എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാൻ

എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാൻ
HIGHLIGHTS

എയർടെൽ ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനായി 155 രൂപയുടെ പ്ലാൻ അവതരിപ്പിച്ചു

സിം ആക്റ്റീവായി നിലനിർത്താൻ 155 രൂപയിൽ താഴെയുള്ള മറ്റ് താരിഫുകളൊന്നും ലഭ്യമല്ല

155 രൂപയുടെ പ്ലാനും പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളും നമുക്ക് പരിശോധിക്കാം

റിലയൻസ് ജിയോയെപ്പോലും മറികടന്നുള്ള കുതിപ്പാണ് എയർടെൽ നടത്തുന്നത്. മികച്ച സർവീസ് നൽകുന്നതിനാൽ രാജ്യത്തെ നല്ലൊരു ശതമാനം എയർടെലിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിരക്കുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും എയ‍‍ർടെൽ (Airtel) തയ്യാറാകുന്നില്ലെന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കമ്പനി നൽകുന്ന പ്ലാനുകൾക്ക് പൊതുവേ ഉയർന്ന നിരക്കാണെന്ന് അറിഞ്ഞ് വച്ച് കൊണ്ട് തന്നെയാണ് ആളുകൾ എയർടെലിന് പിന്നാലെ പോകുന്നത്. അതിനിടെ രാജ്യവ്യാപകമായി 5G നെറ്റ്വർക്ക് അവതരണവും എയർടെൽ നിർവഹിച്ച് കൊണ്ടിരിക്കുന്നു. ഇതിനകം ഇന്ത്യയിലെ മൂവായിരത്തിലധികം നഗരങ്ങളിൽ എയർടെൽ 5G സർവീസ് (Airtel 5G Plus) അവതരിപ്പിച്ചിട്ടുണ്ട്. മിനിമം റീചാർജ് പ്ലാനിന്റെ നിരക്ക് ഈയിടയ്ക്ക് എയർടെൽ ഉയർത്തിയിരുന്നു. ആദ്യം ഒന്നോ രണ്ടോ സർക്കിളുകളിലായിരുന്നു മിനിമം പ്ലാൻ നിരക്ക് കൂട്ടിയത്. പിന്നീട് ഘട്ടം ഘട്ടമായി രാജ്യമെങ്ങും മിനിമം പ്ലാൻ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനിനെക്കുറിച്ച് ഒന്ന് പരിശോധിക്കാം 

എയർടെൽ മിനിമം റീചാർജ് പ്ലാൻ  

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ 99 രൂപ വില വരുന്ന പ്ലാൻ ആയിരുന്നു എയർടെലിന്റെ മിനിമം റീചാർജ് പ്ലാൻ. അധികം തുക റീചാർജിനായി മുടക്കാതെ തന്നെ സിം ആക്റ്റീവായി നിലനിർത്താൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് 99 രൂപയുടെ പ്ലാൻ നല്ലൊരു ഓപ്ഷനായിരുന്നു. എന്നാൽ ഇത് നീക്കം ചെയ്ത എയർടെൽ ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് ഓപ്ഷനായി 155 രൂപ വില വരുന്ന പ്ലാനും അവതരിപ്പിച്ചു.

സിം ആക്റ്റീവായി നിലനിർത്താൻ 155 രൂപയിൽ താഴെയുള്ള മറ്റ് താരിഫുകളൊന്നും ലഭ്യമല്ലെന്നതാണ് നിലവിലത്തെ സ്ഥിതി. ഇത് പല എയർടെൽ യൂസേഴ്സിന്റെയും റീചാർജ് ബജറ്റ് ഉയർത്തിയെന്ന് പറയാം. റീചാർജിനായി കൂടുതൽ പണം ചിലവഴിക്കാൻ താത്പര്യമുള്ള യൂസേഴ്സിനെ മാത്രം നിലനിർത്തുകയെന്നതാണ് എയർടെൽ സ്വീകരിക്കുന്ന തന്ത്രം. കുറച്ച് പണം ചിലവഴിക്കുന്നവരെ ഒഴിവാക്കുന്നതിലൂടെ ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാന നിരക്ക് (ARPU) ഉയർന്ന നിലയിൽ നിർത്താമെന്നതാണ് കമ്പനി കണക്ക് കൂട്ടുന്നത്. കമ്പനിയുടെ ഈ കച്ചവട തന്ത്രം വിജയിച്ചുവെന്ന് നിലവിലത്തെ മാ‍‍ർക്കറ്റ് സാഹചര്യം സൂചിപ്പിക്കുന്നുമുണ്ട്. എആ‍ർപിയു വരുമാനക്കാര്യത്തിൽ റിലയൻസ് ജിയോയെപ്പോലും എയ‍‍ർടെൽ മറികടന്നു കഴിഞ്ഞു. 

155 രൂപയുടെ എയർടെൽ പ്ലാൻ  

എയർടെലിന്റെ മിനിമം റീചാർജ് പ്ലാൻ യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങും 300 എസ്എംഎസും ഓഫ‍ർ ചെയ്യുന്നു. ഒരു ജിബി ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയെല്ലാം അധിക ആനുകൂല്യങ്ങളായും ലഭിക്കും. 24 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ ഓഫ‍‌ർ ചെയ്യുന്നു. 28 ദിവസം വാലിഡിറ്റിയുള്ള 179 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ്, 300 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയൊക്കെയും ലഭ്യമാക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo