അ‌ൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായി Airtel, കേരളത്തിൽ 17 ഇടങ്ങളിൽ

അ‌ൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായി Airtel, കേരളത്തിൽ 17 ഇടങ്ങളിൽ
HIGHLIGHTS

5G ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം

പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപഭോക്ക്താക്കൾക്ക് ഇത് ബാധകമാണ്

4G ഉപയോക്താക്കൾക്ക് ഇപ്പോൾ തുടരുന്ന പ്ലാനുകൾ അതേപടി തുടരാം

5G സേവനങ്ങളിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ കിടിലൻ പുതിയ ഓഫറുമായി എയർടെൽ (Airtel) രംഗത്ത്. തങ്ങളുടെ എല്ലാ ഡാറ്റ പ്ലാനുകളുടെയും നിശ്ചിത പ്രതിദിന ഉപയോഗ പരിധി എയർടെൽ (Airtel) എടുത്തുകളഞ്ഞു. എയർടെൽ (Airtel) 5G ലഭ്യമാകുന്ന പ്രദേശങ്ങളിലെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് 5G ഉപയോക്താക്കൾക്ക് ഇനി പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം.

ഡാറ്റയുടെ പരിധി അ‌ൺലിമിറ്റഡ്

നിലവിലുള്ള എല്ലാ പ്ലാനുകളിലും ഡാറ്റ ഉപയോഗത്തിനുള്ള പരിധി നീക്കം ചെയ്യുന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. നേരത്തെ നിശ്ചിത പ്ലാനുകൾ അ‌നുസരിച്ചുള്ള ഡാറ്റയാണ് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിച്ചിരുന്നത്. 2GB പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ 2GB ഡാറ്റയാണ് ഉപയോഗിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഡാറ്റയുടെ പരിധി ഇപ്പോൾ അ‌ൺലിമിറ്റഡ് ആക്കിയിരിക്കുകയാണ്. ഇതോടെ 2GB ഡാറ്റ പ്ലാൻ ഉപയോഗിച്ചുവന്നവർക്കും പരിധിയില്ലാതെ ഡാറ്റ ഉപയോഗം തുടരാം എന്നതാണ് പുതിയ തീരുമാനത്തിന്റെ ​ഗുണം. 239 രൂപയും അതിനുമുകളിലും വിലയുള്ള എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾക്കും ഈ ഓഫർ ലഭ്യമാണ്. എയർടെൽ (Airtel) 5G ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫറിന്റെ ഗുണം ലഭിക്കുക. 4G ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും.

ജിയോയെ എതിരിടാനും കൂടുതൽ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാനുമാണ് എയർടെൽ (Airtel) ഇത്തരമൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് 5G ലഭ്യമാകണമെങ്കിൽ വെൽക്കം ഓഫർ ലഭിക്കേണ്ടതുണ്ട്. മാത്രമല്ല നിശ്ചിത പ്ലാനിന് അ‌നുസരിച്ചുള്ള 5G ഡാറ്റയാണ് ലഭ്യമാകുക.

എന്നാൽ ഇവിടെ എയർടെൽ (Airtel)എല്ലാവിധ തടസങ്ങളും നീക്കിക്കൊണ്ടാണ് ആളുകളെ 5G യിലേക്ക് ക്ഷണിക്കുന്നത്. എല്ലാ എയർടെൽ (Airtel) പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും അവരുടെ നിലവിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 5G ഡാറ്റ അനുഭവിക്കാൻ കഴിയും. 239 രൂപയോ അതിന് മുകളിലോ ഡാറ്റ പ്ലാനുള്ള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഡാറ്റാ പരിധിയെക്കുറിച്ചോ പ്രതിദിന ഡാറ്റ ക്വാട്ടയെക്കുറിച്ചോ ആകുലപ്പെടാതെ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ആസ്വദിക്കാനാകും.ഇപ്പോൾ ഏകദേശം 270 ഇന്ത്യൻ നഗരങ്ങളിൽ എയർടെൽ 5G ലഭ്യമാണ്. കേരളത്തിൽ എയർടെൽ 5G എത്തിയിട്ടുള്ള 17 നഗരങ്ങളിലെ ആളുകൾക്ക് ഈ ഓഫറിന്റെ പ്രയോജനം ലഭിക്കും. 5G ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് മാത്രമാണ് അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിൽ 17 നഗരങ്ങളിൽ

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പൊന്നാനി, കളമശ്ശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം എന്നീ 17 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭ്യമായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ വരിക്കാർക്ക് ഇപ്പോൾ അ‌ൺലിമിറ്റഡായി 5G സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ക്ലെയിം ചെയ്യാൻ എയർടെൽ ഉപഭോക്താക്കൾ കമ്പനിയുടെ എയർടെൽ താങ്ക്സ് ആപ്പ് തുറന്നാൽ മതി. ഇതിന്റെ ബാനർ പ്രധാന പേജിലും മറ്റ് ഏരിയകളിലും കാണാം. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പാക്കിന്റെ വാലിഡിറ്റി വരെ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് അവരുടെ അടുത്ത ബിൽ ജനറേഷൻ വരെ ഇത് സാധുവാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo