Airtel വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത
ദശലക്ഷക്കണക്കിന് വരിക്കാർക്ക് ഗുണകരമായ പ്ലാനാണ് എയർടെൽ അവതരിപ്പിച്ചത്
നിങ്ങളുടെ ആവശ്യത്തിന് ഇന്റർനെറ്റ് തരുന്ന റീചാർജ് പ്ലാനാണിത്
Bharti Airtel വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഏറ്റവും വിലകുറഞ്ഞ പ്ലാനാണ് പുതിയതായി എയർടെൽ അവതരിപ്പിച്ചത്. ഈ പ്ലാനിന് വെറും 26 രൂപ മാത്രമാണ് വില. നിങ്ങളുടെ ആവശ്യത്തിന് ഇന്റർനെറ്റ് തരുന്ന റീചാർജ് പ്ലാനാണിത്.
SurveyBharti Airtel 26 രൂപ പ്ലാൻ
താരിഫ് വർധിപ്പിച്ചത് ജിയോയെ പോലെ എയർടെലിനും തിരിച്ചടിയായിരുന്നു. എന്നാലിപ്പോൾ ദശലക്ഷക്കണക്കിന് വരിക്കാർക്ക് ഗുണകരമായ പ്ലാനാണ് എയർടെൽ അവതരിപ്പിക്കുന്നത്. നിങ്ങൾക്ക് ദിവസവും 1.5GB വേണമെങ്കിൽ ഈ പ്ലാൻ തന്നെ ധാരാളം.
ജിയോ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് എയർടെൽ. 5G തരുന്ന ടെലികോം കമ്പനികളും ജിയോയും എയർടെലും മാത്രമാണ്. ഇപ്പോൾ ഭാരതി എയർടെൽ പുതുതായി ലോഞ്ച് ചെയ്ത പ്ലാനിനെ കുറിച്ച് കൂടുതലറിയാം.

Bharti Airtel പുതിയ പ്ലാൻ
എയർടെൽ 26 രൂപയുടെ റീചാർജ് പ്ലാനിൽ 1.5GB തരുന്നു. ഇതൊരു ഡാറ്റ പാക്കായാണ് കമ്പനി അവതരിപ്പിച്ചത്. ഒരു ദിവസമാണ് പ്ലാനിന് വാലിഡിറ്റി. അതിനാൽ ഒരു ദിവസത്തേക്ക് എക്സ്ട്രാ ഡാറ്റ വേണ്ടവർക്ക് ഇത് വിനിയോഗിക്കാം. ഇന്റർനെറ്റിനായി വൈഫൈ ഉപയോഗിക്കുന്നവർക്ക് പുറത്തുപോകുമ്പോൾ മാത്രം ഉപയോഗിക്കാനുള്ള ഡാറ്റയായി ഇത് ഉപയോഗിക്കാം. വോയിസ് പ്ലാനുകളിൽ റീചാർജ് ചെയ്തവർക്കും ഇന്റർനെറ്റ് ഉപയോഗിക്കേണ്ട ഘട്ടങ്ങളിൽ ഈ പ്ലാനെടുക്കാം.
എയർടെലിന് ഇതുപോലെ മറ്റൊരു പ്ലാനുമുണ്ട്. 22 രൂപയ്ക്ക് എയർടെൽ ഡാറ്റ പാക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് വരിക്കാർക്ക് പ്രതിദിനം 1GB ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പാക്കേജും പുതിയ പ്ലാനിന്റെ അതേ കാലാവധിയുള്ളതാണ്.
Read More: Airtel Best 2GB Plan: 300 രൂപ ചെലവിൽ 2GB, Unlimited അനുകൂല്യങ്ങൾ
ഈ പ്ലാനുകളിലൊന്നും എയർടെൽ വോയിസ് കോളുകൾ നൽകുന്നില്ല. അതുപോലെ ബേസിക് ആനുകൂല്യങ്ങളിൽ ഒന്നായ എസ്എംഎസ് ഓഫറും ലഭിക്കുന്നില്ല. ഈ പ്ലാനിൽ സൗജന്യ കോളിങ് ഇല്ലാത്തതിനാൽ തന്നെ എല്ലാവർക്കും അനുയോജ്യമായ പ്ലാനല്ല ഇത്. എമർജൻസി ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് മാത്രമായാണ് ഈ പ്ലാൻ. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഏകദിന വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. എയർടെൽ ഇതിനകം തന്നെ മികച്ച ഡാറ്റ പ്ലാനുകൾ നൽകുന്നു. 77 രൂപ വരുന്ന പ്ലാനിൽ 5GB ഡാറ്റ തരുന്നു. 121 രൂപ പ്ലാനിൽ 6 ജിബി ഡാറ്റയുമാണ് നൽകുന്നത്. ഈ രണ്ട് ഡാറ്റ പാക്കുകളും നിലവിലെ ആക്ടീവ് പ്ലാനുകളുടെ വാലിഡിറ്റിയിലുള്ളതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile