4G Airtel വരിക്കാർക്കുള്ള ഡാറ്റ പ്ലാനുകൾ ഇവയാണ്

HIGHLIGHTS

ഡാറ്റ ആവശ്യമുള്ളപ്പോൾ സഹായമാകുന്ന എയർടെൽ 4G ഡാറ്റപ്ലാനുകൾ നിലവിലുണ്ട്

ഏറെ ഉപകാരപ്പെടുന്ന എയർടെലിന്റെ ചില 4G ഡാറ്റ പ്ലാനുകളെ പരിചയപ്പെടാം

19 രൂപയുടെ റീചാർജ് മുതൽ 301 രൂപയുടെ റീചാർജ് വരെയാണ് ഇവിടെ പറയുന്നത്

4G Airtel വരിക്കാർക്കുള്ള ഡാറ്റ പ്ലാനുകൾ ഇവയാണ്

എയർടെൽ (Airtel) 4G ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗം നടക്കണമെങ്കിൽ നല്ലൊരു റീചാർജ് പ്ലാൻ ആവശ്യമാണ്. വിവിധ പ്ലാനുകളോടൊപ്പം പ്ലാനിന് അ‌നുസരിച്ച് നിശ്ചിത ഡാറ്റ ലഭ്യമാണ് എങ്കിലും അ‌വ പലപ്പോഴും തികയാറില്ല. അ‌ടിയന്തരമായി ഡാറ്റ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ സഹായമാകുന്ന നിരവധി എയർടെൽ (Airtel) 4G ഡാറ്റപ്ലാനുകൾ നിലവിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

നിലവിൽ ലഭ്യമായ പല എയർടെൽ (Airtel)  ഡാറ്റ പ്ലാനുകളും ഏറെ നാളായി നിലവിലുള്ളവയാണ്, അ‌ടുത്തിടെ പുറത്തിറങ്ങിയ പ്ലാനുകൾ കുറവാണ്. പഴയതും പുതിയതുമായ ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് പരിചിതമാണ്. എങ്കിലും അ‌റിയാത്തവരും ഉണ്ടാകാം. അ‌തിനാൽ അ‌റിഞ്ഞിരുന്നാൽ ഏറെ ഉപകാരപ്പെടുന്ന എയർടെലി (Airtel) ന്റെ ചില 4ജി ഡാറ്റ പ്ലാനുകളെ പരിചയപ്പെടാം.

19 രൂപയുടെ എയർടെൽ 4G റീചാർജ് വൗച്ചർ 

19 രൂപ മുതൽ എയർടെല്ലി(Airtel)ന്റെ 4ജി ഡാറ്റ വൗച്ചറുകൾ ലഭ്യമാണ്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ ഒരു ജിബി ഡാറ്റയാണ് 19 രൂപയുടെ എയർടെൽ 4ജി ഡാറ്റ പ്ലാനിൽ ലഭ്യമാകുന്നത്. അ‌ത്യാവശ്യ ആവശ്യങ്ങൾ നിറവേറ്റേണ്ട ഘട്ടങ്ങളിൽ ആളുകൾക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്ന എയർടെൽ ഡാറ്റ വൗച്ചറാണിത്.

58 രൂപയുടെ എയർടെൽ 4G റീചാർജ് വൗച്ചർ 

19 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ ആനുകൂല്യങ്ങൾ ആവശ്യമുണ്ടെങ്കിൽ പരിഗണിക്കാൻ സാധിക്കുന്ന തൊട്ടടുത്ത ഡാറ്റ പ്ലാൻ 58 രൂപയുടേതാണ്. നിലവിലുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന്റെ അതേ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ ആണ് ഈ പ്ലാനിൽ ലഭ്യമാകുന്നത്. 

65 രൂപയുടെ എയർടെൽ 4G റീചാർജ് വൗച്ചർ 

65 രൂപയുടെ എയർടെൽ (Airtel) 4G റീചാർജ് വൗച്ചർ 4ജിബി ഡാറ്റയാണ് നൽകുന്നത്.

98 രൂപയുടെഎയർടെൽ 4G റീചാർജ് വൗച്ചർ 

കൂടുതൽ ഡാറ്റ വേണ്ടവർക്ക് ലഭിക്കുന്ന അ‌ടുത്ത ഓപ്ഷൻ 98 രൂപയുടെ ഡാറ്റ പ്ലാൻ ആണ്. നിലവിലുള്ള അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയോടെ 5 ജിബി ഡാറ്റയാണ് 98 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 

118 രൂപയുടെഎയർടെൽ 4G റീചാർജ് വൗച്ചർ 

ഇതിനു ശേഷം ലഭ്യമാകുന്ന തൊട്ടടുത്ത പ്ലാൻ 118 രൂപയുടേത് ആണ്. നിലവിലെ പ്ലാനിന്റെ വാലിഡിറ്റിയോടെ 12 ജിബി ഡാറ്റ ഈ പ്ലാനിലുണ്ട്.
98 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്താൽ 118 രൂപയുടെ പ്ലാനിൽ ഒരു ജിബി ഡാറ്റയുടെ ചെലവ് കുറവാണ്. 

148 , 149  രൂപയുടെഎയർടെൽ 4G റീചാർജ് വൗച്ചർ 

118 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ പിന്നെ ലഭ്യമാകുന്ന എയർടെൽ ഡാറ്റ പ്ലാനുകൾ 148 രൂപ, 149 രൂപ നിരക്കുകളിലാണ് എത്തുന്നത്. നിലവിലെ പ്ലാനിന്റെ വാലിഡിറ്റിയിൽ 15 ജിബി ഡാറ്റയാണ് 148 രൂപ പ്ലാനിൽ ലഭിക്കുക. 149 രൂപയുടെ പ്ലാൻ ഡാറ്റ പ്ലാനിന്റെ കൂട്ടത്തിലാണ് വരുന്നത് എങ്കിലും 30 ദിവസത്തേക്കുള്ള എയർടെൽ എക്‌സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യം. ഇതോടൊപ്പം ആകെ 1 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. 

181 രൂപയുടെഎയർടെൽ 4G റീചാർജ് വൗച്ചർ 

181 രൂപയുടേത് പ്ലാൻ 30 ദിവസത്തേക്ക് 1 ജിബി പ്രതിദിന ഡാറ്റയാണ് നൽകുക.

301 രൂപയുടെഎയർടെൽ 4G റീചാർജ് വൗച്ചർ 

301 രൂപയുടെ പ്ലാൻ ആണ് എയർടെൽ ഡാറ്റ പ്ലാൻ പട്ടികയിൽ ഏറ്റവും ഒടുവിലായുള്ളത്. അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ആകെ 50 ജിബി ഡാറ്റയാണ് 301 രൂപയുടെ പ്ലാനിൽ ലഭിക്കുക. മൊ​ബൈൽ ഡാറ്റയെ ആശ്രയിച്ച് വർക്ക് ഫ്രം ഹോം സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് അ‌നുയോജ്യമായ മികച്ച പ്ലാൻ കൂടിയാണ് ഇത്.

Nisana Nazeer
Digit.in
Logo
Digit.in
Logo