Airtelൽ നിന്നും ആകർഷകമായ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ

Updated on 16-Feb-2023
HIGHLIGHTS

പുതിയ പ്ലാൻ പാക്കുമായി ഭാരതി എയർടെൽ.

എയർടെല്ലിന്റെ അന്താരാഷ്ട്ര റോമിംഗ് പ്ലാനാണിത്.

649 രൂപയിലാണ് ഈ പ്ലാൻ തുടങ്ങുന്നത്.

ഭാരതി എയർടെല്ലിന്റെ പുതിയ എയർടെൽ വേൾഡ് പായ്ക്ക് (airtel world pack )കോളിങ്ങിനും ഡാറ്റാ ആനുകൂല്യങ്ങൾക്കും ഉയർന്ന മൂല്യം ലഭിക്കുന്ന ഒരു അന്താരാഷ്ട്ര റോമിങ് പായ്ക്കാണ്. രണ്ടോ അതിലധികമോ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്കായാണ് ഈ പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. 184ലധികം രാജ്യങ്ങളിൽ ഈ പായ്ക്ക് ലഭ്യമാണ്.

പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കാർഡുകൾ ഉള്ള എല്ലാ എയർടെൽ (airtel) ഉപഭോക്താക്കൾക്കും ഈ പായ്ക്ക് ഉപയോഗിക്കാം. ഇങ്ങനെ ഉപയോക്താക്കൾക്ക് അവർ യാത്ര ചെയ്യുമ്പോൾ എയർടെൽ ആപ്പ് ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ, യാത്രയ്ക്കിടെ പ്ലാൻ അവസാനിച്ചാൽ എമർജൻസി ഡാറ്റയും ക്ലെയിം ചെയ്യാനാകുന്നതാണ്. കൂടാതെ, ഡാറ്റയുടെ ഉപയോഗവും അളവും മനസിലാക്കാനും സാധിക്കും.

ഡാറ്റയ്ക്കും വോയ്‌സ് കോളിങ് സേവനങ്ങൾക്കും പുറമെ, എയർടെൽ വേൾഡ് പായ്ക്ക് ഉപഭോക്താക്കൾക്ക് കുറച്ച് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും ടെലികോം കമ്പനിയുടെ 24×7 കസ്റ്റമർ കെയർ സപ്പോർട്ട് സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾക്ക് വിളിക്കാനും Whatsapp സന്ദേശങ്ങൾ അയയ്‌ക്കാനും കഴിയുന്ന ഒരു പ്രത്യേക നമ്പർ നൽകും (9910099100).  ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റയും ആസ്വദിക്കാനാകും. യാത്ര ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് എയർടെൽ(airtel)ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. അവർക്ക് അവരുടെ ബില്ലിംഗ് തുക നോക്കാനും ഡാറ്റ ഉപയോഗം കാണാനും കഴിയും.

വേൾഡ് പായ്ക്ക് (Airtel world pack) പ്ലാനുകൾ വ്യത്യസ്ത വിലയിൽ ലഭ്യമാണ്. എയർ ടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ (airtel prepaid plan) അത്ര ലാഭകരമല്ല.

  • 649 രൂപ  വിലയുള്ള പ്ലാനിൽ ഒരു ദിവസത്തേക്ക് 500MB ഡാറ്റയും 100 മിനിറ്റ് ടോക്ക് ടൈമും ലഭിക്കും.
  • 899 രൂപ വിലയുള്ള പ്ലാനിൽ പത്തു ദിവസത്തേക്ക് 1GB ഡാറ്റയും 100 മിനിറ്റ് ടോക്ക് ടൈമും ലഭിക്കും.
  • 2,998രൂപ വിലയുള്ള പ്ലാനിൽ മുപ്പതു ദിവസത്തേക്ക് 5GB ഡാറ്റയും 200 മിനിറ്റ് ടോക്ക് ടൈമും ലഭിക്കും.
  • 2,997രൂപ വിലയുള്ള പ്ലാനിൽ 365 ദിവസത്തേക്ക് 2GB ഡാറ്റയും 100 മിനിറ്റ് ടോക്ക് ടൈമും ലഭിക്കും.

എയർടെൽ വേൾഡ് പായ്ക്ക് (airtel world pack), പോസ്റ്റ്‌പെയ്ഡ് (postpaid)ഡാറ്റയ്ക്കും കോളിങ് സേവനങ്ങൾക്കും ഒപ്പം പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമായ പ്ലാനുകളുടെ ഒരു ലിസ്റ്റും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്.

  • 649 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ(500MB ഹൈസ്പീഡ്)100 മിനിറ്റ് 1ദിവസം ലഭിക്കും.
  • 2,999 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ(5GB ഹൈസ്പീഡ്) 100 മിനിറ്റ്/ദിവസം 100 ദിവസം ലഭിക്കും.
  • 3,999 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ (12GB ഹൈസ്പീഡ്)100 മിനിറ്റ്/ദിവസം 30 ദിവസം ലഭിക്കും.
  • 5,999 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ (2GB ഹൈസ്പീഡ്)900 മിനിറ്റ്/90 ദിവസം ലഭിക്കും.
  • 14,999 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ (15GB ഹൈസ്പീഡ്)3000 മിനിറ്റ് 365 ദിവസം ലഭിക്കും.
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :