Airtel വരിക്കാർക്ക് ബജറ്റിന് ചേരുന്ന പ്ലാൻ പരിചയപ്പെടാം
ഇതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു
365 ദിവസം കാലാവധി വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്
Airtel വരിക്കാർക്ക് ബജറ്റിന് ചേരുന്ന പ്ലാനുകൾ അറിയണോ? താരിഫ് ഉയർത്തിയ ശേഷവും ഭാരതി എയർടെൽ ചില ബജറ്റ് പ്ലാനുകൾ തരുന്നുണ്ട്. ഒരു വർഷം കാലയളവിൽ റീചാർജ് ചെയ്യുന്ന ചില പ്ലാനുകൾ പരിചയപ്പെടാം.
Airtel വാർഷിക പ്ലാൻ
365 ദിവസം കാലാവധി വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസ്സും എയർടെൽ തരും. പ്ലാൻ നിങ്ങൾക്ക് ലാഭകരമാണോ എന്ന് നോക്കാം.
Airtel 2GB പ്ലാൻ
ഒരു ദിവസത്തെ ആവശ്യത്തിന് 2ജിബി ഡാറ്റ മതിയാകും. 5G ഫോണും കണക്റ്റിവിറ്റിയുമുള്ളവർ അൺലിമിറ്റഡ് 5G-യ്ക്കും അർഹരാണ്. പ്രതിമാസം നിങ്ങൾക്ക് ചെലവാകുന്നത് 300 രൂപയാണ്. താരിഫ് കൂട്ടിയ ശേഷവും ഇത്രയും ലാഭമായ പ്ലാനുണ്ടോ എന്നതാണോ സംശയം? നോക്കാം.
പ്ലാനിനെ കുറിച്ച് വിശദമായി…
ഈ എയർടെൽ പ്ലാനിന്റെ വില 3,599 രൂപ മാത്രമാണ്. ഇതിലൂടെ നിങ്ങൾക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നതാണ്. അൺലിമിറ്റഡ് കോളിങ് ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 2GB ഡാറ്റയും ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. അപ്പോളോ 24/7 സർക്കിൾ പോലുള്ള എക്സ്ട്രാ ഓഫറുകളും എയർടെൽ അനുവദിക്കുന്നു.
2GB തരുന്ന മറ്റ് പ്ലാനുകൾ
379 രൂപ, 649 രൂപ എയർടെൽ പ്ലാനുകളിൽ 2ജിബി വീതം ലഭിക്കുന്നു. ഒരു മാസം വാലിഡിറ്റിയാണ് 379 രൂപ പ്ലാനിലുള്ളത്. ഇതിൽ നിങ്ങൾക്ക് 2GB വീതം ലഭിക്കുന്നു. 649 രൂപയുടെ എയർടെൽ പ്ലാനിലും നിങ്ങൾക്ക് 2ജിബി വീതം ലഭിക്കുന്നു.
56 ദിവസമാണ് ഇതിലെ വാലിഡിറ്റി. 84 ദിവസം വാലിഡിറ്റി വരുന്ന മറ്റൊരു എയർടെൽ പ്ലാനുണ്ട്. ഇതിലും നിങ്ങൾക്ക് 2ജിബി ലഭിക്കുന്നതാണ്. ഈ പ്രീ-പെയ്ഡ് പ്ലാനിന് 979 രൂപയാണ് വില വരുന്നത്.
Read More: BSNL 5G Latest Update: ബിഎസ്എൻഎല്ലിന് സ്പീഡായല്ലോ! 5G-യിൽ വീഡിയോ കോൾ ചെയ്ത് കേന്ദ്ര മന്ത്രി
ഈ പ്ലാനുകളിലെല്ലാം അൺലിമിറ്റഡായി 5ജി ആസ്വദിക്കാം. അതുപോലെ അൺലിമിറ്റഡായി വോയിസ് കോളിങ്ങും ഭാരതി എയർടെൽ അനുവദിക്കുന്നു. എയർടെൽ നൽകുന്ന ഈ 2ജിബി പ്ലാനുകളിലൂടെ എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസേന 100 എസ്എംഎസ് വീതം ഇതിൽ നിന്ന് ലഭിക്കുന്നു.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile