കേരളത്തിൽ 5 കോടിയലധികം സ്പാം കോളുകളെയാണ് Bharti Airtel കണ്ടുപിടിച്ചത്
അതും പുതിയ ഫീച്ചർ അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളിൽ
കേരളത്തിലെ എല്ലാ എയർടെൽ മൊബൈൽ വരിക്കാർക്കും ഈ സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്താം
പണം തട്ടിപ്പിൽ നിന്ന് കേരളത്തിന് രക്ഷകനായി സാക്ഷാൽ Bharti Airtel. അടുത്തിടെ ഭാരതി മിത്താലിന്റെ എയർടെൽ SPAM Call ഡിറ്റക്ഷൻ ഫീച്ചർ അവതരിപ്പിച്ചിരുന്നു. തട്ടിപ്പ് കോളുകൾ വന്നാൽ AI ഉപയോഗിച്ച് വളരെ പെട്ടെന്ന് തട്ടിപ്പ് കണ്ടെത്തുന്ന ഉപായമാണിത്.
Surveyസ്പാമിൽ നിന്ന് രക്ഷിച്ച് Airtel
ഇങ്ങനെ കേരളത്തിലെ സ്പാം കോളുകളെ എയർടെൽ എങ്ങനെ വിജയകരമായി തടഞ്ഞു എന്നതിന്റെ റിപ്പോർട്ടുകളാണ് വരുന്നത്. സംസ്ഥാനത്ത് 55 ദശലക്ഷം സ്പാം കോളുകൾ എയർടെലിന്റെ എഐ ഡിറ്റക്ഷനിലൂടെ തിരിച്ചറിഞ്ഞു. ഒരു ദശലക്ഷം സ്പാം SMS സന്ദേശങ്ങളും ടെലികോം കമ്പനി കണ്ടുപിടിച്ചു.
അതും പുതിയ ഫീച്ചർ അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളിൽ. AI- പവർഡ് സ്പാം ഡിറ്റക്ഷൻ സിസ്റ്റത്തിലൂടെ തട്ടിപ്പുകളെ ചെറുക്കാനായി. 5 കോടിയലധികം സ്പാം കോളുകളെയാണ് ഭാരതി എയർടെൽ പ്രതിരോധിച്ചു. 10 ലക്ഷത്തിലേറെ തട്ടിപ്പ് മെസേജുകളും കണ്ടുപിടിച്ചു. ഇങ്ങനെ ഡിജിറ്റൽ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ എയർടെലിന് കഴിഞ്ഞു. ഹിന്ദുസ്ഥാൻ ബിസിനസ് ലൈനിലാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
AI പവേർഡ് SPAM ഡിറ്റക്ഷൻ
കമ്പനിയുടെ 8.8 മില്യൺ ഉപഭോക്തൃ അടിത്തറയുടെ സംരക്ഷണം വർധിപ്പിക്കുന്നതിനായാണ് ഈ സ്പാം ഫീച്ചർ അവതരിപ്പിച്ചത്. സുരക്ഷിതമായ ആശയവിനിമയ സേവനം നൽകുന്നതിനായി പ്രയത്നിക്കുകയാണെന്ന് കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പറഞ്ഞു.
കേരളത്തിലെ എല്ലാ എയർടെൽ മൊബൈൽ വരിക്കാർക്കും ഈ സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്താം. Suspected Calls, സ്പാം മെസേജുകൾ കണ്ടുപിടിക്കാനും സുരക്ഷിതരായിരിക്കാനും ഇത് സഹായിക്കും.
എയർടെലിന്റെ എഐ സ്പാം ഡിറ്റക്ഷനായി വരിക്കാർ റിക്വസ്റ്റ് നൽകേണ്ടതില്ല. അതുപോലെ സ്പാം ഡിറ്റക്ഷൻ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുമില്ല. എല്ലാ സ്മാർട്ഫോൺ എയർടെൽ വരിക്കാർക്കും സൗജന്യമായി സേവനം ലഭിക്കും.
എഐ സ്പാം ഡിറ്റക്ഷൻ ഫീച്ചർ
ഈ പുതിയ ഫീച്ചർ എയർടെലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഉപയോഗിക്കാം. ഇന്ത്യയിൽ എഐ അടിസ്ഥാനമാക്കി സ്പാം കോൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇങ്ങനെ വിപ്ലവകരമായ ഫീച്ചറാണ് ഭാരതി എയർടെൽ അവതരിപ്പിച്ചിട്ടുള്ളത്. സ്പാം നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ അത് പെട്ടെന്ന് തിരിച്ചറിയാനുള്ള ഫീച്ചറാണിത്.
Also Read: BSNL new feature: Spam കോളിനും മെസേജിനും പണി കിട്ടും, എയർടെലിന് തൊട്ടുപിന്നാലെ ബിഎസ്എൻഎല്ലും
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile