Bharat Sanchar Nigam Limited പ്രഖ്യാപിച്ച ഫ്രീഡം ഓഫർ തരംഗമാവുകയാണ്
രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ഓഫർ ലഭ്യമാണ്
അൺലിമിറ്റഡ് വോയിസ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്
1 Rupee Plan: സർക്കാർ ടെലികോം കമ്പനിയായ Bharat Sanchar Nigam Limited പ്രഖ്യാപിച്ച ഫ്രീഡം ഓഫർ തരംഗമാവുകയാണ്. ഒരു രൂപയ്ക്ക് ഒരു മാസം മുഴുവൻ ടെലികോം സേവനങ്ങൾ തരുന്ന പ്രീ-പെയ്ഡ് പാക്കേജാണ് BSNL അവതരിപ്പിച്ചത്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. ഓഗസ്റ്റ് മാസം മാത്രമാണ് ഈ പ്ലാൻ തെരഞ്ഞെടുക്കാനാകുക. ആനുകൂല്യങ്ങൾ നമ്മൾ വാങ്ങുന്ന ദിവസം മുതൽ 30 ദിവസത്തേക്ക് തുടരും.
SurveyBharat Sanchar Nigam Limited ഒരു രൂപ ഓഫർ
ട്രൂ ഡിജിറ്റൽ ഫ്രീഡം എന്ന പേരിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാൻ പുറത്തിറക്കിയത്. ഓഫർ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ഓഫർ ലഭ്യമാണ്. ജിയോയോ എയർടെലോ പോലുള്ള വമ്പൻ ടെലികോമുകൾ ഒരിക്കലും തരാൻ സാധ്യതയില്ലാത്ത പ്ലാനാണ് സർക്കാർ കമ്പനി തരുന്നത്. അതിനാൽ തന്നെയാണ് Bharat Sanchar Nigam Ltd ഓഫർ വൈറലാവുന്നതും.

BSNL 1 Rupee Plan: ആനുകൂല്യങ്ങളും മറ്റ് വിശദാംശങ്ങളും
സർക്കാർ ടെലികോം ഓപ്പറേറ്റർ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ വ്യാപിപ്പിക്കുകയാണ്. അതിനാൽ തന്നെ ഫ്രീഡം ഓഫർ ആർക്കും നഷ്ടമാകില്ല. ബിഎസ്എൻഎല്ലിന്റെ 1 രൂപ പ്ലാൻ പുതിയ വരിക്കാർക്ക് വേണ്ടിയുള്ളതാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കാൻ ആലോചിക്കുന്നവർക്കും ഒരു രൂപ പ്ലാൻ അനുയോജ്യമാണ്.
1 രൂപയ്ക്ക് ഒരു പുതിയ ബിഎസ്‌എൻഎൽ സിം കാർഡ് എടുക്കുന്നവർക്ക് ഫ്രീഡം ഓഫർ ലഭിക്കുന്നു. വെറും 1 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ തരുന്നത്. ഇതിൽ കമ്പനി പുതിയ വരിക്കാർക്ക് ഇന്ത്യയിലുടനീളം അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യം ആസ്വദിക്കാം. അതും നാഷണൽ റോമിങ് ഉൾപ്പെടെയുള്ള കോളിങ് സേവനമാണ് ബിഎസ്എൻഎൽ തരുന്നത്. ഇതിൽ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും നൽകുന്നുണ്ട്. ദിവസേന 100 സൗജന്യ എസ്എംഎസ്സും ടെലികോം തരുന്നു. കൂടുതൽ വരിക്കാരെ ആകർഷിക്കാനുള്ള ടെലികോം ഓഫറാണിത്.
കേരളത്തിൽ പലയിടത്തും 4ജി വിന്യാസം പൂർത്തിയാകുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ശ്രദ്ധ കൂടുതൽ നൽകുന്നത്.
Also Read: Jio 5 Rs Plan: കുറേ നാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് Unlimited കോളിങ് തുച്ഛ വിലയിൽ! BSNL തോൽക്കും…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile