്കുന്നത്

9 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ എയർടെൽ വാഗ്ദാനം ചെയ്യുന്നു

വിശ്വസിച്ചാലും ഇല്ലെങ്കിലും! Airtel തരുന്നത് Unlimited ഡാറ്റ, വെറും 9 രൂപയ്ക്ക്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലികോം കമ്പനിയാണ് Bharti Airtel. ജിയോ കഴിഞ്ഞാൽ കൂടുതൽ വരിക്കാരുള്ള രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർ. എന്നാൽ ചില പ്ലാനുകളിലും അവയിലെ ആനുകൂല്യങ്ങളിലും എയർടെൽ ജിയോയെ കടത്തിവെട്ടും. ഇത്തരത്തിലുള്ള ആകർഷകമായ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

അവിശ്വസനീയമായ Airtel പ്ലാൻ

അതെ അവിശ്വസനീയമായ ഒരു പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വെറും 9 രൂപയാണ് എയർടെൽ ഈ പ്ലാനിന് ഈടാക്കുന്നത്. 9 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ എയർടെൽ വാഗ്ദാനം ചെയ്യുന്നു.

ഇത്രയും തുച്ഛ വിലയ്ക്ക് ഒരു പ്ലാൻ എന്നത് കള്ളമാണെന്ന് വിചാരിക്കണ്ട. ഈ പ്ലാനിന്റെ വിശദാംശങ്ങൾ കമ്പനി തങ്ങളുടെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.

അവിശ്വസനീയമായ Airtel പ്ലാൻ
അവിശ്വസനീയമായ Airtel പ്ലാൻ

Airtel 9 രൂപ പ്ലാൻ

ഇതൊരു ഡാറ്റ വൗച്ചറാണെന്നത് ശ്രദ്ധിക്കുക. അതിനാൽ തന്നെ കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിലില്ല. വെറും ഡാറ്റ ആവശ്യമുള്ളവർക്ക് മാത്രം ഉപയോഗിക്കാവുന്ന പ്ലാനാണിത്.

എന്നാലും എല്ലാവർക്കും അനുയോജ്യമായ പ്രീ-പെയ്ഡ് പ്ലാനല്ല ഇത്. കാരണം വെറും ഒരു മണിക്കൂർ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിന് വില വരുന്നത്. ഒരു മണിക്കൂർ മാത്രം ഡാറ്റ ഉപയോഗിക്കേണ്ട അത്യാവശ്യം വന്നാൽ ഇതിൽ റീചാർജ് ചെയ്യാം.

10GBയുടെ FUP (ന്യായമായ ഉപയോഗ നയം) പരിധി കഴിഞ്ഞാലും ഡാറ്റ ലഭിക്കും. 10GB ഹൈ-സ്പീഡ് ഡാറ്റയാണ് എയർടെൽ തരുന്നത്. അൺലിമിറ്റഡ് എന്ന് പറഞ്ഞാലും 10ജിബിയാണ് ഇന്റർനെറ്റ് അളവ്. ഈ ഡാറ്റയ്ക്ക് ശേഷം വേഗത 64 Kbps ആയി കുറയും. ഒരു മണിക്കൂറിൽ എന്തായാലും ഇത്രയും ഡാറ്റ ഉപയോഗിക്കേണ്ടി വരില്ല. അതിനാൽ 64 Kbps കൂടുതൽ സ്പീഡിൽ ഡാറ്റ ആസ്വദിക്കാം.

ശരിക്കും 9 രൂപ പ്ലാൻ ലാഭമോ?

ഒരു ചെറിയ കാലയളവിലേക്ക് ഡാറ്റ ബൂസ്റ്ററായി ഈ പ്ലാൻ പ്രയോജനപ്പെടുത്താം. സാധാരണ നിങ്ങൾക്ക് 10GB ഡാറ്റ ലഭിക്കാൻ 100 രൂപയെങ്കിലും വേണം. സമയപരിധിയുണ്ടെങ്കിലും ഇത്രയും തുച്ഛ വിലയ്ക്ക് ഡാറ്റ ലഭിക്കുന്നത് നഷ്ടമല്ല. ഇനി രണ്ടു തവണയായി 18 രൂപയ്ക്ക് റീചാർജ് ചെയ്താലും ലാഭം തന്നെ. ഇങ്ങനെ 2 മണിക്കൂർ ഡാറ്റ ഉപയോഗിക്കാം. അതിനാൽ ബൾക്ക് ഡാറ്റ ആവശ്യമുള്ളവർക്ക് 9 രൂപ എയർടെൽ പ്ലാൻ ഉപകരിക്കും.

Read More: പ്രൈവറ്റ് കമ്പനികൾ മാത്രമല്ല, BSNL വരിക്കാർക്കും Free ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ

എയർടെൽ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലൂടെയും റീചാർജ് ചെയ്യാം. ഗൂഗിൾ പേ പോലുള്ള ആപ്പുകളിലൂടെയും ഈ വൌച്ചർ പ്ലാൻ വാങ്ങാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo