Airtel Black; ഭാരതി എയർടെലിന്റെ പുത്തൻ പ്ലാനിനെ കുറിച്ചറിയൂ…

Airtel Black; ഭാരതി എയർടെലിന്റെ പുത്തൻ പ്ലാനിനെ കുറിച്ചറിയൂ…
HIGHLIGHTS

ബ്ലാക്ക് പ്ലാനുകളിലേക്ക് പുതിയൊരു ഓഫർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ

260 രൂപ വില വരുന്ന ചാനൽ ബെനിഫിറ്റ്സും 799 രൂപയുടെ പ്ലാനിനൊപ്പം ലഭ്യമാണ്

2 പോസ്റ്റ്പെയ്ഡ് കണക്ഷനുകളും ഒരു ഡിടിഎച്ച് കണക്ഷനും ആണ് ഈ പ്ലാനിന്റെ സവിശേഷത

ഫൈബർ, ഡിടിഎച്ച്, മൊബൈൽ എന്നിവയാണ് എയർടെൽ ബ്ലാക്കിനൊപ്പം ഒരൊറ്റ ബില്ലിൽ ലഭ്യമാക്കാവുന്ന സേവനങ്ങൾ. ഒറ്റ ബില്ലിനൊപ്പം ഒരൊറ്റ കസ്റ്റമർ കെയർ, പ്രീമിയം സർവീസ്, ഡെഡിക്കേറ്റർഡ് റിലേഷൻഷിപ്പ് ടീം എന്നിവയെല്ലാം എയർടെൽ ബ്ലാക്കിനൊപ്പം ലഭിക്കും.

ബ്ലാക്ക് പ്ലാനുകളിലേക്ക് പുതിയൊരു ഓഫർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ (Airtel). പ്രൈമറി കണക്ഷനൊപ്പം ഒരു ആഡ് ഓൺ കണക്ഷനും ഡിടിഎച്ച് ഓഫറുമായി വരുന്ന പ്ലാനിന് 799 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞ എയർടെലി (Airtel) ന്റെ വിവിധ സേവനങ്ങളും സൗകര്യങ്ങളുമെല്ലാം ഈ പ്ലാനിനൊപ്പം കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 799 രൂപ വിലയുള്ള എയർടെൽ (Airtel) ബ്ലാക്ക് പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രത്യേകതകളും ആനുകൂല്യങ്ങളും ഒന്ന് നോക്കാം.

799 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പോസ്റ്റ്പെയ്ഡ് പ്ലാൻ 

799 രൂപയുടെ പ്ലാൻ ആകെ രണ്ട് പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളാണ് ഓഫർ ചെയ്യുന്നത്. ഒരു ഡിടിഎച്ച് കണക്ഷൻ കൂടിയാകുമ്പോൾ പ്ലാനിനൊപ്പം ആകെ 3 കണക്ഷനുകൾ എന്ന് പറയാം. ഉപഭോക്താക്കൾക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് സർവീസുകൾ ആഡ് ചെയ്യാൻ സാധിക്കും. എന്നാൽ തന്നെയും 799 രൂപയുടെ പ്ലാൻ ബേസിക്കായി ഓഫർ ചെയ്യുന്ന പോസ്റ്റ്പെയ്ഡ്, ഡിടിഎച്ച് ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കിയിരിക്കണം. ഒരു സാധാരണ എയർടെൽ (Airtel) പോസ്റ്റ്പെയ്ഡ് ഓഫർ പോലെ തന്നെ 799 രൂപയുടെ പ്ലാനിലും ബണ്ടിൽ ചെയ്ത പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്കൊപ്പം 105 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസുകൾ, ഡാറ്റ റോൾ ഓവർ, എന്നിവയെല്ലാം പ്ലാൻ ഓഫർ ചെയ്യുന്നു. ഡിടിഎച്ച് ആനുകൂല്യം എന്ന നിലയിൽ 260 രൂപ വില വരുന്ന ചാനൽ ബെനിഫിറ്റ്സും 799 രൂപയുടെ പ്ലാനിനൊപ്പം ലഭ്യമാണ്.

ഒടിടി ആനുകൂല്യം എന്ന നിലയിൽ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എയർടെൽ (Airtel) എക്സ്ട്രീം ആപ്പ് ബെനിഫിറ്റ്സ് എന്നിവയും യൂസേഴ്സിന് ലഭിക്കും. പ്രയോറിറ്റി സേവനം എന്ന നിലയിൽ ഈ രണ്ട് കണക്ഷനുകൾക്കും ഡിടിഎച്ച് ആനുകൂല്യത്തിനുമെല്ലാം ചേർത്ത് ഒരൊറ്റ ബിൽ മാത്രമാണുള്ളത്. നേരത്തെ പറഞ്ഞത് പോലെയുള്ള വിവിധ ആനുകൂല്യങ്ങളും ലഭ്യമാകും. നിലവിൽ യൂസ് ചെയ്ത് കൊണ്ടിരിക്കുന്ന ഏത് എയർടെൽ (Airtel) അതിരറ്റ സർവീസും ഈ പ്ലാനിനൊപ്പം കമ്പൈൻ ചെയ്യാൻ സാധിക്കും.

പോസ്റ്റ്‌പെയ്ഡ്, ഡിടിഎച്ച്, ഫൈബർ + ലാൻഡ്‌ലൈൻ എന്നിങ്ങനെ വിവിധ സേവനങ്ങൾ കമ്പൈൻ ചെയ്ത് യൂസറിന് സ്വന്തമായി ഒരു പ്ലാൻ തയ്യാറാക്കാൻ കഴിയും. ഫ്രീ ഇൻസ്റ്റാളേഷൻ, ഒരു വർഷത്തേക്കുള്ള ബില്ലുകളിൽ പ്രതിമാസം 100 രൂപയുടെ ( പോസ്റ്റ്‌പെയ്ഡ് ) ഡിസ്കൌണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കും. ഫ്രീ ഇൻസ്റ്റാളേഷനായി സെലക്റ്റ് ചെയ്ത പ്ലാൻ അനുസരിച്ച് യൂസർ മുൻകൂട്ടി പണം അടയ്ക്കണം. ഈ തുക ഭാവി ബില്ലുകളിൽ ക്രമീകരിച്ച് നൽകും.

എയർടെൽ (Airtel) ബ്ലാക്ക് യൂസേഴ്സിന് വോൾട്ടി മുതൽ അൺലിമിറ്റഡ് 5ജി സർവീസും ആക്സസും ചെയ്യാൻ സാധിക്കും. ഒരു പ്ലാനിൽ തന്നെ 2 പോസ്റ്റ്പെയ്ഡ് കണക്ഷനുകളും ഒരു ഡിടിഎച്ച് കണക്ഷനും ലഭ്യമാകുമെന്നതാണ് 799 രൂപ പ്ലാനിന്റെ സവിശേഷത. നിലവിലുള്ള പ്ലാനിൽ ഡിടിഎച്ച് സേവനം കൂടി ചേർക്കണമെന്ന് ആഗ്രഹമുള്ളവർക്ക് 799 രൂപ പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യാനും സാധിക്കും. ഒറ്റത്തവണ ആനുകൂല്യം എന്ന നിലയിൽ ആദ്യ 30 ദിവസം 
സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം.

Nisana Nazeer
Digit.in
Logo
Digit.in
Logo