ജിയോയ്ക്ക് വെല്ലുവിളി ;എയർടെൽ 5ജി സർവീസുകൾ അവതരിപ്പിച്ചിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Feb 2021
HIGHLIGHTS
  • ജിയോ കടത്തിവെട്ടി ഇതാ എയർടെൽ 5ജി സർവീസുകൾ

  • ഇപ്പോൾ എയർടെൽ പുതിയ 5ജി സർവീസുകൾ പരീക്ഷിച്ചിരുന്നു

  • ഈ വർഷം തന്നെ ജിയോ 5ജി പ്രതീക്ഷിക്കാം

ജിയോയ്ക്ക് വെല്ലുവിളി ;എയർടെൽ 5ജി സർവീസുകൾ അവതരിപ്പിച്ചിരിക്കുന്നു
ജിയോയ്ക്ക് വെല്ലുവിളി ;എയർടെൽ 5ജി സർവീസുകൾ അവതരിപ്പിച്ചിരിക്കുന്നു

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഒന്നാണ് 5ജി സർവീസുകൾ .ഇന്ത്യയിൽ ജിയോ അവരുടെ 5ജി സർവീസുകൾ പുറത്തിറക്കുമെന്ന് ഒഫീഷ്യൽ ആയി തന്നെ പറഞ്ഞിരുന്നു .2021 ന്റെ മധ്യത്തോടെ ഇന്ത്യയിൽ ജിയോയുടെ പുതിയ 5ജി സർവീസുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകും എന്ന് തന്നെയാണ് സൂചനകൾ .

എന്നാൽ ഇപ്പോൾ ഇതാ അതിനു മുൻപ് തന്നെ എയർടെൽ അവരുടെ 5ജി സർവീസുകൾ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു .ഇന്ത്യയിൽ 5ജി സർവീസുകൾ വിജയകരമായി എയർടെൽ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നു .ഹൈദ്രാബാദ് നഗരത്തിലായിരുന്നു എയർടെൽ അവരുടെ പുതിയ 5ജി സർവീസുകൾ വിജയകരമായി പരീക്ഷിച്ചിരുന്നത് .

അതുപോലെ തന്നെ നിലവിൽ ലഭിക്കുന്ന മറ്റു ഇന്റർനെറ്റ് സ്പീഡുകളേക്കാൾ 10 ഇരട്ടി വേഗതയിൽ തന്നെ എയർടെൽ 5ജി ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം .എയർടെൽ ,ജിയോ എന്നി സർവീസുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ 5ജി സർവീസുകൾക്ക് തുടക്കംകുറിച്ചിരിക്കുന്നത് .2021 ന്റെ അവസാനത്തോടുകൂടി ഇന്ത്യയിൽ ഒരു 5ജി വിപ്ലവം തന്നെ പ്രതീക്ഷിക്കാം .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Airtel ahead of Jio in 5G demo 2021
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status