90 ദിവസം വാലിഡിറ്റിയുമായി പുത്തൻ Airtel പ്ലാൻ

Updated on 29-Mar-2023
HIGHLIGHTS

779 രൂപയ്ക്കാണ് ഈ പ്ലാൻ റീചാർജ് ചെയ്യേണ്ടത്

90 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ കാലാവധി

ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ താഴെ കൊടുക്കുന്നു

എയർടെൽ (Airtel) അ‌വതരിപ്പിച്ചിരിക്കുന്ന റീച്ചാർജ് പ്ലാനുകളിൽ ഏറെ ആരാധകരും ആവശ്യക്കാരുമുള്ള ഒരു പ്ലാനാണ് 90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകൾ. അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളോടെ എത്തുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ എയർടെൽ നൽകുന്നുണ്ട്. 779 രൂപയാണ് ഈ പ്ലാനിനായി നൽകേണ്ടത്. 

90 ദിവസത്തേക്ക് ലഭിക്കുന്ന ആകർഷകമായ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ ആവശ്യങ്ങളെല്ലാം 90 ദിവസത്തേക്ക് നിർവഹിക്കാൻ ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ സഹായിക്കുന്നു. ഇതിനു പുറമെ അ‌ധിക ആനുകൂല്യങ്ങളും ലഭ്യമാണ്. 779 രൂപയുടെ എയർടെൽ (Airtel) റീച്ചാർജ് പ്ലാനിനെ വിശദമായി പരിചയപ്പെടാം.

779 രൂപയുടെ എയർടെൽ ട്രൂ അ‌ൺലിമിറ്റഡ് പ്ലാൻ ആനുകൂല്യങ്ങൾ

ഉപഭോക്താക്കൾക്ക് ദിവസേന 1.5 ജിബി അതിവേഗ ഡാറ്റ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 90 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ ഉപയോഗത്തിന് ശേഷം 64 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയും ഈ എയർടെൽ (Airtel) പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വം 3 മാസത്തേക്ക് അധിക ചിലവില്ലാതെ ആസ്വദിക്കാം എന്നതാണ് അ‌തിലൊന്ന്.

ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, പോഡ്‌കാസ്റ്റുകളോട് കൂടിയ വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂൺസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് എന്നിവയിലെ വിങ്ക് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മ്യൂസിക് അ‌തിവേഗ ഡാറ്റയുടെ പിന്തുണയോടെ ആസ്വദിക്കാൻ കഴിയും. ഐപിഎൽ മത്സരങ്ങളും മറ്റും എത്തുന്ന ഈ ഘട്ടത്തിൽ എയർടെലി (Airtel)ന്റെ അ‌ൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടും. ഡാറ്റ നഷ്ടമാകുമെന്ന പേടിയില്ലാതെയും തടസങ്ങളില്ലാതെയും അ‌തിവേഗ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തി മത്സരങ്ങൾ ആസ്വദിക്കാൻ എയർടെൽ (Airtel) അ‌ൺലിമിറ്റഡ് 5G  ഡാറ്റ ഓഫർ സഹായിക്കും. 779 രൂപയുടെ പ്ലാനും അ‌ൺലിമിറ്റഡ് 5G ഓഫർ പിന്തുണയിലാണ് എത്തുന്നത്.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :